Share

Monday, February 8, 2010

ഞങ്ങളുടെ വയനാടന്‍ യാത്ര












ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ പല സ്ഥലങ്ങളിലേക്കും പോകണമെന്ന് കരുതിയെങ്കിലും എല്ലാ ഗള്‍ഫ്കാരെയും പോലെ സമയ പരിമിതി എന്നെയും പിടികൂടി. കൂടാതെ ഇക്കൊല്ലം ആകെയുള്ള ഒരു അളിയന്റെ വേളി കൂടിയാണ്. അതിനു ഒരാഴ്ച മുംബന്നെ പങ്കെടുക്കണം. പിന്നെ കിട്ടുന്നത് ആകെയുള്ള 20 ദിവസങ്ങളാണ്. അതിനിടയില്‍ ഒരു ട്രിപ്പ്‌ പോകണമെന്നും എല്ലാരും കൂടി ഒന്നിച്ചു കൂടനമെന്നും ഞങ്ങള്‍ വിചാരിച്ചിരുന്നു. ദിവസവും സ്ഥലവുമോന്നും അതിനു വേണ്ടി തിരഞ്ഞെടുതിരുന്നില്ല. രണ്ടു അഭിപ്രായങ്ങള്‍ ആണ് ഞങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വന്നിരുന്നത്. ഒന്ന് ആലപ്പുഴ പോയി ഹൌസ് ബോട്ടില്‍ ഒരു ദിവസം താമസിക്കുക. രണ്ടു വയനാട്ടില്‍ പോയി ഒരു ദിവസം തങ്ങുക. ഇതില്‍ ഏത് വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നില്ല. അളിയന്റെ വേളി കഴിഞ്ഞ ചൂടില്‍ ആണ്, നാരായണേട്ടന്‍ പറഞ്ഞത് നമുക്കിക്കൊല്ലം വയനാട് തന്നെ മതി. അവിടെ നമുക്ക് കാട്ടിലൊരു വീട് ശരിയാക്കാം, രാത്രി മുഴുവന്‍ നമുക്ക് അവിടെ കൂടാം എന്ന്. കൂടാതെ അവിടെ ആരുടെയോ നമ്പര്‍ ഒക്കെ കിട്ടി എന്നും പറഞ്ഞു. എന്തായാലും ആലോചിക്കാം എന്ന് മറുപടി കൊടുത്തു.

ഡിസംബര്‍ 15 തി ആണ് ഇതിനൊരു തീരുമാനം ആയത്. വയനാട് തന്നെ മതി. പോകാന്‍ നമുക്കൊരു ടെമ്പോ ട്രവേല്ലെര്‍ ഏര്‍പ്പടാക്കാം എന്നും തീരുമാനം ആയി. ഉച്ച കഴിഞ്ഞു രണ്ട മണിക്ക് തിരിക്കുക. നേരെ പുതുശ്ശേരി. അവിടുന്ന് നാരായനെട്ടനെയും കൂട്ടി ആറങ്ങോട്ടുകര വഴി കുറ്റിപ്പുറം. വളാഞ്ചേരി കൃഷ്ണേട്ടന്‍ നില്‍ക്കുന്നുണ്ടാകും. തിരുമാന്ധാം കുന്നില്‍ നിന്ന് തിരിച്ചു വരുന്ന വഴി അവിടെ നില്‍ക്കാം എന്നാണു പറഞ്ഞത്. അവിടുന്ന് നേരെ കോഴിക്കോട്. അവിടെ സുഹാസ്‌ കത്ത് നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ട്. സുഹാസ്‌ ബോംബയില്‍ നിന്നാണ് വരുന്നത്. കോഴിക്കോട് നിന്നും നേരെ വണ്ടി താമരശ്ശേരി ചുരം വഴി കല്‍പ്പറ്റ. അവിടെ അന്ന് രാത്രി തങ്ങുക. പിറ്റേന്ന് രാവിലെ സൂചിപ്പാറ വെള്ളച്ചാട്ടം, ഇടയ്ക്കല്‍ ഗുഹ, മുത്തങ്ങ വന്യ ജീവി സംരക്ഷണ കേന്ദ്രം തുടങ്ങിയവ സന്ദര്‍ശിച് രാത്രി "പലേരി മാണിക്യം" കണ്ടു തിരിച്ചു വരിക. പുലര്‍ച്ചെ 5 മണി ആകുംബോളെക്കും തിരിച് നാട്ടില്‍ എത്താവുന്നതാണ്. ഇതാണ് ഞങ്ങളുടെ യാത്രാ പ്ലാന്‍.

ഹരിയെ വിളിച്ച് വണ്ടി ഏര്‍പ്പാടാക്കാന്‍ പറഞ്ഞു. യദു ശ്യാം എന്നിവരെ രാജേട്ടന്‍ പറയുന്നുണ്ടാകും. നാരയനെട്ടന്റെ കൂടെ ഇപ്രാവശ്യം നിപുന്‍ ഉണ്ട്. പത്തില്‍ പരീക്ഷ കഴിഞ്ഞു നില്‍ക്കുന്ന സമയം ആണ് അതിനു. പിന്നെ ഞങ്ങള്‍ 3 പേര്‍. ചേലക്കര നിന്നും 2 പേര്‍. സന്ദീപ്‌ തലേ ദിവസം നാരയനെടന്റെ അവിടെ എത്താമെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ മൊത്തം 11 പേര്‍. ഡിസംബര്‍ 18 നു യാത്ര പോകാന്‍ തീരുമാനം ആയി. അന്ന് ഉച്ചക്ക് ഞങ്ങള്‍ ഭക്ഷണം കഴിച്ച ശേഷം ഹരിയുടെ ഫോണിനായി കാത്തിരുന്നു. 2 മണി കഴിഞ്ഞപ്പോള്‍ ഹരിയുടെ ഫോണ്‍ വന്നു ഞങ്ങള്‍ മെയിന്‍ റോഡില്‍ എത്താറായി എന്നും പുറപ്പെട്ടു കൊള്ളുവാനും. അങ്ങനെ ഞങ്ങള്‍ ഭാണ്ഡം മുറുക്കി യാത്ര തുടങ്ങി. മെയിന്‍ റോഡില്‍ എത്തിയപ്പോളാണ് മനസ്സിലായത് ഫോണ്‍ വന്നത് ഞങ്ങളെ പറ്റിക്കാന്‍ ഹരി കല്‍പ്പിച്ചു കൂട്ടി ചെയ്തതാണെന്നും അയാള്‍ ചേലക്കര നിന്നും പോന്നിട്ട് തന്നെ ഇല്ല എന്നും ഇനിയും ഏകദേശം ഒരു മണിക്കൂര്‍ സമയം എടുക്കും എന്നും. യാത്ര തുടങ്ങിയ സ്ഥിതിക്ക് ഇനി തിരിച്ചു പോകണ്ട എന്ന് സാജേട്ടന്‍ പറഞ്ഞത് കൊണ്ട് ഞങ്ങള്‍ ഇനി എന്ത് വേണം എന്നറിയാത്ത സ്ഥിതിയിലായി. പൊരി വെയിലത്ത് റോഡില്‍ അങ്ങനെ നില്‍ക്കുന്നത് അത്ര സുഖമുള്ള കാര്യം ഒന്നുമല്ല. അപ്പോളാണ് എനിക്ക് തോന്നിയത് നമുക്ക് കൊരട്ടിക്കര പോയിരുന്നാലോ എന്ന്. വെച്ച് പിടിച്ചു കൊരട്ടിക്കരക്ക്. അവിടെ ചെന്നപ്പോള്‍ എല്ലാരും ഉറങ്ങുകയായിരുന്നുവെങ്കിലും എല്ല്ലാരേം വിളിച്ച് ഉണര്‍ത്തി കുറച്ച് നേരം കത്ത്തി വെച്ചിരുന്നു. ഏകദേശം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഹരിയുടെ ഫോണ്‍ വന്നു അവരെത്തി എന്ന്. കൊരട്ടിക്കാരക്കാരോട് യാത്ര പറഞ്ഞു ഞങ്ങള്‍ യാത്ര തുടങ്ങി. നല്ല വണ്ടി. ചിന്പാന്സിയുറെ മുഖം വരച്ച ബോഡി. 12 പേര്‍ക്ക് ഇരിക്കാവുന്ന ട്രാവേല്ലെര്‍. ഹരിയും ഉണ്ണിയേട്ടനും വന്ടിയിലുന്ടു.










അങ്ങനെ ഞങ്ങള്‍ ഏകദേശം മൂന്നു മണിയോട് കൂടി യാത്ര തുടങ്ങി. നാരായണേട്ടന്‍,നിപുന്‍,സന്ദീപ്‌ എന്നിവരെ പുതുശ്ശേരി ചെന്ന് കൂട്ടത്ത്തിലാക്കി. അവിടെ നിന്നും ഞങ്ങള്‍ പള്ളത്തെത്തി, അതുകഴിഞ്ഞ് ആറങ്ങോട്ടുകര വഴി കുറ്റിപ്പുറം. സമയം വരെ വാഹനം ഏതാണ്ട് ഭാരതപുഴയുടെ തീരത്ത് കൂടിയാണ് പൊയ്ക്കൊണ്ടിരുന്നത്. നിളയുടെ മാസ്മരിക ഭംഗി ആസ്വദിച്ചു കൊണ്ടു ഞങ്ങള്‍ കുറ്റിപ്പുറം എത്തി. സന്ദീപ്‌, സാജേട്ട്ടന്‍ തുടങ്ങിയവരുടെ സംഗീത സമന്വയം മൂലം യാത്ര ഒട്ടും തന്നെ വിരസത ഉണ്ടാക്കിയതെ ഇല്ല.

കുറ്റിപ്പുറം കഴിഞ്ഞു വളാഞ്ചേരി എത്തിയതോടു കൂടി കൃഷ്ണേട്ടന്‍ ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ന്നു. മാതാ അമൃതാനന്ദ ദേവിയുടെ വാഹനം കടന്നു പോകുന്നതിനായി ഞങ്ങളുടെ വാഹനം കുറച്ചു നേരം അവിടെ പിടിച്ച് ഇടെണ്ടാതായി വന്നു. കോഴിക്കോട് എത്തുന്നതിനു മുമ്പേ വാഹനം ഒരു സ്ഥലത്ത് നിര്‍ത്തി ഞങ്ങള്‍ എല്ലാവരും കരിന്പ് ജ്യൂസ്‌ കുടിച്ചു. കോഴിക്കോട് ഏകദേശം മണിയോടു കൂടി ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ഞങ്ങള്‍ പറഞ്ഞ സ്ഥലത്ത് സുഹാസ്‌ എത്താത്തത് കൊണ്ടു അവിടെ ഒരു അര മണിക്കൂറോളം നിര്‍ത്തി ഇടെണ്ടാതായി വന്നു. സുഹാസ്‌ എത്തിയതോടെ ഞങ്ങളുടെ സംഘം പൂര്‍ണ്ണമായി. താമരശ്ശേരി ചെന്ന് ഞങ്ങള്‍ വെജ് ഹോട്ടല്‍ നോക്കിയെങ്കിലും ഒന്നും തന്നെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. ഒടുക്കം ഒരു നോണ്‍ വെജ് ഹോട്ടലില്‍ കയറി ചപ്പാത്തിയും ടുമാടോ കറിയും കഴിച്ചു. ഇനി അങ്ങോട്ട്‌ രണ്ടു മണിക്കൂറോളം ചുരം തന്ന്നെ ആണെന്ന് അവിടെ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു.

വാഹനം ചുരം കയറി തുടങ്ങി. എല്ലാവരുടെയും സരസ സംഭാഷണം കാരണം യാത്ര ഒട്ടും തന്നെ വിരസതയോ മടുപ്പോ ഉറക്കമോ ആരിലും വന്നിരുന്നില്ല. "സാധ്യല്ലാച്ചാല്‍ സാധ്യല്ല" എന്ന വാക്പ്രയോഗം ഇടക്കിടക്ക് എല്ലാവരില്‍ നിന്നും കേട്ട് കൊണ്ടേയിരുന്നു. അതിനു കാരണം ഒരു രസകരമായ സംഭവം ആണ്. പണ്ടത്തെ കാലം. നാട്ടില്‍ ആരോ s.s.l.c ക്ക് പഠിക്കുന്ന സമയം. ദിവസവും സ്കൂളിനു മുന്നില്‍ ബസ്‌ നിര്ത്താരില്ലാത്ത കാരണം വിദ്യാര്‍ഥികള്‍ ബസ്‌ തടയാന്‍ പുരപ്പെട്ട്ടു.കണ്ട ആദ്യ ബസില്‍ കയറി കുട്ടികള്‍ കണ്ടക്ടറെയും ക്ലീനെരെയും തെറി പറയാന്‍ തുടങ്ങി. കേക്കാന്‍ അറക്കുന്ന തെറികള്‍ മറ്റു വിദ്യാര്‍ഥികള്‍ പറയുന്നതിനിടയില്‍ ഒരു വിദ്യാര്‍ഥി ചൂടായി കണ്ടക്ടരോട് പറഞ്ഞു "തനിക്ക് നിര്‍ത്താന്‍ സാധ്യല്ലാച്ചാല്‍ സാധ്യല്ല എന്ന് പറയാ ". അത് കേട്ട കണ്ടക്ടര്‍ അയാളോട് ചോദിച്ചു താന്‍ എവിടുത്തെയാ ? എവിടെയാ തന്റെ ഇല്ലം? എന്ന്. കണ്ടക്ടറും ചൂടായാളും ഒരു നമ്പൂതിരി ആയിരുന്നു എന്നതാണ് സംഭവത്തിലെ ഫലിതം. ഒരു നമ്പൂരി മാക്സിമം ചൂടായാല്‍ ഇത്രയേ ചോദിക്കൂ എന്നതാണ് ഇതിലെ രസികത്തം. സംഭവം ഞങ്ങള്‍ യാത്രയുടെ തുടക്കത്തിലേ പറഞ്ഞത് കൊണ്ടു പ്രയോഗം എല്ലാവരും യാത്രയില്‍ ഉടനീളം തുടര്‍ന്നു കൊണ്ടെ ഇരുന്നു.

ചുരത്തില്‍ വളരെ പതുക്കയെ വണ്ടി പോയിരുന്നുള്ളൂ. ഇടയ്ക്ക് ഒരു സ്ഥലത്ത് ഞങ്ങള്‍ ചുരം കാണുന്നതിനായി വണ്ടി നിര്‍ത്തി. അവിടെ നിന്നും താഴേക്ക് നോക്കിയപ്പോള്‍ താഴെ ചില വിളക്കുകള്‍ മിന്നാമിന്നികളെ പോലെ പ്രകാശിക്കുന്നത് കണ്ടു. ചില വലിയ വലിയ വാഹനങ്ങള്‍ ചുരം കയറുന്നത് താഴേക്ക് നോക്കിയാല്‍ അറിയാന്‍ പറ്റും. ബ്രിടിഷുകാര്‍ ചുരം പണിയുന്ന സമയത്ത് ഒരു ആദിവാസി അവിടെ അത് തടയുന്നതിനായി വന്നു. അതിനു കാരണം വനവിഭവങ്ങള്‍ കടത്തുന്നത് തടയാനായിയാണ്. ബ്രിടിഷുകാര്‍ അയാളെ ഒരു ചങ്ങല കൊണ്ടു ഒരു മരത്തില്‍ കെട്ടിയിട്ടു. എന്തിനു പറയുന്നു താമസിക്കാതെ തന്നെ അയാള്‍ മരണപ്പെട്ടു. അത് കഴിഞ്ഞു കുറെ കാലം അതിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. ആദിവാസികള്‍ അവിടെ അയാള്‍ക്ക് വേണ്ടി ഒരു അമ്പലം ഉണ്ടാക്കി അതിലേക്ക് ആവാഹിച്ചു വെച്ചു. ഇപ്പോളും അവിടെ അമ്പലവും മരത്തില്‍ കെട്ടിയ ചങ്ങലയും കാണുന്നുണ്ട് എന്നാണ് അറിവ്. ചങ്ങല ദിവസവും വളരുന്നുണ്ട് എന്നതും കേക്കുന്ന കഥകള്‍ ആണ്. രാത്രി ആയതു കൊണ്ടു അവിടെ അത് കാണുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.

ഏതാണ്റ്റ് രാത്രി 10 മണിയോടു കൂടി ഞങ്ങള്‍ കല്പറ്റ എത്തി ചേര്‍ന്നു.

3 പേരഭിപ്രായപ്പെട്ടു. നിങ്ങളും അഭിപ്രായപ്പെടുമല്ലോ:

Anonymous,  Sunday, March 07, 2010  

Oru cheriya yathra vivaranam

Anonymous,  Sunday, March 07, 2010  

nalla vivaranam thudaroo

Satheesan

Anonymous,  Sunday, March 07, 2010  

kurachu koodi chithrangal aavaamayirunnu..thudarnnum ezhuthoo..aksharathett ozhivaakkaan sradhikkumallo

Krishnan

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു

ഈ യാത്രാ വിവരണം നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP