രാത്രി മൂടിപുതച്ച് കിടക്കുമ്പോള്‍ അകലെ
നിന്നും മഴ ഇരമ്പിച്ച് വരുന്നതിന്റെ ഒച്ച കേക്കാം.
അടുത്തെത്തുന്നതോടെ ശബ്ദം കൂടി കൂടി വരുന്നു.
പിന്നെ ഒരു അലര്‍ച്ചയൊടെ അത്
അതിന്റെ ആധിപത്യം സ്ഥാപിക്കുന്നു.
ഗ്രാമീണമായ അന്തരീക്ഷത്തില്‍ ഈ അകലെ
നിന്നുള്ള മഴയുടെ ഒച്ച കേട്ട് കിടക്കാന്‍
പ്രത്യേക ഒരു സുഖം തന്നെയണു.
പുലരും വരെ മഴയുടെ ഒച്ച മാത്രം.
പുലര്‍ച്ചെ നോക്കുമ്പോള്‍ കുളങ്ങളും
കിണരുമെല്ലാം നിറഞ്ഞു കിടക്കുന്നു.
പച്ചപ്പ് നിറഞ്ഞ വയലുകളിലെല്ലാം വെള്ളം മാത്രം.
സ്കൂളില്‍ പോകണ്ട എന്ന ചിന്ത മൂലം ഉള്ള ഉത്സാഹം.
വെള്ളം കയറിയ സ്ഥലങ്ങളിലെല്ലാം ചെന്നു നോക്കും.
പാടങ്ങളില്‍ ചാടി നീന്തുന്നവര്‍.
ചങ്ങാടമുണ്ടാക്കി തുഴഞ്ഞു പോകുന്നവര്‍.
പാടങ്ങളില്‍ വിളവെടുപ്പ് കഴിഞ്ഞ സമയത്ത്
ഇതു പോലത്തെ വെള്ളപ്പൊക്കം അടുത്ത
കൃഷിക്കുള്ള ഒരു വളവും കൂടിയാണു.
രണ്ട് ദിവസം വെള്ളം കെട്ടിക്കിടന്നാല്‍
ചളിയെല്ലാം അടിഞ്ഞ് നല്ല വളക്കൂറുള്ള
മണ്ണ്‍ ലഭിക്കുന്നു.
അവസാനം വെള്ളം ഇറങ്ങി
പോകുന്ന സമയത്തെ സങ്കടം..
മലകളില്‍ നിന്നും വന്ന്
സമുദ്രത്തിലേക്കുള്ള യാത്രയിലെ അല്‍പ സമയം....
...........................................................................................
മഴ പെയ്താലും കഞ്ഞി കുടി muttaruthalo
..................................................
വെള്ളം വെള്ളം സര്‍വത്ര .
.................................................
വയലിന്റെ
.................................................
പുഴയോ വയലോ ??
..................................................
വെള്ളത്തിനെ തടയാന്‍ ആര്‍ക്ക് കഴിയും???
..................................................
വെള്ളം കയറിയാലും യാത്ര മുടക്കരുത് ലോ !!
..................................................
പ്രവാഹം
.................................................
വെള്ളപ്പൊക്കം കാണാന്‍ വരുന്നവര്‍!!
.................................................
ഇത് പാടമാണ്. വെള്ളം കയറിയാല്‍ പിന്നെ എന്ത് ചെയ്യും??
.................................................
പാടത്തിന്റെ ഒരു കര . ഒരു ദീര്‍ഘ ദൂര വീക്ഷണം
..................................................
മഴ പെയ്താലും പശുവിന്റെ തീറ്റ മുടക്കരുതല്ലോ!!!! ഗ്രാമീണമായ ഒരു കാഴ്ച.
Read more...