Wednesday, June 27, 2018

കെനിയ – നൈറോബി – മസായ്മറ – നകുറു – നൈവാഷ - ആദ്യ ഭാഗം


കെനിയ – നൈറോബി – മസായ്മറ – നകുറു – നൈവാഷറമദാനില്‍ സൗദി അറേബ്യയില്‍ കുറച്ച് ദിവസം ഒഴിവ് വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ഒരു ട്രിപ്പ്‌ പോകണം എന്ന് കരുതിയിരുന്നു. പക്ഷെ എവിടേക്ക് എങ്ങോട്ട് എന്നൊന്നും ഒരു ധാരണയും ഉണ്ടായിരുന്നില്ല. കുറെ സ്ഥലങ്ങള്‍ നോക്കിയെങ്കിലും ചിലതൊന്നും മനസ്സില്‍ പിടിച്ചില്ല, ചിലത് ദൂര, സമയക്കൂടുതല്‍. അങ്ങിനെയിരിക്കുമ്പോള്‍ ഒരു ദിവസം ഞങ്ങളുടെ സ്ഥിരം ഒത്ത് കൂടലില്‍ ശ്രീജിത്ത്‌ പറഞ്ഞത്, മൌറീഷ്യസ് പോയാലോ എന്ന്. ഉടന്‍ തന്നെ ഗൂഗിള്‍ നോക്കി, സ്ഥലവും കാലാവസ്ഥയും നോക്കി. എല്ലാം നല്ലതാണ്. അങ്ങിനെ മൌറീഷ്യസില്‍ പോകാമെന്ന് ധാരണയായി. ജൂണ്‍ 13 മുതല്‍ ആണ് ഒഴിവ്. 19 ന് തിരിച്ചെത്തണം. ശ്രീജിത്തിന്‍റെ മകന്‍ ആര്യന് ജൂണ്‍ 20 ന് പരീക്ഷയാണ്. ടിക്കറ്റ് ബുക്ക്‌ ചെയ്യാന്‍ നോക്കിയപ്പോള്‍ മൌറീഷ്യസ് ഫ്ലൈറ്റ് 19 ന് തിരിച്ചെത്തുന്നത് ഒന്നുമില്ല. 12 ജൂണ്‍ രാവിലെ പോകണം തിരിച്ച് 18 രാവിലെ പുലര്‍ച്ചെ എത്തും. വേറെ പല എയര്‍ ലൈന്‍സും നോക്കിയെങ്കിലും പറ്റിയത് ഒന്നും കിട്ടിയില്ല. ആകപ്പാടെ “ബ്ലിങ്കസ്യ” എന്ന നിലയിലായി. കൂടാതെ വാമഭാഗത്തിന്‍റെ എന്തായി എന്തായി എന്നുള്ള ചോദ്യവും. ആദ്യമായിട്ടാണ് ഒരു ട്രിപ്പ്‌ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നത്. ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇതൊന്ന് ഫൈനലൈസ് ചെയ്യാന്‍ ശ്രീജിത്തിന്‍റെ വസതിയില്‍ ചെന്നു. മൌറീഷ്യസ് എന്തായാലും നടക്കില്ല എന്ന് മനസ്സിലായി. 


    അപ്പോള്‍ പിന്നെ നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് “visa on arrival” കിട്ടുന്ന സ്ഥലം നോക്കാന്‍ തീരുമാനിച്ചു. “internet” ല്‍ നോക്കിയപ്പോള്‍ ആദ്യം കണ്ടത് “കെനിയ” ആണ്. അത് കണ്ടപ്പോള്‍ നമ്മുടെ ട്രിപ്പ്‌ എന്ത് കൊണ്ട് കെനിയക്ക് ആക്കിക്കൂടാ എന്ന് ശ്രീജിത്തിനോട് ചോദിച്ചു. ശ്രീജിത്തിന് സ്ഥലങ്ങളെ കുറിച്ച് കുറച്ച് അറിവുള്ള കൂട്ടത്തില്‍ ആണ്. “നല്ല സ്ഥലമാണ്, “ Wild Life” ആണ് അവിടെ കൂടുതല്‍ എന്ന മറുപടിയും കിട്ടി. പിന്നീട് കുറച്ച് ദിവസം ഞങ്ങള്‍ക്ക് കെനിയയെ കുറിച്ചുള്ള “research” തന്നെയായിരുന്നു പരിപാടി. അതില്‍ നിന്നും അവിടെ “മസായ് മറ” എന്ന സ്ഥലമാണ് Wild Life safari” ക്ക് ഉള്ളതെന്ന് അറിയാന്‍ കഴിഞ്ഞു. പിന്നീട് ഞങ്ങള്‍ ചെയ്തത്, ഇന്‍റര്‍നെറ്റില്‍ കയറി കുറെ ടൂര്‍ ഓപ്പറേറ്റെഴ്സിനു മെയില്‍ അയക്കുക എന്നതായിരുന്നു. പ്രതീക്ഷിച്ച പോലെ 3-4 പേരില്‍ നിന്നും മറുപടി കിട്ടി. അതില്‍ കുറച്ച് പ്രൊഫഷനലിസം ഉണ്ടെന്ന് തോന്നിയ ഒരു ഏജന്‍സിയെ ഞങ്ങളുടെ ട്രിപ്പ്‌ വിവരങ്ങള്‍ കൈമാറി. ബാക്കിയുള്ളവരേയും മുഷിപ്പിക്കാതെ വെച്ചു. ആദ്യം ഞങ്ങള്‍ 2 ഫാമിലി ഉണ്ടായിരുന്നത്, പോകെ പോകെ ഞാനും ഫാമിലിയും ( ദിവ്യ, കുഞ്ഞനിയന്‍ എന്ന് വിളിക്കുന്ന നിവേദ്‌), ശ്രീജിത്തും ഫാമിലിയും (അനുപമ, അപ്പു എന്ന് വിളിക്കുന്ന ആര്യന്‍ ശങ്കര്‍) കൂടാതെ (  രാജന്‍ മാത്തൂര്‍  & ഫാമിലി ( കീര്‍ത്തി രാജന്‍, ശിവദ രാജന്‍, അനിയന്‍ എന്ന് വിളിക്കുന്ന സാനന്ദ് രാജന്‍ ), സുദീപ് വര്‍മ്മ & ഫാമിലി( അശ്വതി, ആമി എന്ന് വിളിക്കുന്ന നവമി), അനീഷ്‌ വാഴകുന്നം & ഫാമിലി ( ആര്യ) അങ്ങിനെ  5 ഫാമിലി വരെ ആയി. ആള്‍ക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പാക്കേജിന് നല്ല കുറവ് ലഭിച്ചു. കുറച്ച് പൈസ അഡ്വാന്‍സ് ആയി അയച്ച് ഞങ്ങളുടെ സീറ്റുകള്‍ ഉറപ്പിച്ചു. അന്ന് തന്നെ റിയാദ് - അബുദാബി – നൈറോബി - അബുദാബി റിയാദ് ടിക്കറ്റുകളും എടുത്തു.ഇതായിരുന്നു ട്രിപ്പ്‌ വിവരങ്ങള്‍

ജൂണ്‍ 13ന് രാവിലെ റിയാദില്‍ നിന്നും തിരിക്കുക. അബുദാബി രണ്ടു മണിക്കൂര്‍ വെയ്റ്റിങ്ങിനു ശേഷം ഉച്ചയോടെ നൈറോബി എത്തുക. അന്ന് അവിടെ കൂടുക.
ജൂണ്‍ 14ന് മസായ് മറ എത്തി ഭക്ഷണം കഴിച്ച് ഒരു സഫാരിക്ക് പോകുക.
ജൂണ്‍ 15ന് മസായ് മറയില്‍ ഫുള്‍ഡേ സഫാരി
ജൂണ്‍ 16ന് രാവിലെ അവിടെ നിന്നും നകുറു പോവുക. അവിടെ വൈകീട്ട് ഒരു സഫാരി. രാത്രി അവിടെ തങ്ങുക.
ജൂണ്‍ 17ന് നകുറുവില്‍ ഒന്ന് കറങ്ങി ലേക്ക് നൈവാഷയിലേക്ക് പോവുക. അത് കഴിഞ്ഞ് തിരിച്ച് നൈറോബി എത്തി അവിടെ കൂടുക
ജൂണ്‍ 18ന് തിരിച്ച് അബുദാബി വഴി റിയാദിലേക്ക്പിന്നീട് തിരക്ക് പിടിച്ച ദിവസങ്ങള്‍ ആയിരുന്നു. ഒരു വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി നമ്മള്‍ കൈയ്യില്‍ കരുതേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും, പോകുന്നതിനു മുമ്പ് എല്ലാം റെഡി അല്ലെ എന്ന് നോക്കുകയും ചെയ്തു. എല്ലാവര്ക്കും ഇതിനൊക്കെ വളരെ ഉഷാര്‍ ആയിരുന്നു. ഞങ്ങളും ഞങ്ങള്‍ക്ക് വാങ്ങേണ്ട ഡ്രസ്സുകളും സാധനങ്ങളും ഒക്കെ മേടിച്ചു റഡിയായി.

കെനിയ പോകുന്നവര്‍ ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണം

1.      6 മാസം വാലിഡിറ്റി ഉള്ള പാസ്പോര്‍ട്ട്‌.
2.      ഒരു ഫാമിലിക്ക് ഒരു 2000 ഡോളര്‍ ( കെനിയന്‍ ഷില്ലിംഗ്              ആയി മാറ്റാന്‍ ഡോളര്‍ ആണ് നല്ലത്. ടൂര്‍ ഓപ്പറെറ്ററുടെ                പൈസ കൊടുത്തിട്ടുണ്ടെങ്കില്‍ 1000 ഡോളര്‍ കൈയ്യില്‍                കരുതിയാല്‍ മതി.)
3.      കൊതുവിനെ തുരത്താന്‍ ഉള്ള ഓയില്‍മെന്‍റ് ( Mosquito                Repellent)
4.      വേദനസംഹാരികള്‍ ( spray)
5.      ടൂര്‍ ഓപ്പറെറ്ററുടെ വിവരങ്ങള്‍, താമസിക്കുന്ന ഹോട്ടലുകളുടെ          വിവരങ്ങള്‍ കൂടാതെ ഓരോ ദിവസത്തെയും ടൂര്‍ പ്ലാനുകള്‍
6.      തണുപ്പില്‍ നിന്നും രക്ഷ നേടാനുള്ള വസ്ത്രങ്ങള്‍, കൂളിംഗ്            ഗ്ലാസ്‌, തൊപ്പി, ചെരുപ്പ്
7.      മെഡിക്കല്‍ ബോക്സ്
8.      വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കടും നിറത്തില്‍ ഉള്ള              വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക 

        (ചുവപ്പ്, മഞ്ഞ, പിങ്ക്)
9.      കെനിയന്‍ വിസ അപ്ലിക്കേഷന്‍ ഫോം http://www.immigration.go.ke/downloads/Form-22-Application%20for%20Kenya%20Visa.pdf  
        (ഫ്ലൈറ്റിലും ലഭിക്കും. പക്ഷെ സമയം ലാഭിക്കുന്നതിനായ്              ഞങ്ങള്‍ ഇത് എയര്‍പോര്‍ട്ടില്‍ ഇരുന്ന് പൂരിപ്പിച്ചു)


അങ്ങിനെ 12 ന് രാത്രി തന്നെ ഞങ്ങള്‍ എയര്‍ പോര്ട്ടിലേക്ക് തിരിച്ചു. കുഞ്ഞനിയനും അനിയനും അപ്പുവും ആമിയും എല്ലാം നല്ല ഉത്സാഹത്തില്‍ ആയിരുന്നു. കെനിയ എന്ന സ്ഥലത്തിനെ കുറിച്ച് നെറ്റില്‍ നിന്നും ചില വിവരങ്ങള്‍ കിട്ടിയെങ്കിലും ബാക്കി ഒക്കെ ബ്ലാങ്ക് ആയിരുന്നു. വിചാരിച്ച പോലെ റിയാദ് എയര്‍ പോര്‍ട്ടില്‍ വലിയ തിരക്ക് കണ്ടില്ല. ഞങ്ങള്‍ എല്ലാവരും എത്തിയതിന് ശേഷം ലഗ്ഗേജ് കൊടുത്തു ബോര്‍ഡിംഗ് പാസ്സ് മേടിച്ചു. ( ബോര്‍ഡിംഗ് പാസ്സ് ആദ്യം തന്നെ നെറ്റില്‍ നിന്നും എടുത്തിരുന്നു). ഇമിഗ്രേഷന്‍ കഴിഞ്ഞ് എല്ലാവരും ഉള്ളിലെത്തി. കുറച്ച് ബാക്കി ഡോളര്‍ എടുക്കാന്‍ ഉള്ളവര്‍ എല്ലാവരും എയര്‍പോര്‍ട്ടില്‍ നിന്നും ഡോളര്‍ ആക്കി. ഞങ്ങളുടെ എല്ലാവരുടെയും കൂടി 9000 ഡോളര്‍ കൈയ്യില്‍ കരുതിയിരുന്നു.

റിയാദില്‍ നിന്നും കൃത്യ സമയത്ത് തന്നെ ഫ്ലൈറ്റ് പൊങ്ങിപ്പറന്നു. അംബര ചുംബികളായ കെട്ടിടങ്ങള്‍ വിട്ട് മരുഭൂമിയിലേക്കും പിന്നീട് കുറച്ച് നേരം കടലിന്‍റെ മുകളിലൂടെ പറന്ന് ഫ്ലൈറ്റ് അബുധാബി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്തു. അപ്പോഴേക്കും നേരം കുറച്ച് വെളുത്തിരുന്നു. എയര്‍പോര്‍ട്ടില്‍ എത്തി എല്ലാവരും ഒന്ന് ഫ്രെഷ് ആയതിന് ശേഷം നൈറോബിക്ക് പോകുന്ന ഫ്ലൈറ്റിന്‍റെ ലോഞ്ചില്‍ ചെന്നപ്പോള്‍ അവിടെ നല്ല തിരക്ക്. തിരിച്ച് മെയിന്‍ ലോഞ്ചില്‍ ചെന്നു കുറച്ച് നേരം വിശ്രമിച്ചു. കുട്ടികള്‍ അവിടെയുള്ള കളിസ്ഥലത്ത്  നല്ല കളിയായിരുന്നു. ഇടക്കിടക്ക് വെള്ളം കുടിക്കാന്‍ വരും വീണ്ടും കളിക്കാന്‍ പോകും. 

       ഗേറ്റ് ഓപ്പണ്‍ മെസ്സേജ് സ്ക്രീനില്‍ കണ്ടപ്പോള്‍ ഞങ്ങള്‍ വീണ്ടും തിരിച്ച് നൈറോബി ഗേറ്റിലേക്ക് ചെന്നു. ചെറിയ ഫ്ലൈറ്റ് ആണെന്ന് തോന്നുന്നു. വളരെ കുറച്ച് ആളുകളെ ഈ ഫ്ലൈറ്റില്‍ ഉള്ളൂ. മലയാളികളായി ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണു ഓര്‍മ്മ. ഫ്ലൈറ്റില്‍ കയറി എല്ലാവരും അവരുടെ സീറ്റുകളില്‍ ഇരുന്നു. മൂന്ന്-മൂന്ന് വീതമുള്ള ഫ്ലൈറ്റാണ്. കുട്ടികള്‍ അപ്പോഴും എന്തൊക്കെയോ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. വിമാനം കുതിച്ചുയര്‍ന്നു, കൂട്ടത്തില്‍ ഞങ്ങളുടെ പ്രതീക്ഷകളും. ആദ്യമായാണ് ഇങ്ങനെയൊരു യാത്ര! അതും അറിയാത്ത ഒരു സ്ഥലത്തേക്ക്. ഫ്ലൈറ്റില്‍ കയറിയപ്പോള്‍ തന്നെ കെനിയന്‍ ആളുകളെ കാണാന്‍ തുടങ്ങിയിരുന്നു. നല്ല ഫാഷന്‍ ആണ് അവിടെ ഉള്ളവര്‍. കളര്‍ ഫുള്‍ ഡ്രസ്സ് ആണ് മിക്കവാറും എല്ലാവരുടെയും. കൂടാതെ സ്ത്രീകള്‍ മുടികള്‍ ഒരു പ്രത്യേക തരത്തില്‍ പിന്നിട്ടിരിക്കുന്നു. അതും പല തരത്തില്‍.

      ഏകദേശം 5 മണിക്കൂര്‍ സമയം വേണം അബുദാബിയില്‍ നിന്നും നൈറോബിയിലേക്ക്. ലാന്‍ഡ്‌ ചെയ്യുന്നതിന്‍റെ ഒരു മണിക്കൂറ് മുന്നേ തന്നെ താഴേക്കുള്ള കാഴ്ചകള്‍ കാണാന്‍ തുടങ്ങിയിരുന്നു. വരണ്ട പ്രദേശമായിട്ടാണ് തോന്നിയത്. ഇടയില്‍ ചില ഗ്രാമങ്ങള്‍, മരങ്ങള്‍, കുന്നുകള്‍. ഒന്ന് പേടിച്ചു. ഇത് കാണാന്‍ ആണോ നമ്മള്‍ ഇത്ര മെനക്കെട്ട് വന്നത്! ട്രിപ്പ് പ്ലാന്‍ ചെയ്യുന്ന സമയത്ത് കൂട്ടത്തില്‍ ഉള്ള പലരും പിന്നെയും മോറീഷ്യസ് മുറുകെ പിടിച്ചിരുന്നു. ഇനി അവരോടൊക്കെ എന്ത് പറയും? അങ്ങനെ വിമാനം ലാന്‍ഡ് ചെയ്യാന്‍ പോവുന്ന അറിയിപ്പ് കിട്ടി.

Read more...
ഈ യാത്രാ വിവരണം നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP