Share

Friday, May 14, 2021

ഭാരത് ദർശൻ

 വൈവിധ്യങ്ങളുടെ നാടാണ് ഭാരതം. ഭാരതം മുഴുവൻ നിലനിന്നിരുന്ന സംസ്ക്കാരം ഒന്നായിരുന്നു എന്നും, നമ്മൾ കളിച്ചിരുന്ന കളികൾ ,മുത്തശ്യമ്മ മാരുടെ ചെപ്പടിവിദ്യകൾ ,ആഘോഷങ്ങൾ ,കൃഷി രീതികൾ എന്നിവയെല്ലാം ഭാരതത്തിൻ്റെ പല ഭാഗത്തും ഒരു വിധം എല്ലായിടത്തും ഇന്നും കാണാം ... ഇതെല്ലാം മനസിലാക്കി അനുഭവിച്ചുകൊണ്ട് ,ഭാരത ഭൂമിയെ അടുത്തറിയാൻ ഉള്ള യാത്ര  അതാണ് ഭാരത് ദർശൻ.

ഞങ്ങൾ നാല് പേരാണ് ഭാരത് ദർശനിൽ ഉള്ളത്

ഹരി ഏട്ടൻ, കുട്ടേട്ടൻ, സുനിലേട്ടൻ ,ഞാനും.. കുറെ കാലമായി ഞങ്ങളുടെ മനസിലുള്ള ഒരു മോഹമായിരുന്നു  ഭാരതം മുഴുവൻ വാഹനത്തിൽ സഞ്ചരിക്കുക... സമാന ചിന്താഗതികാരായ ഞങ്ങൾ ഒത്ത് ചേർന്നപ്പോൾ ഭഗവാൻ്റെ അനുഗ്രഹവും വന്നു ചേർന്നു. 

ഗുജറാത്ത് ആണ് ഇത്തവണ തീരുമാനിച്ചത് .കേരളത്തിൽ ഇത്രയധികം തെറ്റി ധരിപ്പിക്കപെട്ട നാട് ഉണ്ടാവില്ല ... അതിനാൽ തന്നെ ഗുജറാത്തിനെ അടുത്തറിയുക എന്നത് വലിയ ആഗ്രഹമായിരുന്നു .പതിവ് പോലെ കുട്ടേട്ടൻ യാത്രയുടെ ദിവസവും ittenery യും ഉണ്ടാക്കി ,ഹരി ഏട്ടൻ വാഹനത്തിൻ്റെ സർവീസും കാര്യങ്ങളും കഴിച്ച് ദൂരെ യാത്രക്ക് തയ്യാറാക്കി .സുനിലേട്ടൻ യാത്രയിൽ പാചകത്തിന് വേണ്ട കാര്യങ്ങൾ ഒരുക്കി .ഞങ്ങളുടെ Shop ( തേവാരം പൂജാസ്റ്റോർ ) ൻ്റ ഉത്തരവാദിത്വം എനിക്കായതിനാൽ ഇത്തരം കാര്യങ്ങളിൽ ഞാൻ രക്ഷപെടും ... നേരെ വണ്ടിയിൽ കയറുക എന്നതാണ് എൻ്റെ പതിവ് .

7-2-21 

ഉച്ചക്ക് 2 മണിക്ക് സുനിലേട്ടൻ്റെ അവിടുന്ന് യാത്ര തുടങ്ങി .വൈകിട്ട് ഹരി ഏട്ടൻ്റെ ഇല്ലത്ത്  (ചേലക്കരയിൽ) ന്നിന് രാത്രി രാമപുരത്ത് എത്തി ഭക്ഷണം കഴിച്ച് ഇറങ്ങി .3 നേരത്ത് ക്ക് ഉള്ള ഭക്ഷണം കയ്യിൽ കരുതിയിരുന്നു.

ഭക്ഷണത്തിനും താമസത്തിനും  പൈസ ചിലവാക്കുകയില്ല എന്നത് ഞങളുടെ തീരുമാനമായിരുന്നു .അതിന് ഏതു കൊണ്ടു സഹായകമായ Tempo Travellor ആണ് ഞങ്ങളുടെ വണ്ടി .അതിന് പിന്നിലും ചെറിയ ഒരു കഥയുണ്ട് .


ആദ്യം ഏത് വാഹനം എന്നതായിരുന്നു ചിന്ത ... യാത്രയിൽ പുറത്ത് നിന്ന് ഭക്ഷണവും ,താമസവും ഇല്ല എന്ന് തീരുമാനിച്ചിരുന്നു .അതിന് ഉചിതമായ budget ൽ ഒതുങ്ങിയ വാഹനം Force ൻ്റെ Gurkha എന്ന വാഹനം എല്ലാവരും കൂടി ഉറപ്പിച്ചു.. Force ൻ്റെ ഷോറും രാധിക മോട്ടോഴ്സിൽ പോയപ്പോളാണ് 9 seatter Traveller Ac ,എൻ്റെ യും ഹരി ഏട്ടൻ്റെയും മനസിൽ കയറി. ഞങ്ങളുടെ ശക്തമായ സമർദ്ധം മൂലം മറ്റു രണ്ടു പേരേയും ഞങ്ങളുടെ വഴിക്ക് കൊണ്ടുവരാൻ സാധിച്ചു..

വാഹനത്തിൽ കിടക്കാനും, പാചകത്തിനും ,Luggage കയറ്റുന്നതിനും സൗകര്യമുണ്ടാക്കാൻ വണ്ടി കൊടകര അടുത്ത് പണിയാൻ കൊടുത്തു. ഞങ്ങളുടെ നിർദ്ദേശങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു. എന്നാൽ ഞങ്ങൾ പറഞ്ഞു കൊടുത്തപ്രകാരം അല്ല വണ്ടി പണിതത്. അതിലും മനോഹരമായി ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ പറ്റുന്നതായി .ഒരു വണ്ടി പണിക്കാരന് Experiance എത്ര പ്രാധാന്യം ഉള്ളതാണ് എന്ന് ഇതിൽ മനസിലാക്കാം ...








0 പേരഭിപ്രായപ്പെട്ടു. നിങ്ങളും അഭിപ്രായപ്പെടുമല്ലോ:

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു

ഈ യാത്രാ വിവരണം നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP