Share

Sunday, June 22, 2008

മടക്ക യാത്ര

തിരിച്ച് ചിത്രമൂലയില്‍ നിന്നും കുടജാദ്രി അടിഗകളുടെ സ്ഥലത്തേക്ക് പുതിയൊരു ഉണര്‍വ്വോടെ യാത്ര തിരിച്ചു. ചിത്രമൂലയിലെ പ്രഭാവം അപ്പോഴും ഞങ്ങളുടെ മനസ്സില്‍ വന്നുകൊണ്ടേയിരുന്നു. അടിഗകളുടെ സ്ഥലത്തെതുന്നതിനു മുമ്പ് ഗണപതിയുടെ ഒരു പ്രതിഷ്ഠ ഉന്ട്. അവിടെ തൊഴുതതിനു ശേഷം ഞങ്ങള്‍ അതിന്റെ നേരെ താഴെയായി ഒരു വെള്ളച്ചാട്ടം ലകഷ്യമാക്കി നടന്നു. ഒരു അര മണിക്കൂര്‍ നടന്നതിനു ശേഷം ഞങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ സമീപതെത്തിചെര്‍ന്നു. നല്ല തെളിമയുള്ള വെള്ളമായിരുന്നു അവിടെ. യാതൊരു വിധ മാലിന്യങ്ങളും ഇല്ലാത്ത പരിശുദ്ധമായ ജലം. പ്രക്രുതി കനിഞ്ഞു നല്‍കിയ ആ വെള്ളത്തില്‍ ഞങ്ങള്‍ കുളിക്കാനായി ഇറങ്ങി. നല്ല തണുത്ത ജലം ശിരസ്സില്‍ പതിച്ചപ്പോള്‍ നല്ല സുഖം തോന്നി. ആരും അത്രക്കധികം കണ്ടിട്ടില്ലാത്ത ആ വെള്ളച്ചാട്ടം സൗപര്‍ണ്ണികാ നദിയുടെ ഏതോ പോഷക നദിയാണെന്നു തോന്നുന്നു. കുളികഴിഞ്ഞ്‌ കയറി വീണ്ടും ഞങ്ങള്‍ കുടജാദ്രിയിലേക്ക്‌ യാത്ര തിരിച്ചു. കുടജാദ്രിയി മൂകാംബിക ദേവിയുടെ മൂല സ്ഥാനത്ത്‌ തൊഴുതു. തിരിച്ച്‌ അഡിഗയുടെ അവിടെ എത്തിയപ്പോളേക്കും കഠിനമായ വിശപ്പ്‌ അനുഭവപ്പെട്ട്‌ തുടങ്ങിയിരുന്നു. നല്ല ചൂടു കാപ്പിയും ഉപ്പുമാവും അവിടെ നിന്നും കഴിച്ചു മടക്കയാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വളരെ ചുരുക്കം ചില കടകളേ കുടജാദ്രിയില്‍ ഉള്ളൂ. സാധനങ്ങള്‍ താഴെ നിന്നും കൊണ്ട്‌ വരണമെന്നു എന്നത്‌ തന്നെ പ്രശ്നം. എന്നാലും അത്യാവശ്യ സാധനങ്ങള്‍ അവിടെ ലഭിക്കുന്നുണ്ട്‌. വൈദ്യുതി അവിടെ ഇല്ല. പകരം രാത്രി ഒരു രണ്ട്‌ മണിക്കൂറോളം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നു. അതു കഴിഞ്ഞാല്‍ അവിടെ വൈദ്യുതി ഇല്ല. നല്ല വേനല്‍ക്കാലത്ത്‌ പോലും അവിടെ തണുത്ത കാലാവസ്ഥ ആയിരിക്കും എന്നാണു അഡിഗകള്‍ പറഞ്ഞത്‌. അവിടുത്തെ ബുദ്ധി മുട്ടുകള്‍ പലതും അവര്‍ ഞങ്ങളോട്‌ പറഞ്ഞു. അസുഖം വന്നാല്‍ തന്നെ താഴെ നിന്നും ജീപ്പ്‌ വന്നു കൊണ്ട്‌ പോകണം. എല്ലാം സഹിച്ച്‌ അവര്‍ ദേവീ ദാസരായി അവിടെ കൂടുന്നത്‌ മൂകാംബികാ ദേവിയോടുള്ള ഒറ്റ വിശ്വാസം മൂലം. ദേവിയും അവരെ കാത്ത്‌ രക്ഷിക്കുമെന്നാണവരുടേയും വിശ്വാസം. അടിഗകളോട്‌ നന്ദി പറഞ്ഞ്‌ ഞങ്ങള്‍ തിരിച്ച്‌ മൂകാംബികയിലേക്ക്‌ യാത്ര തിരിച്ചു. ഇനിയും വരണമെന്ന് അടിഗകള്‍ സ്നേഹപുരസ്സരം ഞങ്ങളൊട്‌ പറഞ്ഞു. തിരിച്ചും കാട്ടിലൂടെ നടക്കാനാണു ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്‌. അതു പ്രകാരം കാട്ടിലൂടെ നടക്കാന്‍ തുടങ്ങി. പകല്‍ വെളിച്ചത്തില്‍ യാത്ര സുഖകരമായിരുന്നു. ഇങ്ങോട്ട്‌ വരുമ്പോള്‍ ഭീകരമായാ കയറ്റങ്ങളാനെങ്കില്‍ തിരിച്ച്‌ പോകുമ്പോള്‍ ഇറക്കങ്ങളായിരുന്നു കൂടുതലും. ഇടയ്ക്കിടെ വഴിയില്‍ തീര്‍ഥാടകരേയും കാണാം. പകല്‍ വെളിച്ചത്തില്‍ താഴേക്ക്‌ നോക്കുമ്പോള്‍ മൂകാംബികാ ക്ഷേത്രവും അതിന്റെ പരിസര പ്രദേശങ്ങളും കാണാം. പോകുന്ന വഴിക്കാണു ഞങ്ങള്‍ ശരിക്കും അല്‍ഭുതപ്പെട്ട്‌ പോയത്‌. ഇത്രയും വഴി രാത്രി കയറിവന്നതല്ലേ എന്നതാലോചിക്കുമ്പോള്‍..ശരിക്കും ദേവിയുടെ അനുഗ്രഹം ഉള്ളതു കൊണ്ടായിരിക്കും മുകളിലെത്തിയത്‌. ഇല്ലെങ്കില്‍ അഗാധമായ കൊക്കയിലേക്കെങ്ങാനും....തങ്കപ്പന്റെ കടയില്‍ എത്തി ഭക്ഷണം കഴിച്ചതിനു ശേഷം വണ്ടിയെടുത്ത്‌ തിരിച്ച്‌ മൂകാംബികാ സന്നിധിയിലേക്ക്‌ യാത്രയായി. സൗപര്‍ണ്ണികാ നദിയില്‍ ഒന്നു കൂടി മുങ്ങിക്കുളിച്ച്‌ ദേവീ ദര്‍ശനം നടത്തി. ഇപ്രാവശ്യം നല്ല തിരക്കുണ്ടായിരുന്നു. പൂജകളും വഴിപാട്‌ സാധനങ്ങളും മേടിച്ച ശേഷം വീരഭദ്രന്റെ സവിധത്തില്‍ എത്തി. ഇനിയും ഇവിടെ മുടങ്ങാതെ എത്തിക്കുന്നതിനുള്ള ചുമതല വീര ഭദ്രനാണത്രെ!! ഈ സവിധത്തില്‍ എന്നും വന്നു കുമ്പിടാന്‍ സാധിക്കണേ എന്നു പ്രാര്‍ത്ഥിച്ച്‌ കൊണ്ട്‌ ഞങ്ങള്‍ തിരിച്ച്‌ യാത്രയായി. മനസ്സില്‍ പല പല ഓര്‍മ്മകളും അനുഭൂതികളും നിറച്ച ആ യാത്ര എന്നെന്നും മനസ്സില്‍ നില നില്‍ക്കും. തിരിച്ചുള്ള യാത്രയുടെ തുടക്കത്തില്‍ എല്ലാവരും മൂകരായിരുന്നു. മനസ്സ്‌ അപ്പോഴും സൗപര്‍ണ്ണികയുടെ തീരത്തും, ദേവിയുടെ സന്നിധിയിലും, ചിത്രമൂലയുടെ വശ്യതയിലും കളിയാടിക്കൊണ്ടെയിരുന്നു......

2 പേരഭിപ്രായപ്പെട്ടു. നിങ്ങളും അഭിപ്രായപ്പെടുമല്ലോ:

പ്രവീണ്‍ ചമ്പക്കര Monday, June 23, 2008  

ആദ്യമായി യത്രാവിവരണത്തിനു അഭിനന്ദനങ്ങള്‍. 14 വര്‍ഷം മുന്‍പ് ഞാനും ഈ സ്ഥലങ്ങള്‍ എല്ലാം പോയിരുന്നു. ചിത്രമൂലയും, ഗണപതി ഗുഹയും , സൌപര്‍ണ്ണികയുടെ ഉല്ഭവവും എല്ലാം കാണാന്‍ ഭാഗ്യം ഉണ്ടായി. ടാറിട്ട റോഡ് തീരുന്നതു വരെ അന്നു ബസ്സ് ഉണ്ടായിരുന്നു. ഒരു ഫെബ്രുവരി മാസം ഏകദേശം 5 മണി ആയപ്പോളേക്കും മഞ്ഞു കാരണം തമ്മളില്‍ പോലും കാണാന്‍ വയ്യാത്ത ആവസ്ഥ. ഏതയാലും ഈ വിവരണം പഴയ ആ ഓര്‍മ്മയിലേക്കു ഒന്നു കൊണ്ടുപോയി.....

Anonymous,  Tuesday, June 24, 2008  

nalla oru yathra vivaranam..... i really enjoyed it..... congratulations..... eniyum ezhuthuka.....
sorry, parichayappeduthan marannu....
njan boolokathile latest member....
KERALA KAFKA......
ente blog vayikkauka.......
http://wwwjalakam.blogspot.com

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു

ഈ യാത്രാ വിവരണം നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP