കേരളമേ വിട............
ഉറങ്ങരുത് എന്നായിരുന്നു ഞങ്ങളുടെ നിബന്ധന അത് എല്ലാവരും പാലിക്കുകയും ചെയ്തു. അങ്ങിനെ യാത്ര തുടങ്ങിരാത്രിയില്‍ ഒരു പടകുതിരയെ പോലെ ഞങ്ങളുടെ വാഹനം കുതിച്ചു നീങ്ങി. പട്ടാമ്പി,വളാഞ്ചേരി, കോഴികോട്, കണൂര്‍ അങ്ങിനെ നഗരങ്ങള്‍ പലതും പിന്നിട്ടു. ശബരിമല തീര്‍ത്ഥാടന സമയം ആയതുകൊണ്ട് തീര്‍ത്ഥാടകരെ പ്രതീക്ഷിച്ചു ധാരാളം കച്ചവടക്കാരെ റോഡിന്‍റെഎരുവസതും കാണാംമായിരുന്നു .ഹരി ഏട്ടന്റെ നിര്‍ദേശ പ്രകാരം തലശ്ശേരി തിരുവങ്ങട്ട് ശ്രീ രാമ ക്ഷേത്രത്തില്‍ പോയി.അവിടുത്തെ ക്ഷേത്ര കുളത്തില്‍ വിസ്ടരിച്ചു കുളിയും തേവാരവും ചെയ്തു. ആ ക്ഷേത്ര കുളത്തിലെ വൃത്ത്തിയും വെടിപ്പും എടുത്തു പറയണ്ട കാര്യം തനെ ആണ്. കുളി കഴിഞ്ഞ്അമ്പലത്തില്‍ ദര്‍ശനം നടത്തി.വളരെ മനോഹരവും വലിയതും ആണ് ഈ ഗംഭീര ക്ഷേത്രം.അവിടെ വെച്ചു ഞങ്ങള്‍ക്ക് വളരെ രസകരമായ ഒരു അനുഭവം ഉണ്ടായി.ദര്‍ശനം കഴിഞ്ഞതിനു ശേഷം അവിടുത്തെ ഒരു സ്വാമിയുടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. അപ്പൊ അവിടെ കല്യാണരാമന്റെ ഭജന കാസറ്റ് വെച്ചിരുന്നു. അതും കേട്ട് ഭക്ഷണം കഴിച്ചു ബില്‍ കൊടുക്കാന്‍ നോക്കിയപോ ഒരു വ്യക്തി(എന്റെ അച്ഛന്റെ പ്രായം ഉണ്ടാവും അദേഹത്തിനു) ബില്‍ കൊടുത്തിരുന്നു. അദേഹം എന്തിനു ആണ് ആ പൈസ കൊടുത്തത് എന്ന് ഇപ്പോളും ഞങ്ങള്‍ക്ക് അറിയില്ല.
അങ്ങിനെ ആ ശ്രീരാമ സനിധിയില്‍ നിന്നും ഏകദേശം രാവിലെ 9 മണിയോടു കൂടി യാത്ര തുടങ്ങി. ഏകദേശം ഉച്ചയോടു അടുത്തപ്പോള്‍ കാസര്‍കോട് എത്തി. അപ്പൊ അവിടെ ഒരു പ്രാദേശിക പാര്ട്ടിയുടെ ഹര്‍ത്താല്‍ ആയിരുന്നു. അതുകൊണ്ട് തനെ കടകള്‍ ഒന്നും തുറനിരുനില്ല. വെള്ളം കുടിക്കാന്‍ എനിട്ട് ഞങ്ങള്‍ വഴിവക്കില്‍ ഒരു വീട്ടില്‍ കയറി ആണ് വെള്ളം കുടിച്ചത്. ആയ വെള്ളത്തിന്റെ സ്വാദ് ഇപ്പോളും നാവില്‍ ഉണ്ട്. അവരോട് നന്ദി പറഞ്ഞു ഞങ്ങള്‍ ഇറങി. ഏകദേശം ഒരു മണിയോടു കൂടി കേരളത്തിനോട് വിട പറഞ്ഞു ഞങ്ങള്‍ കര്‍ണാടക യിലേക്ക് കടന്നു.
( തുടരും....)
0 പേരഭിപ്രായപ്പെട്ടു. നിങ്ങളും അഭിപ്രായപ്പെടുമല്ലോ:
Post a Comment