ക്ഷേത്ര ദര്ശനം
ക്ഷേത്രത്തില്‍ എത്തുനതിനു മുന്പ് ആണ് അവിടുത്തെ മേല്‍ശാന്തിയുടെ ഗൃഹം. ഞങ്ങളുടെ ഭാഗ്യത്തിന് അദേഹം അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വഴിവാടുകള്‍ അദ്ധേഹത്തിന്റെ കയ്യില്‍ നേരിട്ട് കൊടുത്തു. ഞങ്ങളില്‍ ഞാനും,ഉണ്ണി ഏട്ടനും,നാരായനേട്ടനും ആദ്യം അയീ തൊഴുകയയിരുനുഅതിനാല്‍ തനെ ചില ചിട്ടകള്‍ ഉണ്ട് എന്ന് ഹരി ഏട്ടന്‍ പറഞ്ഞു. അത് അനുസരിച്ച് ആദ്യം നെയ് വിളക്ക് എടുത്തു വീര ഭദ്രന്റെ മുന്നില്‍ വെച്ചു തൊഴുതു. അതിന് ശേഷം ഞങ്ങള്‍ അറിവിന്റെ ദേവതയായ മൂകാംബിക ദേവിയുടെ സനിധിയില്‍ എത്തി. ഉള്ളില്‍ കടന്നപ്പോള്‍ തന്നെ മനസിന് വളരെ അധികം സുഖവും അനുഭവപെട്ടു.എഴുതാന്‍ പറ്റാത്ത അനുഭൂതി യാണ് അത്. അധികം തിരക്കിലാത്ത സമയം ആയതിനാല്‍ വളരെ നേരം ആ തിരു സനിധിയില്‍ നില്‍ക്കാനും ഞങ്ങള്‍ക്ക് സാധിച്ചു. അപ്പൊള്‍ അവിടുത്തെ അടിഗകള്‍ പ്രതിഷ്ടയെ പറ്റി എല്ലാം പറഞ്ഞു തന്നു.അതിന് ശേഷം അവിടെ ഇരുന്നുകൊണ്ട് ലളിതാ സഹസ്രനാമവും മറ്റും ജപിച്ചു. എന്നിട്ട് വീണ്ടും വീരഭദ്രനോട് നന്ദി പറഞ്ഞു ഞങ്ങള്‍ മൂകാംബിക ദേവിയുടെ മൂല സ്ഥാനം ആയ കുടജാതിരിയിലെക് പുറപെട്ടു. മൃത സന്ഞിവിനികൊണ്ടു പോവുകയായിരുന്ന ഹനുമാന്ന്റെ കയ്യില്‍ നിന്നു അടര്‍ന്നു വീണ സ്ഥലം ആണ് കുടജതിരി എന്നും .അവിടെ നിന്നു ഉത്ഭവികുന്ന സൌപര്‍ണിക അതുകൊണ്ടാണ് ആയുര്‍വേദ നദി ആയതും എന്നും ഐതിഹിങ്ങളില്‍ പറയുന്നു.
0 പേരഭിപ്രായപ്പെട്ടു. നിങ്ങളും അഭിപ്രായപ്പെടുമല്ലോ:
Post a Comment