മൂകാംബികയില്‍
യാതൊരു വിധത്തിലുള്ള പ്രതിബന്ധങ്ങളും കൂടാതേ ഞങ്ങള്‍ മൂകാംബിക സന്നിധിയില്‍ എത്തിച്ചേര്‍ന്നു.വൈകുന്നെരത്തോട്ട് കൂടിയാണ് അവിടെ എത്തിയത്. ആദ്യം ഞങ്ങള്‍ വിചാരിച്ചത് മൂകംബികയില്‍ എതെന്കില് ഒരു മുറിയെടുത്ത് അവിടെ കൂടാം എന്നായിരുന്നു. പക്ഷെ ഹരിയുടെ നിര്‍ബന്ധ പ്രകാരം ഞങ്ങള്‍ അന്നത്തെ ദിവസം തന്നെ മൂകാംബികാ ദര്ശനം കഴിച്ച്ച്ച് കുടജാദ്രിയിലെക്ക് പോകാം എന്ന അഭിപ്രായതിലെത്തി ചേര്ന്നു. യാത്രയുടെ ക്ഷീണം കൊണ്ടും ഉറക്കത്തിന്റെ അഭാവം കൊണ്ടും എല്ലാവരും നന്നേ അവശരായിതീര്‍നിരുന്നു. ഞങ്ങളുടെ വണ്ടി നേരേ സൌപര്‍നികയുറെ തീരത്ത്തെക്ക്കാന് ചെന്നു നിന്നത്. തണുത്ത കാറ്റു അവിടം ആകെ വീശികൊന്ടിരുന്നു . സൌപര്‍ണിക നദി പല പല ഓഷധങ്ങളുടെയും ഒരു മിശ്രിതമാണ്. കാട്ടിലൂടെ പല പല ഔഷധ വീര്യമുള്ള മരങ്ങള്‍ക്കും വേരുകള്ക്കിടയിലൂറെയും വരുന്നതിനാലാവനം ഈ നദിക്ക് ഇങ്ങനെ ഒരു ഔഷധ ഗുണം ഉള്ളതായി തീര്‍ന്നത്. സൌപര്‍നികയില്‍ കുളി കഴിഞ്ഞതോട്ട് കൂടി പുതിയോരുന്മേഷം കൈ വന്നത് പോലെ തോന്നി. വിസ്തരിച്ച്ച്ച് സന്ധ്യാവന്ദനം ചെയ്ത ശേഷം സൌപര്‍നികയുറെ കരയില്‍ തന്നെ ഉള്ള "ഗണപതി" ദര്ശനം നടത്തി. അതിന് ശേഷം മൂകാംബിക ദര്‍ശനത്തിനായി പുറപ്പെട്ടു. മനസ്സില്‍ പല തരത്തിലുള്ള വികാരങ്ങള്‍ അപ്പോളേക്കും നിറഞ്ഞു കഴിഞ്ഞിരുന്നു. ഇതു വരെ കേട്ടുകേള്‍വി മാത്രം ഉണ്ടായിട്ടുള്ള മൂകാംബിക ദര്ശനം ഇതാ കൈവരിക്കാന്‍ പോകുന്നു..
1 പേരഭിപ്രായപ്പെട്ടു. നിങ്ങളും അഭിപ്രായപ്പെടുമല്ലോ:
vadakkillam...
thakarppan aayittund tto yaathra vivaranam. nna baakkim koodi ing~ poratte. enikkum valare priyappetta oru ambalaanu mookambika. palathavana poyind avade. kudajadriyil orikale poyittullu.pakshe avade thangal tharaayittillya.
nna baakim koodi poratte...
:)
snehathode,
Muthursyamburi
Post a Comment