മൂകാംബിക ക്ഷേത്ര ഐതിഹ്യം
മൂകാംബിക ദേവിയെ ദര്ശിക്കുന്നതിനു മുമ്പ് നമുക്ക് മൂകാംബികാ ദേവിയുടെ സന്കലപ്പവും ഐതിഹ്യവും എന്താണെന്ന് നോക്കാം. ഈ ഐതിഹ്യവും കേള്‍ക്കാന്‍ കഴിഞ്ഞത് ഹരിയില്‍ നിന്നും തന്നെ ആണ്.ശ്രീ ശങ്കരാചാര്യര്‍ ഹിമാലയത്തില്‍ പോയി ദേവിയെ പ്രത്യക്ഷപ്പെടുത്ത്തിയത്തിനു ശേഷം തന്റെ കൂടെ കേരളത്തിലേക്ക് വരണമെന്ന് ശ്രീ ശങ്കരാചാര്യര്‍ ദേവിയോട്ട് അപേക്ഷിച്ചു. അത് സമ്മതിച്ച ദേവി പക്ഷെ ഒരു നിബന്ധന വെച്ചു. ശ്രീ ശങ്കരാചാര്യര്‍ എപ്പോളും മുമ്പില്‍ നടക്കണമെന്നും താന്‍ പിന്നാലെ വന്നോളാം എന്നും പറഞ്ഞു. ഒരിക്കലും തിരിഞ്ഞു നോക്കരുതെന്നും തിരിഞ്ഞു നോക്കിയാല്‍ ഉടന്‍ താന്‍ അപ്രത്യക്ഷയാകും എന്നും ദേവി കൂട്ടിചെര്‍ത്ത്തു. ഇതു പ്രകാരം ശങ്കരാചാര്യര്‍ കേരളത്തിലേക്ക് യാത്ര തിരിച്ചു. ദേവി തന്റെ പിന്നിലുണ്ട് എന്നതിന് സൂചനയായി ദേവിയുടെ പാടസരത്ത്തിന്റെ കിലുക്കം ശ്രവിച്ച് നടന്നു കൊണ്ടിരുന്ന ശങ്കരാചാര്യര്‍ ഇപ്പോള്‍ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ധലത്തെത്ത്തിയപ്പോള്‍ പാദസരത്തിന്റെ കിലുക്കം കേള്‍ക്കാതായിത്തീര്‍ന്നു. സംശയ നിവാരന്നത്തിനു തിരിഞ്ഞു നോക്കിയ ശങ്കരാചാര്യര്‍ ആ സ്ഥലത്തു നിന്നും അപ്രത്യക്ഷയായി തീര്ന്നു. ഇതു കണ്ട ഖിന്നനായി തീര്‍ന്ന ശങ്കരാച്ചര്യര്‍ക്ക് ഒരു അശിരീരി കേള്‍ക്കാന്‍ സാധിച്ചു. എന്നെ ഇവിടെ പ്രതിഷ്ടിക്കുക. ഞാന്‍ എനി മുതല്‍ ഇവിടെ എന്റെ സാന്നിധ്യം ലഭിക്കുമെന്നും കേള്‍ക്കാന്‍ സാധിച്ചു. ഇതു പ്രകാരം ശ്രീ ശങ്കരാചാര്യര്‍ പ്രതിഷ്ടിച്ച്ച ക്ഷേത്രമാണ് ശ്രീ മൂകാംബിക ക്ഷേത്രം.
0 പേരഭിപ്രായപ്പെട്ടു. നിങ്ങളും അഭിപ്രായപ്പെടുമല്ലോ:
Post a Comment