Share

Monday, March 15, 2010

ഇടയ്ക്കൽ ഗുഹ

സൂചിപ്പാറ വെള്ളച്ചാട്ടം കണ്ട് മടങ്ങുന്ന വഴിക്ക് തിരിച്ച് കല്പറ്റ പോയി ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി പ്രാതൽ കഴിച്ചു. പിന്നീട് ഞങ്ങൾ എടക്കൽ ഗുഹയിലേക്കാണ് പോയത്.കൽ‌പ്പറ്റയിൽ നിന്നും ഏതാണ്ട് 15 കിലോമീറ്ററോളമുണ്ട് എടക്കൽ ഗുഹയിലേക്ക്. വഴിക്കിരുവശവും നല്ല നല്ല പ്രകൃതി ദൃശ്യങ്ങൾ കാ‍ണാമായിരുന്നു.

 കുറച്ച് കഴിയുമ്പോൾ റോഡിന്റെ വീതി കുറഞ്ഞ് കുറഞ്ഞ് വരുന്നതായി തോന്നി.പല ഭാഗങ്ങളിലും മറ്റ് വാ‍ഹനങ്ങൾ വരുമ്പോൾ ഞങ്ങളുടെ വാഹനം നിർത്തിയിടേണ്ടതായി വന്നു.
ഒടുവിൽ ഞങ്ങളുടെ വാഹനം എടക്കൽ ഗുഹയുടെ പാർക്കിങ്ങ് ഏരിയായിൽ എത്തിച്ചേർന്നു. എനിയങ്ങോട്ട് ഒന്നുകിൽ നടക്കണം അല്ലെങ്കിൽ ജീപ്പ് സർവ്വീസ് ലഭ്യമാണ്. ഞങ്ങൾ തിരഞ്ഞെടുത്തത് ജീപ്പ് ആയിരുന്നു. കാരണം എത്രയും പെട്ടെന്ന് എടക്കൽ ഗുഹ കണ്ടു കഴിഞ്ഞാലെ ഞങ്ങൾക്ക് അടുത്ത സ്ഥലമായ മുത്തങ്ങയിൽ എത്തിച്ചേരാൻ പറ്റുകയുള്ളൂ‍.
ഒരു ജീപ്പിൽ 8 പേർക്ക് കയറുവാൻ സാധിക്കും. അവിടെ നിന്നങ്ങോട്ട് ഏതാണ്ട് 2 കിലോമീറ്റർ ദൂരം കയറ്റമുണ്ട്. വളഞ്ഞും പുളഞ്ഞുമുള്ള വഴിയിലൂടെയുള്ള യാത്ര അത്യന്തം ദുഷ്കരമായിത്തോന്നി. കൂടാതെ ധാരാളം കാൽനടയാത്രക്കരേയും ശ്രദ്ധിക്കണം.
ഒടുവിൽ ഞങ്ങൾ ജീപ്പിനു പോകാവുന്ന അവസാന സ്ഥലംവരെയെത്തി. അവിടെ ടൂറിസ്റ്റുകൾക്കായുള്ള വഴികാട്ടിയും വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
 ഞങ്ങളുടെ സംഘത്തിലെ എല്ലാവരും കൂടി ഒരു ജീപ്പിൽ എത്തിച്ചേരാത്തത് കൊണ്ട് ഞങ്ങൾക്ക് മറ്റ് ജീപ്പ് വരേണ്ട സമയം വരെ കാത്ത് നിൽക്കേണ്ടതായി വന്നു. ഈ സമയം ഞങ്ങൾ ഞങ്ങളുടെ ക്ഷീണം തീർക്കുന്നതിനും ദാഹം ശമിപ്പിക്കുന്നതിനായും വിനിയോഗിച്ചു. ഇവിടെ ഞങ്ങൾക്ക് ലഭിച്ച മുളകുപൊടിയിട്ട കൈതച്ചക്ക ക്ഷീണം മാറുന്നതിനു നല്ലതായി തോന്നി.
 അവിടെ നിന്നും പിന്നേയും കുത്തനെയുള്ള കയറ്റം തന്നെയാണ്. നല്ല കരിങ്കല്ലിട്ട വഴിയിലൂടെ ഞങ്ങൾ നടന്നു.കുത്തനെയുള്ള കയറ്റം കയറിക്കഴിഞ്ഞാൽ പിന്നെ ഗുഹയുടെ ഉള്ളിലേക്കുള്ള വഴിയുടെ മുന്നിലെത്താം. അവിടെയും ചെറിയ ഒരു ഫീസ് കൊടുക്കേണ്ടതായുണ്ട്. 
 ധാരാളം വിദ്യാർത്ഥികൾ അവിടെ സന്ദർശിക്കുന്നതിനായി വന്നിട്ടുള്ളതു കൊണ്ട് ഞങ്ങൾക്ക് അവിടെ കുറേയേറെ സമയം കാത്ത് നിൽക്കേണ്ടതായി വന്നു. ഗുഹക്കുള്ളിൽ നിന്നും വരുന്നവരെ പുറത്തിറക്കിയിട്ട് മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ഇതിനായി ഒരു സെക്യുരിറ്റിയെ അവിടെ നിർത്തിയിട്ടുണ്ട്. എന്നാലും ഗുഹക്കുള്ളിൽ നിന്നും വരുന്നവരുടെ എണ്ണം വളരെ കൂടുതായത് കൊണ്ടും അകത്തേക്ക് കടക്കാനും പുറത്തിറങ്ങുന്നതിനും ഒരേ വഴി ഉപയോഗിക്കുന്നതിനാലും വളരെ തിരക്ക് ആ വഴിയിൽ അനുഭവപ്പെട്ടു. ഒടുവിൽ ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് അകത്തേക്ക് കയറാനുള്ള അനുമതി കിട്ടി.

ഇടുങ്ങിയ വഴിയിലൂടെ അകത്തേക് നടന്ന് വിസ്താരമുള്ള സ്ഥലത്തേക്ക് ചെന്നെത്തി. അവിടെനിന്നും ഇരുമ്പിന്റെ ഗോവണി വഴി മുകളിലോട്ട് കയറണം. പിന്നീട് ചെന്നെത്തുന്നത് മലയുടെ ഒരു പുറംഭാഗത്തേക്കാണ്. അവിടെ നിന്നും നോക്കുമ്പോൾ താഴെ കാണുന്ന ദൃശ്യം വളരെ മികച്ചതാണ്.
 അവിടേയും ഇരുമ്പ് ഗോവണിയുണ്ട് മുകളിലേക്ക് കയറുവാൻ. അത് ശരിക്കും ഭയങ്കരമായ കയറ്റം തന്നെയാണ്. അത് കയറി കഴിഞ്ഞാൽ നമ്മൾ ചെന്നെത്തുന്നത് ഗുഹയുടെ പ്രവേശന ഭാഗത്തേക്കാണ്.
 അതിലൂടെ താഴേക്കിറങ്ങിയാൽ എടക്കൽ ഗുഹയിൽ എത്തി. അവിടേയും ഒരു സെക്യുരിറ്റിയുടെ സേവനം ലഭ്യമാണ്.

പല തരത്തിലുള്ള ചിത്രങ്ങൾ അവിടെയുള്ള പാറകളിൽ വരച്ചിരിക്കുന്നതായി കാണാം. മനുഷ്യർ എങ്ങിനെ ഇവിടെയെത്തിച്ചേർന്നു എന്നും അവർ എങ്ങിനെ ഇവിടെ കഴിഞ്ഞു കൂടി എന്നും ഞങ്ങളോർത്തു. ഭക്ഷണം,വെള്ളം തുടങ്ങിയവയുടെ ലഭ്യത എത്രത്തോളം അന്ന് ഉണ്ടായിരുന്നു എന്നറിയില്ലല്ലോ!

 മുകൾ ഭാഗത്തായി ഒരു ഭീകരമായ ഒരു പാറ വീഴാറായ രീതിയിൽ നിൽക്കുന്നുണ്ട്. അങ്ങോട്ട് നോക്കുമ്പോൾ തന്നെ ഒരു ഭയം ഉള്ളിൽ വന്നു നിറയും

അതുപോലെ ഗുഹക്കകത്ത് ഒരു വിള്ളൽ കാണാനുണ്ട്. അതിലൂടെ പ്രകാശം കടന്നു വരുന്നുണ്ടായിരുന്നു.
 തിരിച്ച് വരുന്നവഴിക്ക് ഞങ്ങൾ എവിടേയും നിന്നില്ല.വരുന്ന വഴിക്ക് ഒരു സംഗതി ഞങ്ങളുടെ ശ്രദ്ധയില്പെട്ടു. ഒരു സ്കൂൾ വിദ്യാർത്ഥിനി അവിടെ ചുമരിൽ എന്തോ എഴുതിയത് സെക്യുരിറ്റി വന്ന് ആ വിദ്യാർത്ഥിനിയേക്കൊണ്ട് തന്നെ മായ്പ്പിക്കുന്നത്. അതു നല്ല കാര്യമായി തോന്നി. എന്തായാലും തിരികെ ഗുഹ കണ്ടിറങ്ങുമ്പോ‍ൾ മനസ്സ് നല്ല പോലെ ശാന്തമായിരുന്നു.

5 പേരഭിപ്രായപ്പെട്ടു. നിങ്ങളും അഭിപ്രായപ്പെടുമല്ലോ:

മാത്തൂരാൻ Monday, March 15, 2010  

എടക്കൽ ഗുഹ ഒരു എളിയ യാത്രാ വിവരണം

jayanEvoor Tuesday, March 16, 2010  

നല്ല വിവരണം.

(ആ നെൽസൺ ബസ് ഏതാ? കായകുളം ആണോ!?)

krishnakumar513 Tuesday, March 16, 2010  

കമന്റ് ലിങ്ക് ക്ലിയര്‍ അല്ല ,ഒന്നു ശരിയാക്കൂ..

മാത്തൂരാൻ Tuesday, March 16, 2010  

ജയൻ ഏവൂർ -കമന്റിനും അഭിപ്രായത്തിനും നന്ദി.നെത്സൺ ബസ്സ് ഞങ്ങൾ വഴിയിൽ നിന്നും കണ്ടതാണ്. ആ ബസ് പോകുന്നതിനായി ഒരുപാട് സമയം ഞങ്ങളുടെ വാഹനം നിർത്തിയിടേണ്ടതായി വന്നു.അപ്പോൾ എടുത്ത ചിത്രമാണത്.

കൃഷ്ണകുമാർ..സന്ദർശനത്തിനു നന്ദി
കമന്റ് ലിങ്ക് ശരിയാക്കിയിട്ടുണ്ട്.

Naseef U Areacode Tuesday, July 27, 2010  

ലളിതമായി വിവരിച്ചിരിക്കുന്നു...
മുമ്പു പോയിട്ടുന്റ്.. ഇനിയും പറ്റുമെങ്കില്‍ പോകണം..
ഗുഹക്കുള്ളില്‍ ഒരു ഉറവ ഉണ്ടെന്ന് തോന്നുന്നു.. അപ്പോ അന്നത്തെ കാലത്ത് വെള്ളത്തിന്‍ ഒരു ബുധിമുട്ടും ഉണ്ടവില്ല...

നന്നായിരിക്കുന്നു മാത്തൂരാന്‍.. ആശംസകള്‍..

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു

ഈ യാത്രാ വിവരണം നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP