Share

Wednesday, June 11, 2008

കുടജാദ്രിയിലെക്ക്


മൂകാംബികാ ദര്ശനം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ ഒരിടത്ത് കൂടി യാത്രയുടെ അടുത്ത ഭാഗത്തെ കുറിച്ച് ചര്ച്ച ചെയ്തു. അപ്പോളേക്കും സമയം ഒരുപാട് ആയിക്കഴിഞ്ഞിരുന്നു. സൂര്യന്‍ അസ്തമിക്കാന്‍ കുറച്ച് സമയം കൂടി ബാക്കി ഉണ്ട്. അതിന് മുമ്പ് കുടജാദ്രിയില്‍ എത്തുക എന്ന് പറഞ്ഞാല്‍ റിസ്ക് ആണ്. കൂടാതെ ഞങ്ങളുടെ പരിപാടി എന്താണെന്ന് വെച്ചാല്‍ നടന്നിട്ട് കുടജാദ്രി പോകാം എന്നതായിരുന്നു. കാട്ടിലൂടെ ഉള്ള ഒറ്റയടിപ്പാതയിലൂടെ വേണം യാത്ര ചെയ്യാന്‍. കുറെ ദൂരം കാര്‍ പോകുമെന്കിലും പിന്നീട് കാട്ടിലൂടെ തന്നെ നടക്കണം. അതും കുത്തനെ ഉള്ള കയറ്റം കയറി. വന്യ ജീവികള്‍ അധികം അവിടെ കാനാരില്ലെന്കിലും പാമ്പ്‌, പന്നി തുടങ്ങിയവയെ പേടിക്കണം. അതുകൊണ്ട് ഞങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ കുറച്ച് സമയം വേണ്ടി വന്നു. അവസാനം ഹരിയുടെ ധൈര്യത്തിന്റെ പുറത്ത് യാത്ര തുടങ്ങാന്‍ തീരുമാനിച്ചു. ഒരു ആറു കിലോമീറ്റെര്‍ ദൂരം കാറില്‍ പോകാവുന്ന വഴിയാണ്. അത് തന്നെ കുത്തനെയുള്ള വളവുകളും തിരിവുകളും ആണ്. ഹരി തന്നെ ആയിരുന്നു അവിടെക്കും വണ്ടി ഓടിച്ചു കൊണ്ടിരുന്നത്. പകുതി ദൂരം ടാറിട്ട വഴി കഴിഞ്ഞാല്‍ പിന്നെ കാട്ടിലൂടെ ഉള്ള പാത ആണ്. അതില്‍ കൂടെ ചെറിയ വാഹനങ്ങള്‍ ഒന്നും തന്നെ പോകാറില്ല. ഞങ്ങളുടെ വാഹനമായ മാരുതി സെന്‍ ആയ സ്ഥിതിക്ക് അതിലൂടെ പോകുന്ന കാര്യം കുറച്ച് ഞെരുക്കമായിരുന്നു. ചില സ്ഥലങ്ങളില്‍ ഇറങ്ങിയും മറ്റു സ്ഥലങ്ങളില്‍ തള്ളിയും ഒരു വിധം ഞങ്ങള്‍ വണ്ടി ആ വഴിയിലൂടെ കൊണ്ട്ട് പോയി. പാറക്കല്ലുകളും മരത്തിന്റെ വേരുകളും നിറഞ്ഞ ആ വഴി അവസാനിക്കുന്നത് ഒരു ചായക്കടയുടെ മുന്നില്‍ ആണ്. പത്ത് നാല്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് അവിടെ വന്നു താമസമാക്കിയ തങ്കപ്പന്‍ ( ശരിക്കുള്ള പേരു അറിയില്ല ) എന്നയാളുടെ ചായക്കട ആണിത്. അത്യാവശ്യം വിശപ്പ്‌ മാട്ടുന്നതിനുള്ള സാധനങ്ങള്‍ അവിടെ കിട്ടും. കൂടാതെ നല്ല വെള്ളം, പഴം തുടങ്ങിയ വസ്തുക്കളും. അവിടെ നിന്നും വിശപ്പ്‌ ഒന്നു മാറ്റി വിശ്രമിച്ചതിനു ശേഷം യാത്ര തുടര്‍ന്നു. കാര്‍ അവിടെ തന്നെ നിര്‍ത്തിയിടുന്നതിനുള്ള സൌകര്യം തങ്കപ്പന്‍ ഒരുക്കിതന്നു. അത്യാവശ്യം വെള്ളവും കഴിക്കാന്‍ പഴം, ബിസ്കറ്റ്‌ തുടങ്ങിയവയും രാത്രി താമസത്തിനുള്ള വിരിപ്പുകളും പുതപ്പുകളും മാത്രം കൈയില്‍ കരുതി. കൂടാതേ മുരുക്കന്റെ പത്രവും ഒപ്പം കൈയ്യിലെടുത്തിരുന്നു. വഴിയില്‍ വെളിച്ചത്തിന്റെ ആവശ്യത്തിനായി മെഴുകുതിരി മാത്രമെ ഉണ്ടായിരുന്നുള്ളൂ...യാത്ര തുടങ്ങിയപ്പോള്‍ തന്നെ ഏകദേശം വൈന്നേരം ആറര കഴിഞ്ഞിരുന്നു.....തങ്കപ്പന്‍ ഈ സമയത്ത് ആരും കുടജാദ്രിയിലെക്ക് പോകാറില്ല എന്ന് പറഞ്ഞു പിന്തിരിപ്പിക്കാന്‍ നോക്കിയെന്കിലും എല്ലാവരുടെയും ആഗ്രഹ പ്രകാരം മൂകാംബിക ദേവിയുടെ അനുഗ്രഹത്തോടെ ഞങ്ങള്‍ കുടജാദ്രിയിലേക്ക് യാത്ര തിരിച്ചു.

0 പേരഭിപ്രായപ്പെട്ടു. നിങ്ങളും അഭിപ്രായപ്പെടുമല്ലോ:

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു

ഈ യാത്രാ വിവരണം നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP