Share

Tuesday, March 16, 2010

മുത്തങ്ങ വന്യ ജീവി സംരക്ഷണ കേന്ദ്രം


എടയ്ക്കൽ ഗുഹയിൽ നിന്നിറങ്ങിയപ്പോളേക്കും സമയം 3 മണിയോടടുത്തിരുന്നു. എത്രയും പെട്ടെന്ന് മുത്തങ്ങയിൽ എത്തിച്ചേർന്നില്ലെങ്കിൽ അന്നത്തെ യാത്ര മുടങ്ങുമെന്നതിനാൽ ഞങ്ങൾ എവിടേയും സമയം കളയാൻ നിന്നില്ല. സുൽത്താൻ ബത്തേരി ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ച് ഞങ്ങൾ പെട്ടെന്നു തന്നെ മുത്തങ്ങയിലേക്ക് തിരിച്ചു.


ഒരു കാലത്ത് വന്യമൃഗങ്ങളെ ധാരാളം കണ്ടിരുന്ന സ്ഥലത്ത് കൂടിയാണ് ഞങ്ങൾ യാത്ര ചെയ്യുന്നത് എന്ന് ഞങ്ങളുടെ ഗൈഡ് ഞങ്ങളെ അറിയിച്ചു.അത്രയ്ക്കൊന്നും ഒരു കാടിന്റെ ഭീകരത ഞങ്ങൾക്ക് തോന്നിയില്ല. സുൽത്താൻ ബത്തേരിയിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മുത്തങ്ങയിൽ എത്തിച്ചേരാം. നല്ല വീതിയുള്ള റോഡായിരുന്നു സുൽത്താൻ ബത്തേരിയിൽ നിന്നും മുത്തങ്ങയിലേക്കുള്ളത്.

നാലു മണിക്കാണ് ഞങ്ങൾ അവിടെ എത്തിയതെങ്കിലും ഭയങ്കര തിരക്കാണ് അവിടെ അനുഭവപ്പെട്ടത്. ഉള്ളിലേക്ക് കടക്കാനുള്ള ജീപ്പും അതിനുള്ള പാസ്സും സംഘടിപ്പിക്കുന്നതിനായി കുറേയേറെ സമയം അവിടെ കാത്ത് നിൽക്കേണ്ടതായി വന്നു

ഹൈവേ ആണെങ്കിലും ഇരു വശങ്ങളിലും മുളംകാടുകളും കുരങ്ങന്മാരേയും അവിടെ കാണാൻ സാധിച്ചു. ഞങ്ങളുടെ കൂട്ടത്തിലുള്ളവർ ചിലർ അവിടെ മലയണ്ണാനെ കണ്ടു. പക്ഷെ നിർഭാഗ്യവശാൽ എനിക്ക് മലയണ്ണാനെ കാണാൻ സാധിച്ചില്ല. കാട്ട് തേൻ,ചെറുതേൻ,കുടമ്പുളി,കസ്തൂരി മഞ്ഞൾ തുടങ്ങിയവ വിൽക്കുന്ന ബത്തേരി പട്ടിക വർഗ്ഗ സഹകരണ വകുപ്പിന്റെ ഒരു കട അവിടെ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളിൽ ചിലർ ചെറുതേൻ അവിടെ നിന്നും മേടിക്കുകയുണ്ടായി. ആദിവാസികളിൽ ചിലരാണത്രേ ഇതൊക്കെ സംഘടിപ്പിച്ച് അവിടെ എത്തിക്കുന്നത്.


ഒടുവിൽ ഞങ്ങളുടെ ജീപ്പ് തയ്യാറായി വന്നു. ഞങ്ങളുടെ ഗൈഡ് കുറെയേറെ നിർബന്ധിച്ചതു കൊണ്ടാണ് ആ ജീപ്പ് ഡ്രൈവർ പോകാൻ കൂട്ടാക്കിയത്. 5 മണി കഴിഞ്ഞാൽ ആരേയും സന്ദർശനത്തിനു അനുവദിക്കില്ലെന്ന് പിന്നീട് ആ ജീപ്പ് ഡ്രൈവർ പറഞ്ഞു. 2 ജീപ്പിലായാണ് ഞങ്ങൾ യാത്ര തുടങ്ങിയത്.


കുറച്ച് ദൂരം കഴിഞ്ഞപ്പോൾ തന്നെ ഒരു ആനയെ കാണുവാൻ കഴിഞ്ഞെങ്കിലും സൂക്ഷിച്ച് നോക്കിയപ്പോൾ അത് അവിടെ കെട്ടിയിട്ട ഒരു നാട്ടാനയാണെന്നറിയാൻ കഴിഞ്ഞു.


കല്ലും മണ്ണും നിറഞ്ഞ വഴിയിലൂടെ 45 മിനിട്ട് യാത്രയാണ് ഞങ്ങൾക്കുണ്ടായിരുന്നത്. നിർദ്ദിഷ്ട പാതയിലൂടെ ഒരേ വേഗത്തിൽ വണ്ടി ഓടിക്കൊണ്ടേയിരുന്നു. കുറേയേറെ ദൂരം പോയിട്ടും ഒരു വന്യ ജീവിയേപ്പോലും കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.

ഒടുവിൽ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ കുറെ മാനുകളെ കാണുവാൻ സാധിച്ചു. ഒരു പാട് മാനുകൾ കൂട്ടം കൂട്ടമായി പുല്ല് മേയുന്നത് ഞങ്ങൾ കണ്ടു.

ഒരു സ്ഥലത്തെത്തിയപ്പോൾ ഡ്രൈവർ ഞങ്ങളോട് ആ സ്ഥലത്തിന്റെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞു. അതെന്താണെന്നു വെച്ചാൽ അ സ്ഥലം സ്ഥിതി ചെയ്യുന്നത് കേരള-തമിഴ്നാട്-കർണ്ണാടക അതിർത്തിയിലാണെന്നതാണ് അതിന്റെ പ്രത്യേകത.


ഏതാണ്ട് യാത്രയുടെ മുക്കാൽ ഭാഗത്തോളം കഴിഞ്ഞപ്പോളാണ് ഞങ്ങൾക്ക് ഒരു ആനയെ കാണാൻ സാധിച്ചത്. അങ്ങകലെ ഒരു കുറ്റിക്കാട്ടിൽ മറഞ്ഞ് നിന്ന് എന്തോ തിന്നു കൊണ്ടിരിക്കുകയായിരുന്നു ആ ആന. അകലത്തായത് കൊണ്ട് നല്ല ചിത്രങ്ങൾ ഏടുക്കുന്നതിനു സാധിച്ചില്ല.


ഇതിൽ കൂടുതൽ ഒരു മൃഗത്തിനേയും ഞങ്ങൾക്ക് അന്നത്തെ ആ സഞ്ചാരത്തിനിടയിൽ കാണാൻ സാധിച്ചില്ല. ആന,കടുവ,തുടങ്ങിയ മൃഗങ്ങളേയും വളരെ അടുത്ത് കണ്ടിട്ടുണ്ട് എന്ന് ഞങ്ങളുടെ ഡ്രൈവർ പറഞ്ഞു. ചിലപ്പോൾ ഞങ്ങൾ പോയത് ശരിയായ സമയത്താവത്തത് കൊണ്ടായിരിക്കും ഞങ്ങൾക്ക് കൂടുതൽ ജീവികളെ ഒന്നും കാണാൻ സാധിക്കാഞ്ഞത്.

തിരിച്ച് വരുന്ന വഴിക്ക് കർണ്ണാടക ഭാഗത്ത് നിന്നുള്ള ഹൈവേയിലൂടെ വരണം ഞങ്ങൾ പുറപ്പെട്ട സ്ഥലത്തേക്ക് എത്തുന്നതിനായി. അവിടെ എത്തി ഞങ്ങൾ അടുത്തുള്ള ഒരു അരുവിയിൽ കുളിച്ചപ്പോൾ ജീപ്പിൽ സഞ്ചരിച്ചതിന്റെ ക്ഷീണമെല്ലാം മാറി. കല്പറ്റ എത്തി ഭക്ഷണം കഴിച്ച് ഒരു സിനിമ കാണാൻ വിചാരിച്ചിരുന്നുവെങ്കിലും ഞങ്ങൾ വന്ന വാഹനത്തിനു പിറ്റേന്ന് വേറെ ഒരു ഓട്ടമുള്ളത് കൊണ്ടും സിനിമക്ക് പോകൽ നടന്നില്ല. തിരിച്ച് താമരശ്ശേരി-മുക്കം-അരീക്കോട് വഴിയാണ് വണ്ടി പോന്നത്. ചുരം ഇറങ്ങി കഴിഞ്ഞപ്പോളേക്കും എല്ലാവരും ഗാഢ നിദ്രയിലായിക്കഴിഞ്ഞിരുന്നു.

16 പേരഭിപ്രായപ്പെട്ടു. നിങ്ങളും അഭിപ്രായപ്പെടുമല്ലോ:

മാത്തൂരാൻ Tuesday, March 16, 2010  

മുത്തങ്ങ.ഒരു ചെറിയ യാത്രാ വിവരണം

James Tuesday, March 16, 2010  

മുത്തങ്ങയില്‍ ഞാനും കുറച്ചു നാള്‍ മുന്നേ പോയിരുന്നു. ഇത് തന്നെ സ്ഥിതി. ഒന്നും കാണാന്‍ പറ്റിയില്ല. മൊത്തത്തില്‍ ഒരു തട്ടിപ്പ്‌ സെറ്റപ്പ് ആണ് അവിടെ..വെറുതെ കുറെ നേരം ജീപ്പില്‍ പോകുക തന്നെ..
പിന്നെ വിവരണം കൊള്ളാം..

James Tuesday, March 16, 2010  

കുറച്ചു നാള്‍ മുന്നേ ഞാനും പോയാരുന്നു മുത്തങ്ങയില്‍. ഒരു ഉറുമ്പിനെ പോലും കാണാന്‍ പറ്റിയില്ല. സഫാരി എന്ന് പറഞ്ഞു കൊണ്ടുപോകുന്നത് ഒരു മാതിരി തട്ടിപ്പ് സെറ്റപ്പ് ആയിട്ടാണ് തോന്നിയത്‌.
പിന്നെ, വിവരണം കൊള്ളാം...

മാത്തൂരാൻ Tuesday, March 16, 2010  

കമന്റിനു നന്ദി ജയിംസ്....പിന്നെ മൃഗങ്ങളെ കാണാത്തത് ശരിയായ സമയത്ത് പോകാത്തത് കൊണ്ടാണെന്നാണ് ജീപ്പ് ഡ്രൈവറും ഗൈഡും പറഞ്ഞത്..നന്ദി

suhas Tuesday, March 16, 2010  

avide venalkalath anu kooduthal mrigangale kaanan kazhiyuka

ശ്രീ Wednesday, March 17, 2010  

മുത്തങ്ങയില്‍ ഇതു വരെ പോയിട്ടില്ല.

യാത്രാവിവരണവും ചിത്രങ്ങളും നന്നായി

മണിഷാരത്ത്‌ Wednesday, March 17, 2010  

ഏപ്രില്‍ മാസത്തില്‍ വയനാട്‌ സന്ദര്‍ശ്ശനം ആസൂത്രണം ചെയ്തിട്ടുണ്ട്‌.അതിനാല്‍ ഈ വിവരണം സഹായകമായിട്ടുണ്ട്‌

മണിഷാരത്ത്‌ Wednesday, March 17, 2010  

ഏപ്രില്‍ മാസത്തില്‍ വയനാട്‌ സന്ദര്‍ശ്ശനം ആസൂത്രണം ചെയ്തിട്ടുണ്ട്‌.അതിനാല്‍ ഈ വിവരണം സഹായകമായിട്ടുണ്ട്‌

മാത്തൂരാൻ Wednesday, March 17, 2010  

ശ്രീ...വയനാട്ടിൽ ഒന്നു പോകുന്നതൊക്കെ നല്ലതാണ്. സന്ദർശനത്തിനു നന്ദി

ജ്യൊ..നന്ദി.

മണിഷാരത്ത്. വയനാട്ടിലെ കാലവസ്ഥയും മാറിക്കൊണ്ടിരിക്കുകയാണെന്ന് കേട്ടു. അതിനാൽ എത്രയും വേഗം പൊയ്ക്കോളൂ.. മീന്മുട്ടി, ബാണാസുര സാഗർ,തിരുനെല്ലി, തുടങ്ങിയ സ്ഥലങ്ങളും കാണാം.

സന്ദർശനത്തിനു നന്ദി.

Mahan Namboori Wednesday, March 17, 2010  

njanum ethile oru sahayathrikan aayriunnu, njangalude yaathrakalude muzhuvan rasam ethil aakan unnyettan sramichend, veendum aa yathra poyapole oru anubhavam thannathinu nandi unnyetta

നിരക്ഷരൻ Saturday, March 20, 2010  

ഒരിക്കല്‍ പോയിട്ടുണ്ട് മുത്തങ്ങയില്‍ . കാട്ടില്‍ ഒരിടത്ത് ജീപ്പ് വളക്കാന്‍ വേണ്ടി റിവേഴ്‌സ് എടുത്തപ്പോള്‍ ഒരാന അവിടെ നില്‍ക്കുന്നു. അവന്‍ കുഴപ്പക്കാരനല്ലാത്തതുകൊണ്ട് അന്ന് രക്ഷപ്പെട്ടു. വീണ്ടും മുന്നോട്ട് പോയപ്പോള്‍ മറ്റൊരാന റോഡ് മുറിച്ച് കടന്നത് ഇന്നും ഓര്‍മ്മയിലുണ്ട്. ജീപ്പില്‍ നിന്ന് തിരിച്ചിറങ്ങിയപ്പോള്‍ എല്ലാവരുടേയും തലമുടിയിലും ദേഹത്തുമൊക്കെ ചെങ്കല്‍പ്പൊടിയായിരുന്നു. മുത്തങ്ങയിലെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി ഈ വിവരണം. നന്ദി മാത്തൂരാന്‍:)

മാത്തൂരാൻ Saturday, March 20, 2010  

നിരക്ഷരൻ...താങ്കളുടെ ബ്ലോഗിന്റെ ഒരു സ്ഥിരം വായനക്കാരനാണ് ഞാൻ. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.

നിരക്ഷരൻ Saturday, March 20, 2010  
This comment has been removed by a blog administrator.
AMBUJAKSHAN NAIR Tuesday, March 23, 2010  

മുത്തങ്ങയില്‍ ഇതു വരെ പോയിട്ടില്ല.ഒന്നു പോകണമെന്ന് ഉണ്ട്•

AMBUJAKSHAN NAIR Tuesday, March 23, 2010  

മുത്തങ്ങയില്‍ ഇതു വരെ പോയിട്ടില്ല.ഒന്നു പോകണമെന്ന് ഉണ്ട്•

രാമു Tuesday, July 20, 2010  

പ്രിയ മാത്തൂരാന്‍ വയനാട്‌ യാത്രാവിവരണം മുഴുവന്‍ വായിച്ചു. നിങ്ങളോടൊപ്പം സഞ്ചരിച്ചതു പോലെ തോന്നുന്നു. വിശദമായ വിവരണത്തിന്‌ നന്ദി. മനോഹരമായ ഫോട്ടോകള്‍ക്കും..

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു

ഈ യാത്രാ വിവരണം നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP