ചില കഥകള്‍
സരസ്വതി മണ്ഡപം . ...മൂകാംബികയില്‍ തൊഴുന്നുവര്‍ മൂന്ന് നേരം തൊഴണം . കാരണം ഇവിടെ രാവിലെ സരസ്വതിയും, ഉച്ചക്ക് കാളിയും , രാത്രി ശ്രീ ഭഗവതിയും ആണ്. മൂന്ന് നേരങ്ങളിലും ശീവേലിയും ഉണ്ട്. ഇതില്‍ രാവിലെ സരസ്വതി സന്കല്പത്തില്‍ പുറത്തേക്ക് എഴുനെള്ളിച്ചു ആദ്യം ചെറിയ രഥത്തില്‍ വാദ്യങ്ങളുടെ അകമ്പടിയോടു കൂടി മൂന്ന് പ്രദിക്ഷിണംവെക്കുന്നു ഇതില്‍ ഭക്തന്മാരും അകമ്പടി സേവിക്കും .അതിന് ശേഷം വലിയ രഥത്തില്‍ ഒരു പ്രദിക്ഷിണം .അതും കഴിഞ്ഞാല്‍ ദേവിവിഗ്രഹം സരസ്വതി മണ്ഡപത്തില്‍ വെച്ചു പൂജികുന്നു. ഈ സമയത്തു മാത്രം ആണ് സരസ്വതി മണ്ഡപത്തില്‍ ഉള്ള ആ ചെറിയ നട തുറക്കുനത് . (ഇവിടെയാണ് ചെറിയ കുട്ടികള്‍ വിദ്യരഭം കുറിക്കുനതും .ചെറുതും വലുതും അയ്യാ കലാകാരന്‍ മാര്‍ തങ്ങളുടെ കഴിവുകള്‍ ദേവിക്ക് കാഴ്ച വെക്കുനതും . )
മൂകാംബികയിലെ ദീപാരാധന ...ഇവിടെമുസ്ലിം ദീപാരാധന എന്ന് പറഞ്ഞു ഒരു ചടങ്ങ ഉണ്ട് . അതിന് ഒരു കഥയും ഉണ്ട്. ടിപ്പുവിന്റെ പടയോട്ട കാലത്ത് ടിപ്പു മൂകാംബികയിലും എത്തി ,അപ്പൊള്‍ സമയം രാത്രി 8 മണി ആയിരുന്നു . അദേഹത്തിന് ദീപാരാധന കാണണം എന്ന് ആവശ്യപെട്ടു. എന്നാല്‍ ദീപാരാധനയുടെ സമയം കഴിഞ്ഞുവെന്നും ഇന്നു അത് ഇനി സാദ്ധ്യം അല്ല എന്ന് ക്ഷേത്ര അധികാരികള്‍ അറിയിച്ചു. വന്ന ടിപ്പു വഴങ്ങിയില്ല പടുനത് കണ്ടേ തീരു എന്ന് ടിപ്പു തറപിചു പറഞ്ഞു. ഒടുവില്‍ ടിപ്പു വിന്റെ ഭീഷിനിക് വഴങി ദീപാരാധന നടത്തിയത്രെ. അതിനു ശേഷം അത് അവിടെ ഒരു പതിവാ ആവുകയും അതിനു മുസ്ലിം ദീപാരാധന എന്ന് പേരില്‍ അറിയപെടുകയും ചെയ്തു.
1 പേരഭിപ്രായപ്പെട്ടു. നിങ്ങളും അഭിപ്രായപ്പെടുമല്ലോ:
nannaayittunT. ellaavidha bhaavukangaLum.
Post a Comment