Share

Friday, June 27, 2008

മൂകാംബിക

മൂകാംബികാ ക്ഷേത്രം കര്‍ണ്ണാടകാ ജില്ലയിലെ കൊല്ലൂര്‍ എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നു. ഏറ്റവും അടുത്തുള്ള റയില്‍ വേസ്റ്റേഷന്‍ കുന്താപുരയാണു. മംഗലാപുരത്ത്‌ നിന്നും എല്ലാ പതിനഞ്ച്‌ മിനുട്ട്‌ കൂടുമ്പോഴും കൊല്ലൂര്‍ക്ക്‌ ബസ്‌ സര്‍വ്വീസ്‌ ലഭ്യമാണു. മംഗലാപുരത്ത്‌ നിന്നും ഏകദേശം നൂറ്റി നാല്‍പത്‌ കിലോമീറ്ററോളം വരും കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലേക്ക്‌.

മൂകാംബികയില്‍ താമസത്തിനായി നിരവധി ഹോട്ടലുകളും ഗസ്റ്റ്‌ ഹൗസുകളും ലഭ്യമാണു. മൂകാംബികയിലെ ഉത്സവ സീസണ്‍ ആയ നവരാത്രി കാലങ്ങളില്‍ മുങ്കൂട്ടി ബുക്ക്‌ ചെയ്ത്‌ താമസ സൗകര്യം എര്‍പ്പെടുത്താവുന്നതാണു. തീര്‍ത്ഥാടകര്‍ക്കായി എല്ലാ ദിവസവും ഉച്ചക്കും രാത്രിയും ഇവിടെ അന്നദാനം ഉണ്ട്‌. പതിനായിരക്കണക്കിനാളുകളാണു ഓരോ ദിവസവും അന്നദാനത്തില്‍ പങ്ക്‌ ചേരാരുള്ളത്‌. ഭക്ഷണം കഴിക്കാന്‍ ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ വന്നു കഴിച്ച്‌ പോകണമെന്ന് തമിഴിലും,മലയാലത്തിലും ഇഗ്ലീഷിലും, കന്നഡത്തിലുമുള്ള അറിയിപ്പ്‌ തികച്ചും പ്രശംസ അര്‍ഹിക്കുന്നു.

അഡിഗകള്‍ എന്ന വിഭാഗത്തിലുള്ള ഒരു കൂട്ടര്‍ക്കാണു മൂകാംബിക ക്ഷേത്രത്തിലെ പൂജ കര്‍മ്മങ്ങള്‍ക്കുള്ള അവകാശം. മലയാള രീതിയിലുള്ള പൂജാദി കര്‍മ്മങ്ങളാണു മൂകാംബിക ക്ഷേത്രത്തില്‍ നിലവിലുള്ളത്‌. മലയാളികള്‍ക്കാണു പൊതുവെ മുന്‍ ഗണന എന്നു പറയാം. എല്ലാ സ്ഥലങ്ങളില്‍ നിന്നുമുള്ള നിരവധി കലാകാരന്മാര്‍ ഇവിടെ വന്നു ദേവിയെ ഉപാസിച്ച്‌ പോകുന്നു.

മൂകാംബികാ ക്ഷേത്രത്തില്‍ ത്രിമധുരം നിവേദ്യം പതിവുണ്ട്‌. ഇതു സംബന്ധിച്ച്‌ ഒരു കഥ പൊതുവെ നിലവിലുണ്ട്‌. ത്രിമധുരം നിവേദിച്ചതിനു ശേഷം അടുത്തുള്ള മണിക്കിണറില്‍ നിക്ഷേപിക്കുകയാണു പതിവ്‌. ഈ ത്രിമധുരം ഭക്ഷിച്ചാല്‍ കഴിവുകള്‍ വര്‍ധിക്കുമെന്നാണു വിശ്വാസം. ഇതു മനസ്സിലാക്കിയ തോല കവി ഒരു ദിവസം ആരും അറിയാതെ മണിക്കിണറിന്നുള്ളില്‍ കയറി ഒളിച്ചിരുന്നു. സാധാരണ പോലെ നിവേദിച്ച്‌ കഴിഞ്ഞതിനു ശേഷം പൂജാരി മണിക്കിണറില്‍ നിക്ഷേപിച്ചു. കിട്ടിയപാടെ തോല കവി ഇതു മുഴുവനായി ഭക്ഷിച്ചു. ഇതിനു ശേഷമാണത്രെ തോല കവി പ്രശസ്തനായത്‌. ഏതായാലും ഇതിനു ശേഷം ക്ഷേത്ര അധികാരികള്‍ ഇതിനു കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു എന്നാണറിവ്‌.
മൂകാംബികാ ക്ഷേത്രത്തിലെ വിവിധ ചിത്രങ്ങള്‍











കൊടിമരം
പ്രതിഷ്ഠ- മരത്തില്‍
കുടജാദ്രിയിലെ അടിഗ്ഗയുടെ bhavanam സര്‍വ ഞ്ഞ പീഠം



Read more...

Monday, June 23, 2008

ചില കഥകള്‍

സരസ്വതി മണ്ഡപം . ...മൂകാംബികയില്‍ തൊഴുന്നുവര്‍ മൂന്ന് നേരം തൊഴണം . കാരണം ഇവിടെ രാവിലെ സരസ്വതിയും, ഉച്ചക്ക് കാളിയും , രാത്രി ശ്രീ ഭഗവതിയും ആണ്. മൂന്ന് നേരങ്ങളിലും ശീവേലിയും ഉണ്ട്. ഇതില്‍ രാവിലെ സരസ്വതി സന്കല്പത്തില്‍ പുറത്തേക്ക് എഴുനെള്ളിച്ചു ആദ്യം ചെറിയ രഥത്തില്‍ വാദ്യങ്ങളുടെ അകമ്പടിയോടു കൂടി മൂന്ന് പ്രദിക്ഷിണംവെക്കുന്നു ഇതില്‍ ഭക്തന്മാരും അകമ്പടി സേവിക്കും .അതിന് ശേഷം വലിയ രഥത്തില്‍ ഒരു പ്രദിക്ഷിണം .അതും കഴിഞ്ഞാല്‍ ദേവിവിഗ്രഹം സരസ്വതി മണ്ഡപത്തില്‍ വെച്ചു പൂജികുന്നു. ഈ സമയത്തു മാത്രം ആണ് സരസ്വതി മണ്ഡപത്തില്‍ ഉള്ള ആ ചെറിയ നട തുറക്കുനത് . (ഇവിടെയാണ് ചെറിയ കുട്ടികള്‍ വിദ്യരഭം കുറിക്കുനതും .ചെറുതും വലുതും അയ്യാ കലാകാരന്‍ മാര്‍ തങ്ങളുടെ കഴിവുകള്‍ ദേവിക്ക് കാഴ്ച വെക്കുനതും . )
മൂകാംബികയിലെ ദീപാരാധന ...ഇവിടെമുസ്ലിം ദീപാരാധന എന്ന് പറഞ്ഞു ഒരു ചടങ്ങ ഉണ്ട് . അതിന് ഒരു കഥയും ഉണ്ട്. ടിപ്പുവിന്റെ പടയോട്ട കാലത്ത് ടിപ്പു മൂകാംബികയിലും എത്തി ,അപ്പൊള്‍ സമയം രാത്രി 8 മണി ആയിരുന്നു . അദേഹത്തിന് ദീപാരാധന കാണണം എന്ന് ആവശ്യപെട്ടു. എന്നാല്‍ ദീപാരാധനയുടെ സമയം കഴിഞ്ഞുവെന്നും ഇന്നു അത് ഇനി സാദ്ധ്യം അല്ല എന്ന് ക്ഷേത്ര അധികാരികള്‍ അറിയിച്ചു. വന്ന ടിപ്പു വഴങ്ങിയില്ല പടുനത് കണ്ടേ തീരു എന്ന് ടിപ്പു തറപിചു പറഞ്ഞു. ഒടുവില്‍ ടിപ്പു വിന്റെ ഭീഷിനിക് വഴങി ദീപാരാധന നടത്തിയത്രെ. അതിനു ശേഷം അത് അവിടെ ഒരു പതിവാ ആവുകയും അതിനു മുസ്ലിം ദീപാരാധന എന്ന് പേരില്‍ അറിയപെടുകയും ചെയ്തു.





മൂകാംബിക ക്ഷേത്രം.



ഔഷധ നദി ആയാ സൌപര്‍ണിക നദി ..........

Read more...

Sunday, June 22, 2008

മടക്ക യാത്ര

തിരിച്ച് ചിത്രമൂലയില്‍ നിന്നും കുടജാദ്രി അടിഗകളുടെ സ്ഥലത്തേക്ക് പുതിയൊരു ഉണര്‍വ്വോടെ യാത്ര തിരിച്ചു. ചിത്രമൂലയിലെ പ്രഭാവം അപ്പോഴും ഞങ്ങളുടെ മനസ്സില്‍ വന്നുകൊണ്ടേയിരുന്നു. അടിഗകളുടെ സ്ഥലത്തെതുന്നതിനു മുമ്പ് ഗണപതിയുടെ ഒരു പ്രതിഷ്ഠ ഉന്ട്. അവിടെ തൊഴുതതിനു ശേഷം ഞങ്ങള്‍ അതിന്റെ നേരെ താഴെയായി ഒരു വെള്ളച്ചാട്ടം ലകഷ്യമാക്കി നടന്നു. ഒരു അര മണിക്കൂര്‍ നടന്നതിനു ശേഷം ഞങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ സമീപതെത്തിചെര്‍ന്നു. നല്ല തെളിമയുള്ള വെള്ളമായിരുന്നു അവിടെ. യാതൊരു വിധ മാലിന്യങ്ങളും ഇല്ലാത്ത പരിശുദ്ധമായ ജലം. പ്രക്രുതി കനിഞ്ഞു നല്‍കിയ ആ വെള്ളത്തില്‍ ഞങ്ങള്‍ കുളിക്കാനായി ഇറങ്ങി. നല്ല തണുത്ത ജലം ശിരസ്സില്‍ പതിച്ചപ്പോള്‍ നല്ല സുഖം തോന്നി. ആരും അത്രക്കധികം കണ്ടിട്ടില്ലാത്ത ആ വെള്ളച്ചാട്ടം സൗപര്‍ണ്ണികാ നദിയുടെ ഏതോ പോഷക നദിയാണെന്നു തോന്നുന്നു. കുളികഴിഞ്ഞ്‌ കയറി വീണ്ടും ഞങ്ങള്‍ കുടജാദ്രിയിലേക്ക്‌ യാത്ര തിരിച്ചു. കുടജാദ്രിയി മൂകാംബിക ദേവിയുടെ മൂല സ്ഥാനത്ത്‌ തൊഴുതു. തിരിച്ച്‌ അഡിഗയുടെ അവിടെ എത്തിയപ്പോളേക്കും കഠിനമായ വിശപ്പ്‌ അനുഭവപ്പെട്ട്‌ തുടങ്ങിയിരുന്നു. നല്ല ചൂടു കാപ്പിയും ഉപ്പുമാവും അവിടെ നിന്നും കഴിച്ചു മടക്കയാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വളരെ ചുരുക്കം ചില കടകളേ കുടജാദ്രിയില്‍ ഉള്ളൂ. സാധനങ്ങള്‍ താഴെ നിന്നും കൊണ്ട്‌ വരണമെന്നു എന്നത്‌ തന്നെ പ്രശ്നം. എന്നാലും അത്യാവശ്യ സാധനങ്ങള്‍ അവിടെ ലഭിക്കുന്നുണ്ട്‌. വൈദ്യുതി അവിടെ ഇല്ല. പകരം രാത്രി ഒരു രണ്ട്‌ മണിക്കൂറോളം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നു. അതു കഴിഞ്ഞാല്‍ അവിടെ വൈദ്യുതി ഇല്ല. നല്ല വേനല്‍ക്കാലത്ത്‌ പോലും അവിടെ തണുത്ത കാലാവസ്ഥ ആയിരിക്കും എന്നാണു അഡിഗകള്‍ പറഞ്ഞത്‌. അവിടുത്തെ ബുദ്ധി മുട്ടുകള്‍ പലതും അവര്‍ ഞങ്ങളോട്‌ പറഞ്ഞു. അസുഖം വന്നാല്‍ തന്നെ താഴെ നിന്നും ജീപ്പ്‌ വന്നു കൊണ്ട്‌ പോകണം. എല്ലാം സഹിച്ച്‌ അവര്‍ ദേവീ ദാസരായി അവിടെ കൂടുന്നത്‌ മൂകാംബികാ ദേവിയോടുള്ള ഒറ്റ വിശ്വാസം മൂലം. ദേവിയും അവരെ കാത്ത്‌ രക്ഷിക്കുമെന്നാണവരുടേയും വിശ്വാസം. അടിഗകളോട്‌ നന്ദി പറഞ്ഞ്‌ ഞങ്ങള്‍ തിരിച്ച്‌ മൂകാംബികയിലേക്ക്‌ യാത്ര തിരിച്ചു. ഇനിയും വരണമെന്ന് അടിഗകള്‍ സ്നേഹപുരസ്സരം ഞങ്ങളൊട്‌ പറഞ്ഞു. തിരിച്ചും കാട്ടിലൂടെ നടക്കാനാണു ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്‌. അതു പ്രകാരം കാട്ടിലൂടെ നടക്കാന്‍ തുടങ്ങി. പകല്‍ വെളിച്ചത്തില്‍ യാത്ര സുഖകരമായിരുന്നു. ഇങ്ങോട്ട്‌ വരുമ്പോള്‍ ഭീകരമായാ കയറ്റങ്ങളാനെങ്കില്‍ തിരിച്ച്‌ പോകുമ്പോള്‍ ഇറക്കങ്ങളായിരുന്നു കൂടുതലും. ഇടയ്ക്കിടെ വഴിയില്‍ തീര്‍ഥാടകരേയും കാണാം. പകല്‍ വെളിച്ചത്തില്‍ താഴേക്ക്‌ നോക്കുമ്പോള്‍ മൂകാംബികാ ക്ഷേത്രവും അതിന്റെ പരിസര പ്രദേശങ്ങളും കാണാം. പോകുന്ന വഴിക്കാണു ഞങ്ങള്‍ ശരിക്കും അല്‍ഭുതപ്പെട്ട്‌ പോയത്‌. ഇത്രയും വഴി രാത്രി കയറിവന്നതല്ലേ എന്നതാലോചിക്കുമ്പോള്‍..ശരിക്കും ദേവിയുടെ അനുഗ്രഹം ഉള്ളതു കൊണ്ടായിരിക്കും മുകളിലെത്തിയത്‌. ഇല്ലെങ്കില്‍ അഗാധമായ കൊക്കയിലേക്കെങ്ങാനും....തങ്കപ്പന്റെ കടയില്‍ എത്തി ഭക്ഷണം കഴിച്ചതിനു ശേഷം വണ്ടിയെടുത്ത്‌ തിരിച്ച്‌ മൂകാംബികാ സന്നിധിയിലേക്ക്‌ യാത്രയായി. സൗപര്‍ണ്ണികാ നദിയില്‍ ഒന്നു കൂടി മുങ്ങിക്കുളിച്ച്‌ ദേവീ ദര്‍ശനം നടത്തി. ഇപ്രാവശ്യം നല്ല തിരക്കുണ്ടായിരുന്നു. പൂജകളും വഴിപാട്‌ സാധനങ്ങളും മേടിച്ച ശേഷം വീരഭദ്രന്റെ സവിധത്തില്‍ എത്തി. ഇനിയും ഇവിടെ മുടങ്ങാതെ എത്തിക്കുന്നതിനുള്ള ചുമതല വീര ഭദ്രനാണത്രെ!! ഈ സവിധത്തില്‍ എന്നും വന്നു കുമ്പിടാന്‍ സാധിക്കണേ എന്നു പ്രാര്‍ത്ഥിച്ച്‌ കൊണ്ട്‌ ഞങ്ങള്‍ തിരിച്ച്‌ യാത്രയായി. മനസ്സില്‍ പല പല ഓര്‍മ്മകളും അനുഭൂതികളും നിറച്ച ആ യാത്ര എന്നെന്നും മനസ്സില്‍ നില നില്‍ക്കും. തിരിച്ചുള്ള യാത്രയുടെ തുടക്കത്തില്‍ എല്ലാവരും മൂകരായിരുന്നു. മനസ്സ്‌ അപ്പോഴും സൗപര്‍ണ്ണികയുടെ തീരത്തും, ദേവിയുടെ സന്നിധിയിലും, ചിത്രമൂലയുടെ വശ്യതയിലും കളിയാടിക്കൊണ്ടെയിരുന്നു......

Read more...

Friday, June 20, 2008

കുടജാതിരിയുടെ ധന്യതയില്‍

ഡിസംബര്‍ മാസം ആയതുകൊണ്ട് തന്നെ കുടജാതിരിയില്‍ നല്ല തണുപ്പ് ആയിരുന്നു. മുകളില്‍ എത്തിയപ്പോള്‍ സമയം ഏകദേശം രാത്രി 9 മണി ആയിരുന്നു. അവിടെ താമസിക്കാന്‍ അഡിഗ കളുടെ സ്ഥലവും ഒരു ഗസ്റ്റ് ഹൌസും ഉണ്ട്. ഞങ്ങള്‍ അഡിഗ കളുടെ സ്ഥലത്ത് താമസിക്കാന്‍ തീരുമാനിച്ചു. സാധാരണ ഒരു വീട് ആണ് അഡിഗ കളുടെ . ആ ഭവനത്തില്‍ ഉള്ളവര്‍ തന്നെ ഉള്ളവര്‍ ത്തനെആണ് അവിടെ വരുന്ന എല്ലാവര്ക്കും ഭകക്ഷന്നം ഉണ്ടാക്കുന്നത്. ഭക്ഷണത്തിനു ഉള്ള എല്ലാ സാധനങളും ഒരു താഴെ നിന്നു കൊണ്ടുവരാന്‍ അവരെ സഹായികുന്നത് മൂകാംബികയില്‍ നിന്നു കുടജാതിരിയിലേക് വരുന്ന ജീപ്പ് കാര്‍ ആണ്. തണുപ്പില്‍ നിന്നു രക്ഷ നേടാന്‍ ഞങ്ങള്‍ അധികം ഒന്നും കരുതിയിരുനില്ല. സാധാരണ ഒരു മുണ്ടും ഷര്‍ട്ടും ആയിരുന്നു ഞങ്ങളുടെ വേഷം. അതുകൊണ്ട് തന്നെ തണുപ്പ് വളരെ അധികം അനുഭവപെട്ടിരുന്നു. അഡിഗ കളുടെ അവിടെ എത്തിയപ്പോള്‍ താനെ അവര്‍ ഉഗ്രന്‍ ചൂടു കാപ്പി തന്നു. അതിന് ശേഷം ചൂടു ചോറും ,കൂട്ടാനും,ഉപ്പേരിയും ആയിട്ടുള്ള തകര്‍പ്പന്‍ സദ്യയും. അത്താഴത്തിനു ശേഷം ഒന്നു മുറുക്കി ഞങ്ങള്‍ ഒന്നു പുറത്തു ഇറങ്ങി . അതി മനോഹരമായിരുന്നു കൂടജാതിരി ആ സമയത്ത്. ചന്ദ്ര പ്രകാശത്തില്‍ കുടജാതിരി മലനിരകള്‍ തിളങി നിന്നു. അസാധ്യമായ തണുപ്പ് കാരണം ഞങ്ങള്‍ വീണ്ടും തിരിച്ചു അഡിഗ കളുടെ ഭവനത്തില്‍ തിരിച്ചു എത്തി. അപ്പോളേക്കും അവിടെ ഞങ്ങള്‍ക്ക് കിടക്കാന്‍ ഉള്ള എല്ലാ സൌകര്യങ്ങളുംഒരുക്കിയിരുന്നു. ചെറിയ കുട്ടികളുടെ പോലും പെരുമാറ്റം കണ്ടാല്‍ നമുക്ക് ശരിക്കും അസൂയ തോന്നും. യാത്ര ക്ഷീണം ഉള്ളതുകൊണ്ട് താനേ കിടന്നതും ഞങ്ങള്‍ ഉറങ്ങി. പിറ്റേ ദിവസം കാലത്ത് 5.30 ക്ക് ഞങ്ങള്‍ ഉണര്നു സര്‍വജ്ഞ പീടത്തിലെക് യാത്ര തുടങി. കാട് അല്ലെങ്ങിലും മലകയരിയിടു താനേ വേണം അങ്ങോട്ട് പോകാന്‍ . വഴി അത്ര ദുര്‍ഘടം ഒന്നും അല്ല. സര്‍വജ്ഞ പീടത്തില്‍ ഇരുന്നു നോക്കിയാല്‍ വളരെ മനോഹരമായ പ്രകൃതിയാണ് നമുക്ക് കാണാന്‍ സാധികുന്നത്. അവിടെ നിന്നാണ് ആചാര്യ സ്വാമികള്‍ക്ക് ദേവിദര്ശനം കിട്ടിയത് എന്നാണ് വിശ്വാസം. അവിടെ കുറച്ചു നേരം ഇരുന്നു കുറച്ചു ജപിചത്തിനു ശേഷം ഞങ്ങള്‍ ചിത്രമൂല എന്ന സ്ഥലതക്ക് പോകാന്‍ തീരുമാനിച്ചു. ആചാര്യ സ്വാമികള്‍ അവിടെ ഇരുന്നാണ് തപസ് ചെയ്തിരുനത്. അവിടെക്കുള്ള യാത്ര കുറച്ചു ദുര്‍ഘടം ആണ്. കുത്തനെ ഉള്ള ഇറക്കാംആണ് അങ്ങോട്ട് . പുലി മുതല്‍കുള്ളവന്യ ജീവികള്‍ അവിടെ ഉണ്ടാവും . ഇറക്കം ആയതുകൊണ്ട് കാല് ഒന്നു തെറ്റിയാല്‍ പിന്നെ ആളുടെ പൊടി പോലും കിട്ടില്ല. അങ്ങിനെ വളരെ ബുദ്ധി മുട്ടി ഞങ്ങള്‍ ചിത്രമൂല എത്തി. അവിടെ ഒരു ഗുഹയില്‍ ആചാര്യ സ്വാമികള്‍ തപസ് ചെയ്തിരുനത് .അവിടെ ഒരു ശിവ വിഗ്രഹം എന്ട് .അതില്‍ എല്ലയ്പോലും പ്രകൃതിയുടെ വക ധാര ഉണ്ട്. ഞങ്ങള്‍ പതുകെ ആ ഗുഹയിലേക്ക് കയറി. അപ്പൊള്‍ അവിടെ ഒരു സ്വാമിനി അമ്മയും ഒരു സ്വമിജിയും ഉണ്ടായിരുന്നു. ആ സ്വാമിനി അമ്മയില്‍ നിന്നാണ് ഞങ്ങള്‍ ചിത്രമൂലയുടെ കഥകള്‍ അറിഞ്ഞത് . എന്നിട്ട് അവര്‍ പുറമെ കാണുന്ന മലനിരകളിക് നോക്കാന്‍ പറഞ്ഞു. എന്നിട്ട് അവര്‍ മൂകാസുരന്‍ എന്ന അസുരന്‍ മരിച്ചു കിടക്കുന്നതു കാണിച്ചു തന്നു. വളരെ കൃത്യം ആണ് തല,ഉടല്‍, കൈ ,കാല്‍ എല്ലാം വളരെ കൃത്യം അയീ അവര്‍ കാണിച്ചു തന്നു. അവിടെ ഞങ്ങള്‍ ഏകദേശം ഒന്നു രണ്ടു മണിക്കൂര്‍ അവിടെ ചിലവിട്ടു, ലളിത സഹസ്രനാമം, പഞ്ചാക്ഷരം, മറ്റു ശിവ സ്തുതികള്‍ എന്നിവ ചെല്ലി. അവിടെ ചെന്നാല്‍ ആര്ക്കും തപസു ഇരിക്കാന്‍ തോന്നും. അത്ര മനോഹരം ആണ് അവിടുത്തെ അന്തരീക്ഷം. ലോകത്തില്‍ എത്ര നിശ്ശബ്ദത ഉള്ള ഒരു സ്ഥലം വേറെ ഉണ്ടാവില്ല. അവരോട് യാത്ര പറഞ്ഞു ഞങ്ങള്‍ തിരിച്ചു പോരുമ്പോള്‍ വേറെ ഒരു സംഘം വരുനുണ്ടായിരുന്നു.

Read more...

Tuesday, June 17, 2008

കാനന യാത്ര

യാത്രയുടെ തുടക്കം കാട്ടിലൂടെ ഉള്ള ഊടു വഴിയിലൂടെ ആയിരുന്നു. സാധനങ്ങള്‍ എല്ലാം ഒരു സന്ചിയിലാക്കി തോളത്ത് തൂക്കിയപ്പോള്‍ ഭാരം കുറെ കുറഞ്ഞു കിട്ടി. ആദ്യം വഴി നല്ല വീതിയുള്ളതായിരുന്നു എങ്കിലും പിന്നീട് വഴിയുടെ വീതി കുറഞ്ഞു കുറഞ്ഞു വരാന്‍ തുടങ്ങി. സമതല പ്രദേശത്ത് കൂടിയുള്ള യാത്രയുടെ ആദ്യ ഭാഗം ഒട്ടും വിഷമം ഉണ്ടാക്കുന്നതായിരുന്നില്ല. വര്‍ത്തമാനം പറഞ്ഞുള്ള ആ യാത്ര ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒന്നായിരുന്നു. ഒരു അര മണിക്കൂര്‍ നടന്നപ്പോളെക്കും എല്ലാവരും ഒരു വിധം തളര്‍ന്നു. കുറച്ച് നേരം വിശ്രമിച്ച ശേഷം വീണ്ടും നടക്കാന്‍ തുടങ്ങി. പിന്നീടുള്ള വഴി ആദ്യത്തേത് പോലെ ആയിരുന്നില്ല. കുത്തനെ ഉള്ള കയറ്റം ആയിരുന്നു. ആദ്യം മുന്നില്‍ നടന്നിരുന്നവരൊക്കെ പതുക്കെ പിന്നിലേക്ക് വരാന്‍ തുടങ്ങി. പതുക്കെ പതുക്കെ കയറ്റം കയറാന്‍ തുടങ്ങി. സൂര്യന്‍ അപ്പോളേക്കും അസ്തമിച്ചിരുന്നു. എന്നാലും ചെറിയ പകല്‍ വെളിച്ചം ബാക്കി നിന്നിരുന്നു. കുറച്ചു കൂടി നടന്നപ്പോളെക്കും അതും നിന്നു. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. കുറച്ച് നേരം എല്ലാവരും നിന്നു. അപ്പോളാണ് ഒരു അനുഗ്രഹം പോലെ നിലാവുദിച്ചത്!! പതുക്കെ പതുക്കെ വഴി എല്ലാം തെളിഞ്ഞു വരാന്‍ തുടങ്ങി. ഹരി മുന്നിലും ഞങ്ങള്‍ പിന്നിലും ആയി നടപ്പ് തുടര്‍ന്നു. ഒരു ഭാഗത്ത് കുത്തനെയുള്ള കയറ്റവും മറുഭാഗത്ത് അഗാധമായ കൊക്കയും. വളഞ്ഞു വളഞ്ഞു കയറുന്ന വഴികളിലൂടെ പോകുമ്പോള്‍ മനസില്‍ ശരിക്കും പ്രാര്‍ഥനകള്‍ തന്നെ ആയിരുന്നു. ഇരുപത് കിലോ മീറ്ററോളം ഉണ്ട് താഴത്ത് നിന്നും കുടജാദ്രി എത്താന്‍. നാലോ അഞ്ചോ മലകള്‍ കയറിയിറങ്ങി വേണം മുകളിലെത്താന്‍. പകല്‍ സമയത്ത് തന്നെ യാത്ര അസാധ്യം.അപ്പൊ രാത്രിയിലെ കാര്യം പറയാനുണ്ടോ? പകുതി ദൂരം ചെന്നപ്പോള്‍ മുകള്‍ ഭാഗത്ത് നിന്നും എന്തൊക്കെയോ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. എല്ലാവരും ഒരു മിനുട്ട് നിന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അവിടെ ഒന്നും തന്നെ കാണാന്‍ ഉണ്ടായിരുന്നില്ല. വന്യ ജീവികള്‍ വല്ലതുമാണോ എന്ന ടെന്‍ഷന്‍ ആയിരുന്നു എല്ലാവര്ക്കും. ധൈര്യം സംഭരിച്ച് ഒരു വിധത്തില്‍ മുന്നോട്ട് നടന്നു. അപ്പോളേക്കും ശബ്ദത്തിന്റെ ഉറവിടം തിരിച്ചറിയാന്‍ തുടങ്ങി. ആരൊക്കെയോ സംസാരിക്കുന്ന ഒച്ച്ചയാണ്‌ കേട്ടത്. സമാധാനം. കുറച്ചു കൂടി അടുത്തെത്തിയപ്പോള്‍ അവര്ക്കും മനസ്സിലായി എന്ന് തോന്നുന്നു ആരൊക്കെയോ വരുന്നുണ്ട് എന്ന്. പല പല ഭാഷകളില്‍ ആയി എന്തൊക്കെയോ ചോദിച്ചു കൊണ്ടേയിരുന്നു. അവസാനം മലയാളത്തിലുള്ള ഒരു ഒരു ചോദ്യം കേട്ടപ്പോള്‍ ആണ് സമാധാനമായത്. കുടജദ്രിയിലെക്ക് പോകുന്ന ആള്‍ക്കാര്‍ ആണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അപ്പോളും ഞങ്ങളുടെ ടെന്‍ഷന്‍ മാറിയിരുന്നില്ല. ഇവര്‍ നല്ല കൂട്ടരാണോ,അക്രമികള്‍ ആണോ എന്നൊന്നും അറിയില്ലല്ലോ. രണ്ടും കല്‍പ്പിച്ച് നടന്നു അവരുടെ അടുത്തെത്തി. പത്തോളം വരുന്ന ഒരു ഗ്രൂപ്പ് ആണ് അവിടെ ഉണ്ടായിരുന്നത്. വഴി അറിയാതേ എങ്ങോട്ട് പോകണം എന്നരിയാതേ ഇരിക്കുന്നു. കൂട്ടത്തില്‍ ഒരാളെ നിലത്ത് മുണ്ട് വിരിച്ച് കിടത്ത്തിയിട്ടുമുണ്ട്. ഞങ്ങളെ കണ്ടതും അവര്‍ക്ക് അല്‍ഭുതവും സന്തോഷവും എല്ലാം തോന്നി എന്ന് തോന്നുന്നു. മലയാളം അറിയുന്ന അതിലെ ഒരാള്‍ വന്നു കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞു. മൂന്നു മണിയായപ്പോള്‍ യാത്ര തിരിച്ചതാണ്, ഇടക്ക് വഴി തെറ്റി, ഇപ്പോള്‍ തിരിച്ചു പോകാനും മുന്നോട്ട് പോകാനും അറിയാത്ത അവസ്ഥയാണ് എന്നൊക്കെ പറഞ്ഞു. കൂടാതേ കൂട്ടതിലോരാളെ പാന്പ് കടിച്ചു എന്നും പറഞ്ഞു. അയാളെയാണ്‌ ആ മുണ്ട് വിരിച്ച് അവിടെ കിടത്ത്തിയിരിക്കുന്നത്. പാന്പ് കടിച്ചു എന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ക്കാകെ ടെന്‍ഷന്‍ ആയി. ഹരി വേഗം അയാളുടെ അടുത്തേക്ക് പോയി. കൈയ്യിലുണ്ടായിരുന്ന മെഴുകുതിരി കത്തിച്ച് വെച്ച് അയാളുടെ മുറി പരിശോധിക്കാന്‍ തുടങ്ങി. അയാള്‍ ഭയങ്കര കരച്ചില്‍ ആയിരുന്നു. ഹരി വേഗം തന്‍റെ മുറുക്കാന്‍ പാത്രം എടുത്ത് അതില്‍ നിന്നും കുറച്ച് നൂറെടുത് അയാളുടെ മുറിയില്‍ വെച്ചു. പിന്നെ ഒരു തുണി കൊണ്ട് ആ മുറി ഭദ്രമായി കെട്ടി. വെളിച്ചം ഇല്ലാത്തത് കൊണ്ടും വഴിയില്‍ വേറെ സൌകര്യങ്ങള്‍ ഇല്ലാത്തതിനാലും പിന്നെ ഒന്നും ചെയ്തില്ല. ദേവി ശരണം ഉറക്കെ വിളിച്ച് നടന്നോളാന്‍ ഹരി പറഞ്ഞപ്പോ എല്ലാരും അത് പോലെ ചെയ്തു. വയ്യാത്ത അയാളെ രണ്ട്ട് പേര്‍ താങ്ങിയാണ് നടത്തിയിരുന്നത്. എല്ലാവരും ഉറക്കെ ഉറക്കെ ശരണം വിളിക്കുന്നുണ്ടായിരുന്നു. ഒരു അര മണിക്കൂര്‍ നടന്നപ്പോ അത്യാവശ്യം വെളിച്ചം കിട്ടുന്ന ഒരു സമതല പ്രദേശത്ത് എത്തിച്ചേര്‍ന്നു. ഹരി പറഞ്ഞതിനനുസരിച്ച് വയ്യാത്ത അയാളുടെ മുറി പതുക്കെ അഴിച്ചു മാറ്റി. മെഴുകുതിരി വെളിച്ചത്തില്‍ ഹരി മുറി നോക്കിയിട്ട്ട് പറഞ്ഞു " ഇത് പാന്പ് കടിച്ചതോന്നും അല്ല, ഇത് വല്ല കല്ലില്‍ തട്ടിയതും ആകും " എന്ന്. കാരണം ചോദിച്ചപ്പോള്‍ ഹരി പറഞ്ഞു പന്പിന്റെ വിഷം ആണെന്കില്‍ നൂര്‍ വെച്ചാല്‍ വയലറ്റ് നിറം ആയി മാറും എന്ന്. മുറി അപ്പോളും പഴയ പോലെ ഇരുന്നതിനാല്‍ ഇതു പാന്പ് കടിച്ചത്‌ അല്ല എന്ന് ഉറപ്പിച്ചു എന്ന് പറഞ്ഞു. ഇതു കേട്ടപ്പോള്‍ അവര്‍ക്ക് എല്ലാം ഭയങ്കര സന്തോഷം! ഉറക്കെ ദേവി മന്ത്രങ്ങള്‍ ചൊല്ലി ഞങ്ങള്‍ അവിടെ നിന്നും യാത്ര വീണ്ടും തുടങ്ങി. അവരുടെ എല്ലാം സന്തോഷം കാനെന്ടത് ആയിരുന്നു. പിന്നെയും ഒരു മണിക്കൂര്‍ നടന്നതിനു ശേഷം ആണ് ഞങ്ങള്‍ കുടജാദ്രിയില്‍ എത്തിയത്. അവിടെ എത്തി അവരെ പിരിയാന്‍ സമയത്ത് ചിലര്‍ കെട്ടിപിടിച്ചു, ചിലര്‍ കൈ തന്നു. ഈ പാന്പ് കടിച്ചു എന്ന് വിജാരിച്ച അളാകട്ടെ ഞങ്ങളുടെ എല്ലാം കാലില്‍ വീണു. സന്തോഷം കൊണ്ട്ട്. അങ്ങനെ ആദ്യമായി ഞങ്ങള്‍ കുടജാദ്രിയില്‍ രാത്രി ഒമ്പത് മണിയോടടുത് എത്തിച്ചേര്‍ന്നു.

Read more...

Wednesday, June 11, 2008

കുടജാദ്രിയിലെക്ക്


മൂകാംബികാ ദര്ശനം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ ഒരിടത്ത് കൂടി യാത്രയുടെ അടുത്ത ഭാഗത്തെ കുറിച്ച് ചര്ച്ച ചെയ്തു. അപ്പോളേക്കും സമയം ഒരുപാട് ആയിക്കഴിഞ്ഞിരുന്നു. സൂര്യന്‍ അസ്തമിക്കാന്‍ കുറച്ച് സമയം കൂടി ബാക്കി ഉണ്ട്. അതിന് മുമ്പ് കുടജാദ്രിയില്‍ എത്തുക എന്ന് പറഞ്ഞാല്‍ റിസ്ക് ആണ്. കൂടാതെ ഞങ്ങളുടെ പരിപാടി എന്താണെന്ന് വെച്ചാല്‍ നടന്നിട്ട് കുടജാദ്രി പോകാം എന്നതായിരുന്നു. കാട്ടിലൂടെ ഉള്ള ഒറ്റയടിപ്പാതയിലൂടെ വേണം യാത്ര ചെയ്യാന്‍. കുറെ ദൂരം കാര്‍ പോകുമെന്കിലും പിന്നീട് കാട്ടിലൂടെ തന്നെ നടക്കണം. അതും കുത്തനെ ഉള്ള കയറ്റം കയറി. വന്യ ജീവികള്‍ അധികം അവിടെ കാനാരില്ലെന്കിലും പാമ്പ്‌, പന്നി തുടങ്ങിയവയെ പേടിക്കണം. അതുകൊണ്ട് ഞങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ കുറച്ച് സമയം വേണ്ടി വന്നു. അവസാനം ഹരിയുടെ ധൈര്യത്തിന്റെ പുറത്ത് യാത്ര തുടങ്ങാന്‍ തീരുമാനിച്ചു. ഒരു ആറു കിലോമീറ്റെര്‍ ദൂരം കാറില്‍ പോകാവുന്ന വഴിയാണ്. അത് തന്നെ കുത്തനെയുള്ള വളവുകളും തിരിവുകളും ആണ്. ഹരി തന്നെ ആയിരുന്നു അവിടെക്കും വണ്ടി ഓടിച്ചു കൊണ്ടിരുന്നത്. പകുതി ദൂരം ടാറിട്ട വഴി കഴിഞ്ഞാല്‍ പിന്നെ കാട്ടിലൂടെ ഉള്ള പാത ആണ്. അതില്‍ കൂടെ ചെറിയ വാഹനങ്ങള്‍ ഒന്നും തന്നെ പോകാറില്ല. ഞങ്ങളുടെ വാഹനമായ മാരുതി സെന്‍ ആയ സ്ഥിതിക്ക് അതിലൂടെ പോകുന്ന കാര്യം കുറച്ച് ഞെരുക്കമായിരുന്നു. ചില സ്ഥലങ്ങളില്‍ ഇറങ്ങിയും മറ്റു സ്ഥലങ്ങളില്‍ തള്ളിയും ഒരു വിധം ഞങ്ങള്‍ വണ്ടി ആ വഴിയിലൂടെ കൊണ്ട്ട് പോയി. പാറക്കല്ലുകളും മരത്തിന്റെ വേരുകളും നിറഞ്ഞ ആ വഴി അവസാനിക്കുന്നത് ഒരു ചായക്കടയുടെ മുന്നില്‍ ആണ്. പത്ത് നാല്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് അവിടെ വന്നു താമസമാക്കിയ തങ്കപ്പന്‍ ( ശരിക്കുള്ള പേരു അറിയില്ല ) എന്നയാളുടെ ചായക്കട ആണിത്. അത്യാവശ്യം വിശപ്പ്‌ മാട്ടുന്നതിനുള്ള സാധനങ്ങള്‍ അവിടെ കിട്ടും. കൂടാതെ നല്ല വെള്ളം, പഴം തുടങ്ങിയ വസ്തുക്കളും. അവിടെ നിന്നും വിശപ്പ്‌ ഒന്നു മാറ്റി വിശ്രമിച്ചതിനു ശേഷം യാത്ര തുടര്‍ന്നു. കാര്‍ അവിടെ തന്നെ നിര്‍ത്തിയിടുന്നതിനുള്ള സൌകര്യം തങ്കപ്പന്‍ ഒരുക്കിതന്നു. അത്യാവശ്യം വെള്ളവും കഴിക്കാന്‍ പഴം, ബിസ്കറ്റ്‌ തുടങ്ങിയവയും രാത്രി താമസത്തിനുള്ള വിരിപ്പുകളും പുതപ്പുകളും മാത്രം കൈയില്‍ കരുതി. കൂടാതേ മുരുക്കന്റെ പത്രവും ഒപ്പം കൈയ്യിലെടുത്തിരുന്നു. വഴിയില്‍ വെളിച്ചത്തിന്റെ ആവശ്യത്തിനായി മെഴുകുതിരി മാത്രമെ ഉണ്ടായിരുന്നുള്ളൂ...യാത്ര തുടങ്ങിയപ്പോള്‍ തന്നെ ഏകദേശം വൈന്നേരം ആറര കഴിഞ്ഞിരുന്നു.....തങ്കപ്പന്‍ ഈ സമയത്ത് ആരും കുടജാദ്രിയിലെക്ക് പോകാറില്ല എന്ന് പറഞ്ഞു പിന്തിരിപ്പിക്കാന്‍ നോക്കിയെന്കിലും എല്ലാവരുടെയും ആഗ്രഹ പ്രകാരം മൂകാംബിക ദേവിയുടെ അനുഗ്രഹത്തോടെ ഞങ്ങള്‍ കുടജാദ്രിയിലേക്ക് യാത്ര തിരിച്ചു.

Read more...

Tuesday, June 10, 2008

ക്ഷേത്ര ദര്ശനം

ക്ഷേത്രത്തില്‍ എത്തുനതിനു മുന്പ് ആണ് അവിടുത്തെ മേല്‍ശാന്തിയുടെ ഗൃഹം. ഞങ്ങളുടെ ഭാഗ്യത്തിന് അദേഹം അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വഴിവാടുകള്‍ അദ്ധേഹത്തിന്റെ കയ്യില്‍ നേരിട്ട് കൊടുത്തു. ഞങ്ങളില്‍ ഞാനും,ഉണ്ണി ഏട്ടനും,നാരായനേട്ടനും ആദ്യം അയീ തൊഴുകയയിരുനുഅതിനാല്‍ തനെ ചില ചിട്ടകള്‍ ഉണ്ട് എന്ന് ഹരി ഏട്ടന്‍ പറഞ്ഞു. അത് അനുസരിച്ച് ആദ്യം നെയ്‌ വിളക്ക് എടുത്തു വീര ഭദ്രന്റെ മുന്നില്‍ വെച്ചു തൊഴുതു. അതിന് ശേഷം ഞങ്ങള്‍ അറിവിന്റെ ദേവതയായ മൂകാംബിക ദേവിയുടെ സനിധിയില്‍ എത്തി. ഉള്ളില്‍ കടന്നപ്പോള്‍ തന്നെ മനസിന്‌ വളരെ അധികം സുഖവും അനുഭവപെട്ടു.എഴുതാന്‍ പറ്റാത്ത അനുഭൂതി യാണ് അത്. അധികം തിരക്കിലാത്ത സമയം ആയതിനാല്‍ വളരെ നേരം ആ തിരു സനിധിയില്‍ നില്‍ക്കാനും ഞങ്ങള്‍ക്ക് സാധിച്ചു. അപ്പൊള്‍ അവിടുത്തെ അടിഗകള്‍ പ്രതിഷ്ടയെ പറ്റി എല്ലാം പറഞ്ഞു തന്നു.അതിന് ശേഷം അവിടെ ഇരുന്നുകൊണ്ട് ലളിതാ സഹസ്രനാമവും മറ്റും ജപിച്ചു. എന്നിട്ട് വീണ്ടും വീരഭദ്രനോട് നന്ദി പറഞ്ഞു ഞങ്ങള്‍ മൂകാംബിക ദേവിയുടെ മൂല സ്ഥാനം ആയ കുടജാതിരിയിലെക് പുറപെട്ടു. മൃത സന്ഞിവിനികൊണ്ടു പോവുകയായിരുന്ന ഹനുമാന്ന്റെ കയ്യില്‍ നിന്നു അടര്‍ന്നു വീണ സ്ഥലം ആണ് കുടജതിരി എന്നും .അവിടെ നിന്നു ഉത്ഭവികുന്ന സൌപര്‍ണിക അതുകൊണ്ടാണ് ആയുര്‍വേദ നദി ആയതും എന്നും ഐതിഹിങ്ങളില്‍ പറയുന്നു.

Read more...

Sunday, June 8, 2008

മൂകാംബിക ക്ഷേത്ര ഐതിഹ്യം

മൂകാംബിക ദേവിയെ ദര്ശിക്കുന്നതിനു മുമ്പ് നമുക്ക് മൂകാംബികാ ദേവിയുടെ സന്കലപ്പവും ഐതിഹ്യവും എന്താണെന്ന് നോക്കാം. ഈ ഐതിഹ്യവും കേള്‍ക്കാന്‍ കഴിഞ്ഞത് ഹരിയില്‍ നിന്നും തന്നെ ആണ്.ശ്രീ ശങ്കരാചാര്യര്‍ ഹിമാലയത്തില്‍ പോയി ദേവിയെ പ്രത്യക്ഷപ്പെടുത്ത്തിയത്തിനു ശേഷം തന്റെ കൂടെ കേരളത്തിലേക്ക് വരണമെന്ന് ശ്രീ ശങ്കരാചാര്യര്‍ ദേവിയോട്ട് അപേക്ഷിച്ചു. അത് സമ്മതിച്ച ദേവി പക്ഷെ ഒരു നിബന്ധന വെച്ചു. ശ്രീ ശങ്കരാചാര്യര്‍ എപ്പോളും മുമ്പില്‍ നടക്കണമെന്നും താന്‍ പിന്നാലെ വന്നോളാം എന്നും പറഞ്ഞു. ഒരിക്കലും തിരിഞ്ഞു നോക്കരുതെന്നും തിരിഞ്ഞു നോക്കിയാല്‍ ഉടന്‍ താന്‍ അപ്രത്യക്ഷയാകും എന്നും ദേവി കൂട്ടിചെര്‍ത്ത്തു. ഇതു പ്രകാരം ശങ്കരാചാര്യര്‍ കേരളത്തിലേക്ക് യാത്ര തിരിച്ചു. ദേവി തന്റെ പിന്നിലുണ്ട് എന്നതിന് സൂചനയായി ദേവിയുടെ പാടസരത്ത്തിന്റെ കിലുക്കം ശ്രവിച്ച് നടന്നു കൊണ്ടിരുന്ന ശങ്കരാചാര്യര്‍ ഇപ്പോള്‍ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ധലത്തെത്ത്തിയപ്പോള്‍ പാദസരത്തിന്റെ കിലുക്കം കേള്‍ക്കാതായിത്തീര്‍ന്നു. സംശയ നിവാരന്നത്തിനു തിരിഞ്ഞു നോക്കിയ ശങ്കരാചാര്യര്‍ ആ സ്ഥലത്തു നിന്നും അപ്രത്യക്ഷയായി തീര്ന്നു. ഇതു കണ്ട ഖിന്നനായി തീര്‍ന്ന ശങ്കരാച്ചര്യര്‍ക്ക് ഒരു അശിരീരി കേള്‍ക്കാന്‍ സാധിച്ചു. എന്നെ ഇവിടെ പ്രതിഷ്ടിക്കുക. ഞാന്‍ എനി മുതല്‍ ഇവിടെ എന്റെ സാന്നിധ്യം ലഭിക്കുമെന്നും കേള്‍ക്കാന്‍ സാധിച്ചു. ഇതു പ്രകാരം ശ്രീ ശങ്കരാചാര്യര്‍ പ്രതിഷ്ടിച്ച്ച ക്ഷേത്രമാണ് ശ്രീ മൂകാംബിക ക്ഷേത്രം.

Read more...

Saturday, June 7, 2008

മൂകാംബികയില്‍

യാതൊരു വിധത്തിലുള്ള പ്രതിബന്ധങ്ങളും കൂടാതേ ഞങ്ങള്‍ മൂകാംബിക സന്നിധിയില്‍ എത്തിച്ചേര്‍ന്നു.വൈകുന്നെരത്തോട്ട് കൂടിയാണ് അവിടെ എത്തിയത്. ആദ്യം ഞങ്ങള്‍ വിചാരിച്ചത് മൂകംബികയില്‍ എതെന്കില് ഒരു മുറിയെടുത്ത് അവിടെ കൂടാം എന്നായിരുന്നു. പക്ഷെ ഹരിയുടെ നിര്‍ബന്ധ പ്രകാരം ഞങ്ങള്‍ അന്നത്തെ ദിവസം തന്നെ മൂകാംബികാ ദര്ശനം കഴിച്ച്ച്ച് കുടജാദ്രിയിലെക്ക് പോകാം എന്ന അഭിപ്രായതിലെത്തി ചേര്ന്നു. യാത്രയുടെ ക്ഷീണം കൊണ്ടും ഉറക്കത്തിന്റെ അഭാവം കൊണ്ടും എല്ലാവരും നന്നേ അവശരായിതീര്‍നിരുന്നു. ഞങ്ങളുടെ വണ്ടി നേരേ സൌപര്‍നികയുറെ തീരത്ത്തെക്ക്കാന് ചെന്നു നിന്നത്. തണുത്ത കാറ്റു അവിടം ആകെ വീശികൊന്ടിരുന്നു . സൌപര്‍ണിക നദി പല പല ഓഷധങ്ങളുടെയും ഒരു മിശ്രിതമാണ്. കാട്ടിലൂടെ പല പല ഔഷധ വീര്യമുള്ള മരങ്ങള്‍ക്കും വേരുകള്ക്കിടയിലൂറെയും വരുന്നതിനാലാവനം ഈ നദിക്ക് ഇങ്ങനെ ഒരു ഔഷധ ഗുണം ഉള്ളതായി തീര്‍ന്നത്. സൌപര്‍നികയില്‍ കുളി കഴിഞ്ഞതോട്ട് കൂടി പുതിയോരുന്മേഷം കൈ വന്നത് പോലെ തോന്നി. വിസ്തരിച്ച്ച്ച് സന്ധ്യാവന്ദനം ചെയ്ത ശേഷം സൌപര്‍നികയുറെ കരയില്‍ തന്നെ ഉള്ള "ഗണപതി" ദര്ശനം നടത്തി. അതിന് ശേഷം മൂകാംബിക ദര്‍ശനത്തിനായി പുറപ്പെട്ടു. മനസ്സില്‍ പല തരത്തിലുള്ള വികാരങ്ങള്‍ അപ്പോളേക്കും നിറഞ്ഞു കഴിഞ്ഞിരുന്നു. ഇതു വരെ കേട്ടുകേള്‍വി മാത്രം ഉണ്ടായിട്ടുള്ള മൂകാംബിക ദര്ശനം ഇതാ കൈവരിക്കാന്‍ പോകുന്നു..

Read more...

Friday, June 6, 2008

കേരളമേ വിട............

ഉറങ്ങരുത്‌ എന്നായിരുന്നു ഞങ്ങളുടെ നിബന്ധന അത് എല്ലാവരും പാലിക്കുകയും ചെയ്തു. അങ്ങിനെ യാത്ര തുടങ്ങിരാത്രിയില്‍ ഒരു പടകുതിരയെ പോലെ ഞങ്ങളുടെ വാഹനം കുതിച്ചു നീങ്ങി. പട്ടാമ്പി,വളാഞ്ചേരി, കോഴികോട്, കണൂര്‍ അങ്ങിനെ നഗരങ്ങള്‍ പലതും പിന്നിട്ടു. ശബരിമല തീര്‍ത്ഥാടന സമയം ആയതുകൊണ്ട് തീര്‍ത്ഥാടകരെ പ്രതീക്ഷിച്ചു ധാരാളം കച്ചവടക്കാരെ റോഡിന്‍റെഎരുവസതും കാണാംമായിരുന്നു .ഹരി ഏട്ടന്റെ നിര്‍ദേശ പ്രകാരം തലശ്ശേരി തിരുവങ്ങട്ട് ശ്രീ രാമ ക്ഷേത്രത്തില്‍ പോയി.അവിടുത്തെ ക്ഷേത്ര കുളത്തില്‍ വിസ്ടരിച്ചു കുളിയും തേവാരവും ചെയ്തു. ആ ക്ഷേത്ര കുളത്തിലെ വൃത്ത്തിയും വെടിപ്പും എടുത്തു പറയണ്ട കാര്യം തനെ ആണ്. കുളി കഴിഞ്ഞ്അമ്പലത്തില്‍ ദര്‍ശനം നടത്തി.വളരെ മനോഹരവും വലിയതും ആണ് ഈ ഗംഭീര ക്ഷേത്രം.അവിടെ വെച്ചു ഞങ്ങള്‍ക്ക് വളരെ രസകരമായ ഒരു അനുഭവം ഉണ്ടായി.ദര്‍ശനം കഴിഞ്ഞതിനു ശേഷം അവിടുത്തെ ഒരു സ്വാമിയുടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. അപ്പൊ അവിടെ കല്യാണരാമന്റെ ഭജന കാസറ്റ് വെച്ചിരുന്നു. അതും കേട്ട് ഭക്ഷണം കഴിച്ചു ബില്‍ കൊടുക്കാന്‍ നോക്കിയപോ ഒരു വ്യക്തി(എന്റെ അച്ഛന്റെ പ്രായം ഉണ്ടാവും അദേഹത്തിനു) ബില്‍ കൊടുത്തിരുന്നു. അദേഹം എന്തിനു ആണ് ആ പൈസ കൊടുത്തത് എന്ന് ഇപ്പോളും ഞങ്ങള്‍ക്ക് അറിയില്ല.

അങ്ങിനെ ആ ശ്രീരാമ സനിധിയില്‍ നിന്നും ഏകദേശം രാവിലെ 9 മണിയോടു കൂടി യാത്ര തുടങ്ങി. ഏകദേശം ഉച്ചയോടു അടുത്തപ്പോള്‍ കാസര്‍കോട് എത്തി. അപ്പൊ അവിടെ ഒരു പ്രാദേശിക പാര്ട്ടിയുടെ ഹര്‍ത്താല്‍ ആയിരുന്നു. അതുകൊണ്ട് തനെ കടകള്‍ ഒന്നും തുറനിരുനില്ല. വെള്ളം കുടിക്കാന്‍ എനിട്ട് ഞങ്ങള്‍ വഴിവക്കില്‍ ഒരു വീട്ടില്‍ കയറി ആണ് വെള്ളം കുടിച്ചത്. ആയ വെള്ളത്തിന്റെ സ്വാദ് ഇപ്പോളും നാവില്‍ ഉണ്ട്. അവരോട് നന്ദി പറഞ്ഞു ഞങ്ങള്‍ ഇറങി. ഏകദേശം ഒരു മണിയോടു കൂടി കേരളത്തിനോട്‌ വിട പറഞ്ഞു ഞങ്ങള്‍ കര്‍ണാടക യിലേക്ക് കടന്നു.

( തുടരും....)

Read more...

Thursday, June 5, 2008

യാത്രയുടെ തുടക്കം

യാത്രയുടെ ആരംഭത്തില്‍ തന്നെ ഞങ്ങളുടെ ഒരു നിലപാട് എന്താണെന്ന് വെച്ചാല്‍ ആരും ഉറങ്ങാന്‍ പാടില്ല. എല്ലാവരും അത് അന്ഗീകരിക്കുകയും ചെയ്തു. പുലര്‍ച്ചെ ഉള്ള യാത്ര ആയതിനാല്‍ എല്ലാവരും ഉറങ്ങാനുള്ള ഒരു മൂഡില്‍ ആയിരുന്നു. പക്ഷെ വിഷയം വന്നപ്പോള്‍ എല്ലാവരുടെയും ഉറക്കം പോയി. കൈലസതിനെ കുറിച്ച് ഹരിയുടെ വര്‍ണ്ണനകള്‍ കേട്ട ഞങ്ങള്‍ ഉറക്കതിനെ കുറിച്ച് മറന്നു പോയി എന്നതാണ് സത്യം. ഹിമാലയം ബദരി, തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള ഹരിയുടെ ആ ഭാഗങ്ങളെ കുറിച്ച് ഉള്ള വര്‍ണ്ണനകള്‍ ഞങ്ങള്‍ക്ക് ഒരു അനുഭൂതി ആയി എന്നതാണ് സത്യം. എല്ലാവരും ഒരേ മാനസികാവതയില്‍ ഉള്ളവരായാല്‍ യാത്ര സുഖപ്രദം ആകും എന്നത് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. അത് പോലെ തന്നെ ആയിരുന്നു ഞങ്ങളുടെ യാത്രയും. എല്ലാവരും ഒരേ പോലെ മാനസികാവസ്ഥ ഉള്ളവര്‍. എങ്ങിനെ വേണമെങ്കില്‍ അങ്ങനെ ചെയ്യാം എന്ന് പറയുന്നവര്‍. മുറുക്കാന്‍ ആയിരുന്നു യാത്രയില്‍ ഞങ്ങളുടെ വിനോദോപാധി. ഒരു മണിക്കൂറില്‍ രണ്ട്ട് പ്രാവശ്യം വരെ മുറുകകിയിരുന്നു.

Read more...

ആദ്യ മൂകാംബിക യാത്ര ഭാഗം - 1

മൂകാംബിക............ കുടജാദ്രി മലകളാല്‍ വലയം ചെയത് ആയുര്‍വേദ നദിയായ സൌപര്‍ണിക നദിയുടെ തലോടല്‍ ഏറ്റുവാങ്ങി സരസ്വതി ദേവിയുടെ അനുഗ്രഹം ചൊരിഞ്ഞു നില്ക്‌ുന്ന പുണ്യ സ്ഥലം . ഏതൊരുഭക്തനും, പ്രകൃതി സ്നേഹികുംഒരു പോലെ സമാധാനം നല്‍കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ സ്ഥലങ്ങളില്‍ ഒന്ന്. സങ്കരച്ചര്യരുടെ പാദസ്പര്സം കൊണ്ടു പുണ്യം ആയ സ്ഥലം. അങ്ങിനെ ആ തണുത്ത ഡിസംബര്‍ മാസത്തിലെ വെള്ളിയാഴിച്ച ഞങള്‍കും മൂകാംബിക ദേവിയുടെ വിളി വന്നു.
ഞങ്ങള്‍ 05 പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുനത്, ഹരി ഏട്ടന്‍, സജേട്ടന്‍, ഉണ്ണി ഏട്ടന്‍, നാരായണേട്ടന്‍ പിന്നെ ഞാനും. രാത്രി ഒന്‍പതു മണിക്ക് പോകാന്‍ തയാറായി ഞങ്ങള്‍ നിന്നു. അപ്പോളാണ് മനസിലായത് കാറിനു ചെറിയ പ്രശ്നം. യാത്ര മുടങ്ങുന അവസ്ഥ വരെ എത്തി. ദേവി യുടെ അനുഗ്രഹം കൊണ്ട് രാത്രി രണ്ടു മണി ആയപ്പോ ദേവിയുടെ അനുഗ്രഹപ്രകാരം ഒരു മാരുതി സെന്‍ കിട്ടി. അങ്ങിനെ രാത്രി 2.30 യോട് കൂടി ഞങ്ങള്‍ യാത്ര തുടങ്ങി. കുളപ്പുള്ളിപമ്പില്‍ നിന്നും ഫുള്‍ ടാങ്ക് അടിച്ച് മൂകാംബിക ദേവിയുടെ സവിധത്തിലേക്കുള ഞങ്ങളുടെ ആദ്യ യാത്ര തുടങ്ങി.ഹരി ഏട്ടന്‍ ആയിരുന്നു ഞങ്ങളുടെ സാരഥി. ഹരി ഏട്ടന് മാസം തൊഴല്‍ ഉള്ള സ്ഥലം ആയിരുന്നു മൂകാംബിക. അതുകൊണ്ട് തന്നെ ഹരി ഏട്ടന്റെ നേതൃത്വത്തില്‍ ആയിരുന്നു ഈ യാത്ര.

Read more...
ഈ യാത്രാ വിവരണം നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP