ഭാരത് ദർശൻ - 3
തലശേരിയിൽ നിന്ന് വീണ്ടും യാത്ര തുടങ്ങി ,മംഗാലപുരം എത്തുന്നതിന് തൊട്ട് മുൻപ് ഉള്ള Petrol Pumbൽ നിന്ന് Diesel full ആക്കി അതിർത്തി കടന്നു .. റോഡിൻ്റെ സ്വഭാവം മാറി ഒന്നാന്തരം 4 വരി പാത ... പെട്ടെന്നുള്ള തീരുമാനത്തിൽ കുട്ടേട്ടൻ്റെ അവിടെയുള്ള ഒരു ബന്ധു ഗൃഹത്തിൽ പോയി പ്രഭാതകർമ്മങ്ങളും ,ഒരു ഗ്ലാസ് ചായയും കുടിച്ച് നന്ദി പറഞ്ഞിറങ്ങി .കുറച്ച് പോന്ന് ഒരു കല്യാണമണ്ഡപത്തിനു മുന്നിൽ വെച്ച് കയ്യിൽ കരുതിയ പ്രഭാത ഭക്ഷണം കഴിച്ചു. കോവിഡ് സമയത്തെ യാത്ര അതീവ ശ്രദ്ധയിൽ ആയിരുന്നു .സാനിറ്റെ സർ, മാസ്കുകൾ ,ഹോമിയോ ,അയുർവേദ മരുന്നുകൾ എല്ലാം കയ്യിൽ കരുതിയിരുന്നു .
ഉടുപ്പി, കുന്താപുര, ഭട്ക്കൽ, മുരുടേശ്വർ എല്ലാം cross ചെയ്ത ഞങ്ങൾ ഗോകർണ്ണത്ത് എത്തി..
ആദ്യ യാത്ര തുടർച്ച
മൂകാംബികയിൽ നിന്ന് ഞങൾ നേരെ ഗോകർണ്ണം പോയി .ഹൈവേയിൽ നിന്ന് ഗോകർണ്ണത്തിലേക്കുള്ള വഴി അതി മനോഹരം തന്നെയാണ് .ഈ വഴിയിൽ ഉപ്പളം ധാരാളം കാണാം. വാഹനം Park ചെയ്തു നടന്നു ,ഗോവയിൽ നിന്ന് വന്ന ടൂറിസ്റ്റ്റ്റ്കൾ ധാരാളം ഉണ്ട് .അനേകം ധന്യാത്മ ക്കൾ വന്നു പോയിരുന്ന സ്ഥലങ്ങൾ ടൂറിസ്റ്റ് place ആയി മാറുന്നത് ദേശത്തിൻ്റെ സുകൃത ക്ഷയമായി കാണാം. ദർശനത്തിന് തിരക്ക് ഇല്ലെങ്കിലും ഏകദേശം 2 hrs ക്യൂ നിൽക്കണ്ടി വന്നു .ദർശനം കഴിഞ്ഞ് കടപ്പുറത്ത് പോയി ,അവിടെ അന്നദാനം ഉണ്ടായിരുന്നു .ക്ഷേത്ര നടത്തിപ്പുകാരായ രാഘേവേന്ദ്ര ട്രസ്റ്റ് ആണ് അന്നദാനം നടത്തിയിരുന്നത് .കേരളം വിട്ട് പുറത്ത് പോയാൽ ഒരു വിധം എല്ലാ ക്ഷേത്രങ്ങളിലും അന്നദാന മണ്ഡപങ്ങൾ ഉണ്ട് .അന്നദാനം പോലെ മഹത്തായ ദാനമില്ല എന്ന സത്യം ഇവിടെ തെളിയുന്നു.ഭക്ഷണം കഴിച്ച് ഇറങ്ങി. അടുത്തത് ബീജാപൂർ ആണ്. ഗോകർണം വിട്ട് അൽപം നീങ്ങി നിർത്താം എന്ന് കരുതി വണ്ടി എടുത്തു. അവിടുന്ന് യെല്ലാപൂർ ഘാട്ട് (ചുരം) വഴിയാണ് ബീജാപൂർ ക്ക് .അനേക ദൂരം നല്ല കാട് തന്നെയായിരുന്നു. കാടിൻ്റെ ഇടയിൽ ഒരു ചെറിയ ഗ്രാമം വന്നപ്പോൾ പതുക്കെ വാഹനം നിർത്തി ,എല്ലാവരും ഉറങ്ങി.പിറ്റേന്ന് (31-1 - 19 ) യാത്രക്കിടയിൽ ഒരു ഗ്രാമത്തിൽ വാഹനം നിർത്തി പാചകത്തിനുള്ള പലചരക്ക് വാങ്ങി
നല്ല ഒരു സ്ഥലം കിട്ടിയപ്പോൾ പാചകവും നടത്തി
അതിനുശേഷം മനോഹരമായ 4 വരിപാത തുടങ്ങി .വണ്ടിയിലെ വെള്ളം കഴിഞ്ഞതിനാൽ ഒരു വീടിൻ്റെ അടുത്ത് നിർത്തി .ആവശ്യം പറഞ്ഞപ്പോൾ ഒരു മുത്തശി Purifier ൽ നിന്ന് ഞങ്ങളുടെ കന്നാസിൽ വെള്ളം എടുത്ത് തന്നു .കുടി വെള്ള ക്ഷാമം ഉള്ള സ്ഥലമാണ് എന്ന് അവരുടെ മക്കളുടെ വാക്കുകളിൽ നിന്ന് വ്യക്തമായി .ആ നല്ല മനസിന് ഒരു പ്രണാമം .ആ വീടിൻ്റെ ഫോട്ടോ താഴെ
ബീജാപൂർ എത്തി കുറെ കോട്ടകൾ ഉണ്ട് അവിടെ എല്ലാം ഇടിഞ്ഞ് പൊളിഞ്ഞ കോട്ടകൾ .കാണാൻ വകുപ്പില്ല .അവിടുന്ന് D Mart ൽ നിന്ന് സാധനങ്ങൾ വാങ്ങി .രാത്രി ഒരു സർക്കാർ ഓഫീസിന് മുന്നിൽ നിർത്തി ഭക്ഷണം പാചകം ചെയ്ത് കഴിച്ചു .