കുടജാതിരിയുടെ ധന്യതയില്‍
ഡിസംബര്‍ മാസം ആയതുകൊണ്ട് തന്നെ കുടജാതിരിയില്‍ നല്ല തണുപ്പ് ആയിരുന്നു. മുകളില്‍ എത്തിയപ്പോള്‍ സമയം ഏകദേശം രാത്രി 9 മണി ആയിരുന്നു. അവിടെ താമസിക്കാന്‍ അഡിഗ കളുടെ സ്ഥലവും ഒരു ഗസ്റ്റ് ഹൌസും ഉണ്ട്. ഞങ്ങള്‍ അഡിഗ കളുടെ സ്ഥലത്ത് താമസിക്കാന്‍ തീരുമാനിച്ചു. സാധാരണ ഒരു വീട് ആണ് അഡിഗ കളുടെ . ആ ഭവനത്തില്‍ ഉള്ളവര്‍ തന്നെ ഉള്ളവര്‍ ത്തനെആണ് അവിടെ വരുന്ന എല്ലാവര്ക്കും ഭകക്ഷന്നം ഉണ്ടാക്കുന്നത്. ഭക്ഷണത്തിനു ഉള്ള എല്ലാ സാധനങളും ഒരു താഴെ നിന്നു കൊണ്ടുവരാന്‍ അവരെ സഹായികുന്നത് മൂകാംബികയില്‍ നിന്നു കുടജാതിരിയിലേക് വരുന്ന ജീപ്പ് കാര്‍ ആണ്. തണുപ്പില്‍ നിന്നു രക്ഷ നേടാന്‍ ഞങ്ങള്‍ അധികം ഒന്നും കരുതിയിരുനില്ല. സാധാരണ ഒരു മുണ്ടും ഷര്‍ട്ടും ആയിരുന്നു ഞങ്ങളുടെ വേഷം. അതുകൊണ്ട് തന്നെ തണുപ്പ് വളരെ അധികം അനുഭവപെട്ടിരുന്നു. അഡിഗ കളുടെ അവിടെ എത്തിയപ്പോള്‍ താനെ അവര്‍ ഉഗ്രന്‍ ചൂടു കാപ്പി തന്നു. അതിന് ശേഷം ചൂടു ചോറും ,കൂട്ടാനും,ഉപ്പേരിയും ആയിട്ടുള്ള തകര്‍പ്പന്‍ സദ്യയും. അത്താഴത്തിനു ശേഷം ഒന്നു മുറുക്കി ഞങ്ങള്‍ ഒന്നു പുറത്തു ഇറങ്ങി . അതി മനോഹരമായിരുന്നു കൂടജാതിരി ആ സമയത്ത്. ചന്ദ്ര പ്രകാശത്തില്‍ കുടജാതിരി മലനിരകള്‍ തിളങി നിന്നു. അസാധ്യമായ തണുപ്പ് കാരണം ഞങ്ങള്‍ വീണ്ടും തിരിച്ചു അഡിഗ കളുടെ ഭവനത്തില്‍ തിരിച്ചു എത്തി. അപ്പോളേക്കും അവിടെ ഞങ്ങള്‍ക്ക് കിടക്കാന്‍ ഉള്ള എല്ലാ സൌകര്യങ്ങളുംഒരുക്കിയിരുന്നു. ചെറിയ കുട്ടികളുടെ പോലും പെരുമാറ്റം കണ്ടാല്‍ നമുക്ക് ശരിക്കും അസൂയ തോന്നും. യാത്ര ക്ഷീണം ഉള്ളതുകൊണ്ട് താനേ കിടന്നതും ഞങ്ങള്‍ ഉറങ്ങി. പിറ്റേ ദിവസം കാലത്ത് 5.30 ക്ക് ഞങ്ങള്‍ ഉണര്നു സര്‍വജ്ഞ പീടത്തിലെക് യാത്ര തുടങി. കാട് അല്ലെങ്ങിലും മലകയരിയിടു താനേ വേണം അങ്ങോട്ട് പോകാന്‍ . വഴി അത്ര ദുര്‍ഘടം ഒന്നും അല്ല. സര്‍വജ്ഞ പീടത്തില്‍ ഇരുന്നു നോക്കിയാല്‍ വളരെ മനോഹരമായ പ്രകൃതിയാണ് നമുക്ക് കാണാന്‍ സാധികുന്നത്. അവിടെ നിന്നാണ് ആചാര്യ സ്വാമികള്‍ക്ക് ദേവിദര്ശനം കിട്ടിയത് എന്നാണ് വിശ്വാസം. അവിടെ കുറച്ചു നേരം ഇരുന്നു കുറച്ചു ജപിചത്തിനു ശേഷം ഞങ്ങള്‍ ചിത്രമൂല എന്ന സ്ഥലതക്ക് പോകാന്‍ തീരുമാനിച്ചു. ആചാര്യ സ്വാമികള്‍ അവിടെ ഇരുന്നാണ് തപസ് ചെയ്തിരുനത്. അവിടെക്കുള്ള യാത്ര കുറച്ചു ദുര്‍ഘടം ആണ്. കുത്തനെ ഉള്ള ഇറക്കാംആണ് അങ്ങോട്ട് . പുലി മുതല്‍കുള്ളവന്യ ജീവികള്‍ അവിടെ ഉണ്ടാവും . ഇറക്കം ആയതുകൊണ്ട് കാല് ഒന്നു തെറ്റിയാല്‍ പിന്നെ ആളുടെ പൊടി പോലും കിട്ടില്ല. അങ്ങിനെ വളരെ ബുദ്ധി മുട്ടി ഞങ്ങള്‍ ചിത്രമൂല എത്തി. അവിടെ ഒരു ഗുഹയില്‍ ആചാര്യ സ്വാമികള്‍ തപസ് ചെയ്തിരുനത് .അവിടെ ഒരു ശിവ വിഗ്രഹം എന്ട് .അതില്‍ എല്ലയ്പോലും പ്രകൃതിയുടെ വക ധാര ഉണ്ട്. ഞങ്ങള്‍ പതുകെ ആ ഗുഹയിലേക്ക് കയറി. അപ്പൊള്‍ അവിടെ ഒരു സ്വാമിനി അമ്മയും ഒരു സ്വമിജിയും ഉണ്ടായിരുന്നു. ആ സ്വാമിനി അമ്മയില്‍ നിന്നാണ് ഞങ്ങള്‍ ചിത്രമൂലയുടെ കഥകള്‍ അറിഞ്ഞത് . എന്നിട്ട് അവര്‍ പുറമെ കാണുന്ന മലനിരകളിക് നോക്കാന്‍ പറഞ്ഞു. എന്നിട്ട് അവര്‍ മൂകാസുരന്‍ എന്ന അസുരന്‍ മരിച്ചു കിടക്കുന്നതു കാണിച്ചു തന്നു. വളരെ കൃത്യം ആണ് തല,ഉടല്‍, കൈ ,കാല്‍ എല്ലാം വളരെ കൃത്യം അയീ അവര്‍ കാണിച്ചു തന്നു. അവിടെ ഞങ്ങള്‍ ഏകദേശം ഒന്നു രണ്ടു മണിക്കൂര്‍ അവിടെ ചിലവിട്ടു, ലളിത സഹസ്രനാമം, പഞ്ചാക്ഷരം, മറ്റു ശിവ സ്തുതികള്‍ എന്നിവ ചെല്ലി. അവിടെ ചെന്നാല്‍ ആര്ക്കും തപസു ഇരിക്കാന്‍ തോന്നും. അത്ര മനോഹരം ആണ് അവിടുത്തെ അന്തരീക്ഷം. ലോകത്തില്‍ എത്ര നിശ്ശബ്ദത ഉള്ള ഒരു സ്ഥലം വേറെ ഉണ്ടാവില്ല. അവരോട് യാത്ര പറഞ്ഞു ഞങ്ങള്‍ തിരിച്ചു പോരുമ്പോള്‍ വേറെ ഒരു സംഘം വരുനുണ്ടായിരുന്നു.
6 പേരഭിപ്രായപ്പെട്ടു. നിങ്ങളും അഭിപ്രായപ്പെടുമല്ലോ:
really great! let me hear it more
Yes.....But if there were photoes also it will be more entertaining
ഒരു കുടജാദ്രിയാത്രയുടെ ഓര്‍മ്മ എന്നിലും.. ഇനിയും എഴുതൂ.
Thanks for your comments.... arrekkodan,
Photosum udan varum....
post some fotos also...
any way nice!
suhasetta,unniyetta...........
superrrrrrrrrr............photosum aavaamayirunnu,ennal bahukemaavum........
Post a Comment