Share

Tuesday, June 17, 2008

കാനന യാത്ര

യാത്രയുടെ തുടക്കം കാട്ടിലൂടെ ഉള്ള ഊടു വഴിയിലൂടെ ആയിരുന്നു. സാധനങ്ങള്‍ എല്ലാം ഒരു സന്ചിയിലാക്കി തോളത്ത് തൂക്കിയപ്പോള്‍ ഭാരം കുറെ കുറഞ്ഞു കിട്ടി. ആദ്യം വഴി നല്ല വീതിയുള്ളതായിരുന്നു എങ്കിലും പിന്നീട് വഴിയുടെ വീതി കുറഞ്ഞു കുറഞ്ഞു വരാന്‍ തുടങ്ങി. സമതല പ്രദേശത്ത് കൂടിയുള്ള യാത്രയുടെ ആദ്യ ഭാഗം ഒട്ടും വിഷമം ഉണ്ടാക്കുന്നതായിരുന്നില്ല. വര്‍ത്തമാനം പറഞ്ഞുള്ള ആ യാത്ര ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒന്നായിരുന്നു. ഒരു അര മണിക്കൂര്‍ നടന്നപ്പോളെക്കും എല്ലാവരും ഒരു വിധം തളര്‍ന്നു. കുറച്ച് നേരം വിശ്രമിച്ച ശേഷം വീണ്ടും നടക്കാന്‍ തുടങ്ങി. പിന്നീടുള്ള വഴി ആദ്യത്തേത് പോലെ ആയിരുന്നില്ല. കുത്തനെ ഉള്ള കയറ്റം ആയിരുന്നു. ആദ്യം മുന്നില്‍ നടന്നിരുന്നവരൊക്കെ പതുക്കെ പിന്നിലേക്ക് വരാന്‍ തുടങ്ങി. പതുക്കെ പതുക്കെ കയറ്റം കയറാന്‍ തുടങ്ങി. സൂര്യന്‍ അപ്പോളേക്കും അസ്തമിച്ചിരുന്നു. എന്നാലും ചെറിയ പകല്‍ വെളിച്ചം ബാക്കി നിന്നിരുന്നു. കുറച്ചു കൂടി നടന്നപ്പോളെക്കും അതും നിന്നു. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. കുറച്ച് നേരം എല്ലാവരും നിന്നു. അപ്പോളാണ് ഒരു അനുഗ്രഹം പോലെ നിലാവുദിച്ചത്!! പതുക്കെ പതുക്കെ വഴി എല്ലാം തെളിഞ്ഞു വരാന്‍ തുടങ്ങി. ഹരി മുന്നിലും ഞങ്ങള്‍ പിന്നിലും ആയി നടപ്പ് തുടര്‍ന്നു. ഒരു ഭാഗത്ത് കുത്തനെയുള്ള കയറ്റവും മറുഭാഗത്ത് അഗാധമായ കൊക്കയും. വളഞ്ഞു വളഞ്ഞു കയറുന്ന വഴികളിലൂടെ പോകുമ്പോള്‍ മനസില്‍ ശരിക്കും പ്രാര്‍ഥനകള്‍ തന്നെ ആയിരുന്നു. ഇരുപത് കിലോ മീറ്ററോളം ഉണ്ട് താഴത്ത് നിന്നും കുടജാദ്രി എത്താന്‍. നാലോ അഞ്ചോ മലകള്‍ കയറിയിറങ്ങി വേണം മുകളിലെത്താന്‍. പകല്‍ സമയത്ത് തന്നെ യാത്ര അസാധ്യം.അപ്പൊ രാത്രിയിലെ കാര്യം പറയാനുണ്ടോ? പകുതി ദൂരം ചെന്നപ്പോള്‍ മുകള്‍ ഭാഗത്ത് നിന്നും എന്തൊക്കെയോ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. എല്ലാവരും ഒരു മിനുട്ട് നിന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അവിടെ ഒന്നും തന്നെ കാണാന്‍ ഉണ്ടായിരുന്നില്ല. വന്യ ജീവികള്‍ വല്ലതുമാണോ എന്ന ടെന്‍ഷന്‍ ആയിരുന്നു എല്ലാവര്ക്കും. ധൈര്യം സംഭരിച്ച് ഒരു വിധത്തില്‍ മുന്നോട്ട് നടന്നു. അപ്പോളേക്കും ശബ്ദത്തിന്റെ ഉറവിടം തിരിച്ചറിയാന്‍ തുടങ്ങി. ആരൊക്കെയോ സംസാരിക്കുന്ന ഒച്ച്ചയാണ്‌ കേട്ടത്. സമാധാനം. കുറച്ചു കൂടി അടുത്തെത്തിയപ്പോള്‍ അവര്ക്കും മനസ്സിലായി എന്ന് തോന്നുന്നു ആരൊക്കെയോ വരുന്നുണ്ട് എന്ന്. പല പല ഭാഷകളില്‍ ആയി എന്തൊക്കെയോ ചോദിച്ചു കൊണ്ടേയിരുന്നു. അവസാനം മലയാളത്തിലുള്ള ഒരു ഒരു ചോദ്യം കേട്ടപ്പോള്‍ ആണ് സമാധാനമായത്. കുടജദ്രിയിലെക്ക് പോകുന്ന ആള്‍ക്കാര്‍ ആണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അപ്പോളും ഞങ്ങളുടെ ടെന്‍ഷന്‍ മാറിയിരുന്നില്ല. ഇവര്‍ നല്ല കൂട്ടരാണോ,അക്രമികള്‍ ആണോ എന്നൊന്നും അറിയില്ലല്ലോ. രണ്ടും കല്‍പ്പിച്ച് നടന്നു അവരുടെ അടുത്തെത്തി. പത്തോളം വരുന്ന ഒരു ഗ്രൂപ്പ് ആണ് അവിടെ ഉണ്ടായിരുന്നത്. വഴി അറിയാതേ എങ്ങോട്ട് പോകണം എന്നരിയാതേ ഇരിക്കുന്നു. കൂട്ടത്തില്‍ ഒരാളെ നിലത്ത് മുണ്ട് വിരിച്ച് കിടത്ത്തിയിട്ടുമുണ്ട്. ഞങ്ങളെ കണ്ടതും അവര്‍ക്ക് അല്‍ഭുതവും സന്തോഷവും എല്ലാം തോന്നി എന്ന് തോന്നുന്നു. മലയാളം അറിയുന്ന അതിലെ ഒരാള്‍ വന്നു കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞു. മൂന്നു മണിയായപ്പോള്‍ യാത്ര തിരിച്ചതാണ്, ഇടക്ക് വഴി തെറ്റി, ഇപ്പോള്‍ തിരിച്ചു പോകാനും മുന്നോട്ട് പോകാനും അറിയാത്ത അവസ്ഥയാണ് എന്നൊക്കെ പറഞ്ഞു. കൂടാതേ കൂട്ടതിലോരാളെ പാന്പ് കടിച്ചു എന്നും പറഞ്ഞു. അയാളെയാണ്‌ ആ മുണ്ട് വിരിച്ച് അവിടെ കിടത്ത്തിയിരിക്കുന്നത്. പാന്പ് കടിച്ചു എന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ക്കാകെ ടെന്‍ഷന്‍ ആയി. ഹരി വേഗം അയാളുടെ അടുത്തേക്ക് പോയി. കൈയ്യിലുണ്ടായിരുന്ന മെഴുകുതിരി കത്തിച്ച് വെച്ച് അയാളുടെ മുറി പരിശോധിക്കാന്‍ തുടങ്ങി. അയാള്‍ ഭയങ്കര കരച്ചില്‍ ആയിരുന്നു. ഹരി വേഗം തന്‍റെ മുറുക്കാന്‍ പാത്രം എടുത്ത് അതില്‍ നിന്നും കുറച്ച് നൂറെടുത് അയാളുടെ മുറിയില്‍ വെച്ചു. പിന്നെ ഒരു തുണി കൊണ്ട് ആ മുറി ഭദ്രമായി കെട്ടി. വെളിച്ചം ഇല്ലാത്തത് കൊണ്ടും വഴിയില്‍ വേറെ സൌകര്യങ്ങള്‍ ഇല്ലാത്തതിനാലും പിന്നെ ഒന്നും ചെയ്തില്ല. ദേവി ശരണം ഉറക്കെ വിളിച്ച് നടന്നോളാന്‍ ഹരി പറഞ്ഞപ്പോ എല്ലാരും അത് പോലെ ചെയ്തു. വയ്യാത്ത അയാളെ രണ്ട്ട് പേര്‍ താങ്ങിയാണ് നടത്തിയിരുന്നത്. എല്ലാവരും ഉറക്കെ ഉറക്കെ ശരണം വിളിക്കുന്നുണ്ടായിരുന്നു. ഒരു അര മണിക്കൂര്‍ നടന്നപ്പോ അത്യാവശ്യം വെളിച്ചം കിട്ടുന്ന ഒരു സമതല പ്രദേശത്ത് എത്തിച്ചേര്‍ന്നു. ഹരി പറഞ്ഞതിനനുസരിച്ച് വയ്യാത്ത അയാളുടെ മുറി പതുക്കെ അഴിച്ചു മാറ്റി. മെഴുകുതിരി വെളിച്ചത്തില്‍ ഹരി മുറി നോക്കിയിട്ട്ട് പറഞ്ഞു " ഇത് പാന്പ് കടിച്ചതോന്നും അല്ല, ഇത് വല്ല കല്ലില്‍ തട്ടിയതും ആകും " എന്ന്. കാരണം ചോദിച്ചപ്പോള്‍ ഹരി പറഞ്ഞു പന്പിന്റെ വിഷം ആണെന്കില്‍ നൂര്‍ വെച്ചാല്‍ വയലറ്റ് നിറം ആയി മാറും എന്ന്. മുറി അപ്പോളും പഴയ പോലെ ഇരുന്നതിനാല്‍ ഇതു പാന്പ് കടിച്ചത്‌ അല്ല എന്ന് ഉറപ്പിച്ചു എന്ന് പറഞ്ഞു. ഇതു കേട്ടപ്പോള്‍ അവര്‍ക്ക് എല്ലാം ഭയങ്കര സന്തോഷം! ഉറക്കെ ദേവി മന്ത്രങ്ങള്‍ ചൊല്ലി ഞങ്ങള്‍ അവിടെ നിന്നും യാത്ര വീണ്ടും തുടങ്ങി. അവരുടെ എല്ലാം സന്തോഷം കാനെന്ടത് ആയിരുന്നു. പിന്നെയും ഒരു മണിക്കൂര്‍ നടന്നതിനു ശേഷം ആണ് ഞങ്ങള്‍ കുടജാദ്രിയില്‍ എത്തിയത്. അവിടെ എത്തി അവരെ പിരിയാന്‍ സമയത്ത് ചിലര്‍ കെട്ടിപിടിച്ചു, ചിലര്‍ കൈ തന്നു. ഈ പാന്പ് കടിച്ചു എന്ന് വിജാരിച്ച അളാകട്ടെ ഞങ്ങളുടെ എല്ലാം കാലില്‍ വീണു. സന്തോഷം കൊണ്ട്ട്. അങ്ങനെ ആദ്യമായി ഞങ്ങള്‍ കുടജാദ്രിയില്‍ രാത്രി ഒമ്പത് മണിയോടടുത് എത്തിച്ചേര്‍ന്നു.

0 പേരഭിപ്രായപ്പെട്ടു. നിങ്ങളും അഭിപ്രായപ്പെടുമല്ലോ:

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു

ഈ യാത്രാ വിവരണം നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP