Share

Sunday, May 23, 2021

ഭാരത് ദർശൻ 2

 രാത്രി ഭക്ഷണം കഴിച്ച് വേഗം ഇറങ്ങി. യാത്ര പദ്ധതി പ്രകാരം പനാജി കഴിഞ്ഞിട്ടാണ് ആദ്യ Camp .ഗോവ വരെയുള്ള സ്ഥലങ്ങൾ  ഞങ്ങളുടെ ആദ്യ യാത്രയിൽ പിന്നിട്ടതാണ്. പ്രതീക്ഷിച്ച പോലെതന്നെ നല്ല ട്രാഫിക്കാണ് .തലശേരിയിൽ എത്തിയപ്പോൾ  വിശ്രമിക്കാൻ നിർത്തി .ആ സമയം  യാത്ര പദ്ധതിയുടെ കഴിഞ്ഞു പോയ യാത്രകളും ,ഉത്ഭവും മനസിൽ കൂടി കടന്നു പോയി.

തുടക്കം

ഈ യാത്രയുടെ ആശയം രൂപപ്പെട്ടപ്പോൾ ആശയത്തെ പ്രാവർത്തികമാക്കാൻ Action Plan ഉണ്ടാക്കിയത് തിരുവണ്ണാമലൈ വെച്ചാണ്. അവിടുന്നാണ് വാഹനവും, ആദ്യ യാത്രാ പദ്ധതിയും, കാലയളവും എങ്ങിനെ വേണമെന്ന്രൂ പപെടുത്തിയത്

യാത്രയുടെ ഉദ്ദേശം

12 ജ്യോതിർലിംഗം ,സപ്ത നദി ഉത്ഭവം ,108 ശക്തി പീഠം ,പിന്നെ മഹാഭാരതപഠനം. 

ആദ്യ യാത്ര

യാത്ര തുടങ്ങിയത് ,കാലടി ആചാര്യ സ്വാമികളുടെ മണ്ണിൽ പെരിയാറിൽ മുങ്ങിയാണ് .. നേരെ ഗുരുവായൂർ ,വടക്കുംനാഥൻ ,ശുകപുരം .അതിനു ശേഷം യാത്ര തുടങ്ങി....

കാലടി 



ചേലക്കരയിൽ നിന്ന് ഇറങ്ങി രാമപുരത്ത് എത്തി ഭക്ഷണം കഴിച്ച് തളിപറമ്പ് എത്തി ,വണ്ടിയിൽ തന്നെ കിടന്നുറങ്ങി നേരെത്തെ എഴുന്നേറ്റ് കുളിച്ച് തൊഴാൻ ചെന്നപ്പോ പൂച്ച ചത്ത കാരണം പുണ്യാഹം കഴിഞ്ഞേ നട തുറക്കുകയുള്ളൂ എന്ന് പറഞ്ഞു ,മനസിൽ ദർശനം നടത്തി ഞങ്ങൾ ഇറങ്ങി 



ഇടനീർ മoത്തിൽ എത്തി സ്വാമിയാരെ കാണാൻ സാധിച്ചില്ല . പ്രഭാത ഭക്ഷണം അവിടുന്ന് കഴിച്ചു യാത്ര പറഞ്ഞിറങ്ങി.നേരെ സുബ്രഹ്മണ്യം, അവിടെയും സുഖദർശനം ,അവിടുന്ന് ധർമ്മസ്ഥല ,സുബ്രമണ്യം ധർമ്മസ്ഥല റൂട്ട് പ്രകൃതി സൗന്ദര്യം നിറഞ്ഞതാണ് കുതിര മുഖ് നാഷ്ണൽ പാർക്ക് ഈ വഴിയിൽ ആണ് .ധർമ്മസ്ഥല എത്തിയപ്പോൾ തീരെ തിരക്ക് അനുഭവപ്പെട്ടില്ല ,നേരെ ക്ഷേത്ര ദർശനം നടത്തി അന്നദാന മണ്ഡപത്തിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു ഇറങ്ങി. 

നേരെ ശ്രീഗേരി ലക്ഷ്യമാക്കി നീങ്ങി .വൈകുന്നേരം ശ്രീഗേരി എത്തി പുഴയിൽ കുളിച്ചു. വലിയ വലിയ മത്സ്യങ്ങൾ കാരണം ചെറിയ ഒരു സംശയം എനിക്കുണ്ടായി ,അവസാനം കുളിച്ചു .അപ്പോളേക്കും നല്ല തണുപ്പ് തുടങ്ങി ,



ക്ഷേത്ര ദർശനം നടത്തി രാത്രി ഭക്ഷണം  ബ്രാഹ്മണർക്ക് ഉള്ള അന്നദാന മണ്ഡപത്തിൽ കഴിച്ചു .സ്വാദ്യഷ്ടമായ ഭോജനം . അന്ന് രാത്രി അവിടെ പാർക്കിങ്ങ് ground ൽ നിർത്തി വണ്ടിയിൽ കിടന്നുറങ്ങി .10 Sec ൽ കൂടുതൽ വേണ്ട സുഖ നിദ്രക്ക് .. കാലത്ത് എഴുന്നേപ്പോൾ ഒരു സംഘം തൊട്ടടുത്ത് Tent അടിച്ച് കിടക്കുന്നു .. അവിടുന്ന് നേരെ മൂകാംബിക ക്ക് ,വഴിയിൽ ആദ്യമായി ഭക്ഷണ പാചകം ചെയ്തത് ഓർക്കുന്നു .ഉപ്പുമാവ് ഉണ്ടാക്കി കഴിച്ചു .ഉച്ചയോടെ സൗപർണ്ണികയിൽ എത്തി കുളിച്ച് "അമ്മയെ" തൊഴുതു.പ്രസാദം കഴിച്ച് ഗോകർണ്ണം ലക്ഷ്യമാക്കി നീങ്ങി



0 പേരഭിപ്രായപ്പെട്ടു. നിങ്ങളും അഭിപ്രായപ്പെടുമല്ലോ:

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു

ഈ യാത്രാ വിവരണം നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP