Share

Friday, June 27, 2008

മൂകാംബിക

മൂകാംബികാ ക്ഷേത്രം കര്‍ണ്ണാടകാ ജില്ലയിലെ കൊല്ലൂര്‍ എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നു. ഏറ്റവും അടുത്തുള്ള റയില്‍ വേസ്റ്റേഷന്‍ കുന്താപുരയാണു. മംഗലാപുരത്ത്‌ നിന്നും എല്ലാ പതിനഞ്ച്‌ മിനുട്ട്‌ കൂടുമ്പോഴും കൊല്ലൂര്‍ക്ക്‌ ബസ്‌ സര്‍വ്വീസ്‌ ലഭ്യമാണു. മംഗലാപുരത്ത്‌ നിന്നും ഏകദേശം നൂറ്റി നാല്‍പത്‌ കിലോമീറ്ററോളം വരും കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലേക്ക്‌.

മൂകാംബികയില്‍ താമസത്തിനായി നിരവധി ഹോട്ടലുകളും ഗസ്റ്റ്‌ ഹൗസുകളും ലഭ്യമാണു. മൂകാംബികയിലെ ഉത്സവ സീസണ്‍ ആയ നവരാത്രി കാലങ്ങളില്‍ മുങ്കൂട്ടി ബുക്ക്‌ ചെയ്ത്‌ താമസ സൗകര്യം എര്‍പ്പെടുത്താവുന്നതാണു. തീര്‍ത്ഥാടകര്‍ക്കായി എല്ലാ ദിവസവും ഉച്ചക്കും രാത്രിയും ഇവിടെ അന്നദാനം ഉണ്ട്‌. പതിനായിരക്കണക്കിനാളുകളാണു ഓരോ ദിവസവും അന്നദാനത്തില്‍ പങ്ക്‌ ചേരാരുള്ളത്‌. ഭക്ഷണം കഴിക്കാന്‍ ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ വന്നു കഴിച്ച്‌ പോകണമെന്ന് തമിഴിലും,മലയാലത്തിലും ഇഗ്ലീഷിലും, കന്നഡത്തിലുമുള്ള അറിയിപ്പ്‌ തികച്ചും പ്രശംസ അര്‍ഹിക്കുന്നു.

അഡിഗകള്‍ എന്ന വിഭാഗത്തിലുള്ള ഒരു കൂട്ടര്‍ക്കാണു മൂകാംബിക ക്ഷേത്രത്തിലെ പൂജ കര്‍മ്മങ്ങള്‍ക്കുള്ള അവകാശം. മലയാള രീതിയിലുള്ള പൂജാദി കര്‍മ്മങ്ങളാണു മൂകാംബിക ക്ഷേത്രത്തില്‍ നിലവിലുള്ളത്‌. മലയാളികള്‍ക്കാണു പൊതുവെ മുന്‍ ഗണന എന്നു പറയാം. എല്ലാ സ്ഥലങ്ങളില്‍ നിന്നുമുള്ള നിരവധി കലാകാരന്മാര്‍ ഇവിടെ വന്നു ദേവിയെ ഉപാസിച്ച്‌ പോകുന്നു.

മൂകാംബികാ ക്ഷേത്രത്തില്‍ ത്രിമധുരം നിവേദ്യം പതിവുണ്ട്‌. ഇതു സംബന്ധിച്ച്‌ ഒരു കഥ പൊതുവെ നിലവിലുണ്ട്‌. ത്രിമധുരം നിവേദിച്ചതിനു ശേഷം അടുത്തുള്ള മണിക്കിണറില്‍ നിക്ഷേപിക്കുകയാണു പതിവ്‌. ഈ ത്രിമധുരം ഭക്ഷിച്ചാല്‍ കഴിവുകള്‍ വര്‍ധിക്കുമെന്നാണു വിശ്വാസം. ഇതു മനസ്സിലാക്കിയ തോല കവി ഒരു ദിവസം ആരും അറിയാതെ മണിക്കിണറിന്നുള്ളില്‍ കയറി ഒളിച്ചിരുന്നു. സാധാരണ പോലെ നിവേദിച്ച്‌ കഴിഞ്ഞതിനു ശേഷം പൂജാരി മണിക്കിണറില്‍ നിക്ഷേപിച്ചു. കിട്ടിയപാടെ തോല കവി ഇതു മുഴുവനായി ഭക്ഷിച്ചു. ഇതിനു ശേഷമാണത്രെ തോല കവി പ്രശസ്തനായത്‌. ഏതായാലും ഇതിനു ശേഷം ക്ഷേത്ര അധികാരികള്‍ ഇതിനു കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു എന്നാണറിവ്‌.
മൂകാംബികാ ക്ഷേത്രത്തിലെ വിവിധ ചിത്രങ്ങള്‍











കൊടിമരം
പ്രതിഷ്ഠ- മരത്തില്‍
കുടജാദ്രിയിലെ അടിഗ്ഗയുടെ bhavanam സര്‍വ ഞ്ഞ പീഠം



1 പേരഭിപ്രായപ്പെട്ടു. നിങ്ങളും അഭിപ്രായപ്പെടുമല്ലോ:

കുഞ്ഞന്‍ Sunday, June 29, 2008  

മാത്തൂരാനെ..

നല്ലൊരു ലേഖനം. തോല കവിയെപ്പറ്റിയുള്ള അറിവ് പുതിയത്.. നന്ദി..

പടങ്ങള്‍ എല്ലാം നല്ലത് ചിലതിന് അടിക്കുറിപ്പില്ല.

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു

ഈ യാത്രാ വിവരണം നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP