Share

Tuesday, August 18, 2009

മൂകാംബിക യാത്ര 2009 സമ്പൂര്‍ണം


യാദ്രിശ്ചികം ആയിട്ടാണ്‌ യദുവിന്റെ ഫോണ്‍ വന്നത് ,ഈ ആഗസ്റ്റ്‌ 15 നു മൂകംബികാക് പോയാലോ എന്നായിരുന്നു സന്ദേശം . അപ്പോള്‍ തന്നെയാണ് ഞങ്ങളുടെ മനസിലും ആ മോഹം ഉദിച്ചത്‌ ഉടന്‍ തന്നെ ടിക്കറ്റ്‌ എടുക്കുകയും ചെയ്തു. പതിനാലാം തിയതി മത്സ്യഗന്ധ ക്ക് ആണ് ടിക്കറ്റ്‌ എടുത്ത്‌. പിന്നീട് അയാളുടെ ഫോണ്‍ വന്നതും ഇല്ല . ഒരു കൊല്ലം ആയിട്ട് കാണാഞ്ഞിട്ട് ഭഗവതി വിളിച്ചത്‌ ആവും എന്ന് ഞങ്ങളും കരുതി.

ഞാനും ,ഓപ്പോളും , അപ്പു ഏട്ടനും ആണ് ഈ ഞങ്ങള്‍ . 14 തി ഉച്ചക്ക്‌ ആയിരുന്നു വണ്ടി . രണ്ടു മണിക്ക്‌ കുര്‍ളയില്‍ നിന്നാണ് വണ്ടി . അന്ന് ഉച്ചക്ക്‌ ഒരു മണിക്ക്‌ തനെ ഞാന്‍ ഓഫീസില്‍ നിന്നു ഇറങ്ങി .ഇവിടെ ദഹി ഹന്ടി ആഘോഷങ്ങള്‍ കാരണം ഓഫീസില്‍ നിന്നു ദാദര്‍ സ്റ്റേഷനില്‍ എത്താന്‍ ഏകദേശം അര മണികൂര്‍ എടുത്തു. ദാദറില്‍ നിന്നു ലോക്കല്‍ പിടിച്ചു കുര്‍ള ഇറങ്ങി . അപ്പൊള്‍ അവിടെ നിന്നു ഒരു റിക്ഷകാരന്‍ വന്നു എന്നോട് കയറാന്‍ പറയുകയും മെയില്‍ വണ്ടികളുടെ സ്റ്റേഷനില്‍ കൊണ്ടു വിട്ടു. അയാള്‍ അവിടെ ഉള്ള ഒരു വര്‍ക്ക്‌ ഷോപിലീക് പോകുകയായിരുന്നു . ഞാന്‍ നടകുന്നത് കണ്ടപോ എന്നെ കയറ്റി എന്ന് മാത്രം. പൈസ കൊടുത്തെങ്കിലും അയാള്‍ അത് വാങ്ങിയില്ല.
മത്സ്യഗന്ധ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ വന്നിരുന്നു . ടിക്കറ്റ്‌ നോക്കി,ഇരിക്കവനുള്ള സ്ഥാലം ഉറപ്പുവരുത്തി, ഞാന്‍ അവിടെ ഇരുന്നു. അപ്പൊള്‍ ഇന്നു ഉണ്ടായ സംഭവം എന്റെ മനസിലേക്ക്‌ വന്നു. പണം ആണ് മനുഷ്യന്റെ ധാര്‍മിക മൂല്യങ്ങളെ നശിപിച്ചത് എന്ന് തോന്നുന്നു. ആ റിക്ഷ കാരന്‍ ഞാന്‍ നല്കിയ പൈസ വാങ്ങിയിരുനുവെങ്കില്‍ എനിക്ക് ഇപ്പൊ ചെയ്ത പോലെ ഒരു ഉപകാരം അയാള്‍ പിന്നീട ആര്‍കും ചെയുകയില്ല. ചെയുകയാണെങ്കില്‍ താനെ അതിന് പൈസയുടെ മൂല്യം അയാള്‍ക്ക്‌ അനുഭവപെടും. ഇതു പോലെ താനെ ആണ് സമൂഹത്തിലെ എല്ലാ കാര്യങ്ങള്‍ക്കും പൈസയുടെ കന്നക് വന്നത് . ഒരു ചലച്ചിത്രം കണ്ടാല്‍ പോലും നമ്മള്‍ ചിലവ്വാക്കിയ പൈസക്ക്‌ അത് നഷ്ടം അല്ലെങ്കില്‍ ലാഭം എന്ന് നമ്മള്‍ കരുതുന്നു. മനസിന്റെ സന്തോഷം പോലും അതിനെ ആശ്രയിച്ചു അയീ. ഇന്നത്തെ സമൂഹത്തിലെ വിദ്യാഭ്യാസവും ഇതേ അവസ്ഥയില്‍ താനെ ആണ് . പൈസ കൊടുത്തു ചേര്‍ക്കുന്ന കുട്ടിക്ക്‌ ആ ചിലവാക്കിയ മൂല്യത്തിനു ഉള്ള മാര്‍ക്ക്‌ കിട്ടിയില്ലെങ്കില്‍ അതിന് അദ്ധ്യാപിക അല്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനത്തെ വഴക്ക്‌ പറയുന്ന ഒരു ചുറ്റുപാട് നു ഉള്ളത്‌. ഗുരുവിനെ ദൈവത്തിനു തുല്യം കണക്കിയിരിക്കുന്ന ഒരു സംസ്കാരം നമുക്ക്‌ ഇവിടെ ഉണ്ടായിരുന്നു . ഇന്നു ഗുരുവിനെ ഒരു തൊഴിലാളി ആയിടാണ് കാണ്നുന്നത് എന്ന് തോന്നുന്നു.

കൃത്യം രണ്ടു മണിക്ക്‌ വണ്ടി നീങ്ങി തുടങ്ങി. എന്നാലും താനെ യില്‍ എതിയപോ അര മണികൂര്‍ വൈകി ആണ് എത്തിയത്‌ . അവിടെ നിന്നു ഒപോളും, അപ്പു ഏട്ടനും കയറി. രാത്രിയിലേക്കുള്ള ഭക്ഷണം അവര്‍ കരുതിയിരുന്നു. പനവേലില്‍ നിന്നു വണ്ടി നിറഞ്ഞിരുന്നു . ഞങ്ങളുടെ ആ കൂപ്പയില്‍ മാത്രം നാലു ആളുകള്‍ മാത്രമേ ഉണ്ടയിരുനുളൂ . അത് ഞങ്ങള്‍ക്ക്‌ വളരെ ആശ്വാസം അയീ.


തീവണ്ടി ഓരോരോ സ്ഥലങ്ങളെ അതിക്രമിച്ചു അതി വേഗത്തില്‍ പോയ് കൊണ്ടിരുന്നു. മഴകാലത്ത് കൊങ്കണ്‍ ഭാഗങ്ങള്‍ കാണുവാന്‍ ഒരു പ്രത്യേക ഭംഗി തനെ ആണ് . പച്ച പരവതാനി വിരിച്ച മൈതാനങ്ങളും കുന്നുകളും , ചെറു ചെറു അരുവികളും, വലിയ പുഴകളും, എന്റെ കണ്ണുകള്‍ക്ക്‌ വളരെ അധികം ആനന്ദം നല്‍കിയിരുന്നു. മഹാരാഷ്ട്രയുടെ ഭൂപ്രകൃതി വളരെ അത്ഭുതം തോന്നും. വടക്കും തെക്കും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതി ആണ് മഹാരാഷ്ട്രക്ക്‌ . തെക്കു പുഴയും അരുവികളും ആണെങ്ങില്‍ വടക്ക്‌ കുന്നും ,പാറകളും ആണ് അധികം കാണുവാന്‍ സധികുന്നത് . വിഷയത്തിലേക്ക്‌ വരാം. അങ്ങിനെ പ്രകൃതി ഭംഗി ആസ്വദിച്ച് , തപോവന്‍ സ്വാമികളുടെ ആത്മകഥയും വായിച്ചു ഇരുന്നപ്പോള്‍ സമയം പോയത്‌ അറിഞ്ഞില്ല. രാത്രി 8 മണിക്ക്‌ തനെ ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ 5 മണിക്ക്‌ ആണ് വണ്ടി ബ്യെന്തൂര്‍ എത്തുക , 4 മണിക്ക്‌ അലാറം വെച്ച് ,മനസുമുഴുവന്‍ നാളത്തെ മൂകാംബിക ദേവിയുടെ ദര്ശനം വിചാരിച്ചും , ആത്മകഥയുടെ കുറച്ചു അദ്ധ്യായങ്ങള്‍ കൂടി വായിച്ചും പതുക്കെ നിദ്രയെ പൂകി.


15-08-2009.........

ഭാരതാംബയുടെ സ്വാന്തന്ത്ര്യ ദിനം ‌4.30ക്ക് ഞാന്‍ ഉണര്‍ന്നു. ഒരു നിമിഷം ഭാരത മാതാവിന് മനസ്സില്‍ പ്രണാമം അര്‍പിച്ചു . അപ്പോളേക്കും അപ്പു ഏട്ടന്‍ ഉണര്‍ന്നിരുന്നു . വണ്ടി ഏകദേശം ഒരു മണികൂര്‍ താമസിച്ചാണ് ഓടുന്നത് എന്ന് മനസില്ലായി കാരണം ആ സമയം വണ്ടി കുംമ്ട്ടയില്‍ എത്തിയിട്ടേ ഉണ്ടായിരുന്നുളൂ . ഞങ്ങള്‍ ഫ്രഷ്‌ അയീ വാതില്‍ക്കല്‍ പോയി നിന്നു . ദേവി ദര്‍ശനത്തിനു ശേഷമേ ഭക്ഷണം കഴിക്കൂ എന്ന് തീരുമാനിച്ചത് കൊണ്ടു വണ്ടിയില്‍ ചായ കുടിച്ചില്ല. സ്വന്തന്ത്ര ദിന പുലരിയിലെ സൂര്യോദയം ഞങ്ങള്‍ തീവണ്ടിയില്‍ നിന്നു ആസ്വദിച്ചു, അത് അതിമനോഹരം ആയിരുന്നു താന്നും. 6.30 ക്ക് ഞങ്ങള്‍ ബൈന്തൂര്‍ എത്തി. അവിടെ നിന്നു ഒരു ഓംനി വാന്‍ പിടിച്ചു കൊല്ലൂര്‍ എത്തി . ചെറിയ വണ്ടിക്ക്‌ 350 രൂപയും ,വലിയ വണ്ടിക്ക്‌ 500 രൂപയും ആണ് എന്ന് അയാള്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു. ബൈന്തൂര്‍ ഇറങ്ങിയാല്‍ ഷെയര്‍ ആയിട്ടും നമുക്ക്‌ പോരാവുന്നതാണ് .അതും അല്ലെങ്കില്‍ സ്റ്റേനില്‍നിന്നും ഒരു കിലോമീറ്റെര്‍ ദൂരത്ത്‌ ബസ്സ് സ്റ്റാന്റ് ഉണ്ട് , അവിടുന്നു എല്ലാ അര മണിക്കൂര്‍ ഇടവിട്ട് കൊല്ലുര്‍ക്ക്‌ ബസ്സ് ഉണ്ട് . പക്ഷെ രാവിലെ ആദ്യത്തെ ബസ്സ് 8 മണിക്ക്‌ ആണ് എന്ന് മാത്രം. ബൈതൂര്‍ കൊല്ലൂര്‍ 30 കിലോമീറ്റെര്‍ ദൂരം ആണ് . ബൈന്തൂരില്‍ നിന്നു തീവണ്ടി കുന്താപുര എത്തുന്ന സമയം കൊണ്ടു നമുക്ക്‌ കൊല്ലൂര്‍ എത്താം. അതുകൊണ്ട് തനെ മൂകാംബികക്ക് പോകുന്നവര്‍ ബൈന്തൂര്‍ ഇറങ്ങുക തനെ ആണ് ഉചിതം.
കൊല്ലൂരില്‍ എങ്ങും ഭാരത മാതാവിന്റെ ത്രിവര്‍ണ പതാക പാറി കളിക്കുനണ്ടയിരുന്നു. അത് നയനമനോഹരം തനെ യാണ് . ഞങ്ങള്‍ റൂംമിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. സാധാരണ ഞങ്ങള്‍ താമസിക്കാറുള്ള സ്ടലങ്ങളില്‍ ഒന്നും റൂം ഉണ്ടായിരുന്നില്ല. അവസാനം കുടജാതിരി പോകുന്ന വഴിക്ക്‌ സ്വയംഭൂ എന്ന് പേരായ ഒരു ലോഡ്ജില്‍ മുറി കിട്ടി. അവിടെ നിന്നു അമ്പലത്തിലേക്ക്‌ അടുത്ത് ആയിരുന്നെങ്കിലും സൌപര്‍ണികയില്ലേക്ക് ദൂരം കൂടുതലാണ്.
ബാഗ്‌ റൂമില്‍ വെച്ചു ,തോര്‍ത്തും, സോപും കൊണ്ടു കുളിക്കാന്‍ അയീ ഞാനും അപ്പു ഏട്ടനും ഇറങ്ങി. സൌപര്‍ണികയിലേക്ക് ദൂരം കൂടുതല്‍ കാരണം അവിടെ അടുത്ത് തനെ കുളിക്കാന്‍ പറ്റുമോ എന്ന് അവിടുത്തെ ഒരു കടകരോനോട് ചോദിച്ചു ,അയാള്‍ പറഞ്ഞത് പ്രകാരം അവിടുത്തെ നാട്ടുകാര്‍ കുളിക്കുന്ന ഒരു കടവില്‍ ഞങ്ങള്‍ കുളിച്ചു. ഒട്ടും വൃത്തികേടാവാത്ത , ജലസമ്പുഷ്ടം ആയാ ആ പുഴയില്‍ കുളിച്ചതോട് കൂടി ഞങ്ങളുടെ യാത്രക്ഷീണം മുഴുവന്‍ പോയി. അവിടെ തനെ തേവാരം കഴിച്ചു ദേവി സന്നിധി ലക്ഷ്യം ആക്കി നീങി. അപ്പോളേക്കും ഓപ്പോള്‍ ലോഡ്ജിന്റെ പുറത്തു കാത്തുന്നിന്നിരുനു. അവിടെ താനെ ഉള്ള ഒരു പോലീസ് സ്റ്റേഷനിലെ പതാക ഉയര്‍ത്തല്‍ ചടങ്ങിനും സാക്ഷ്യം വഹിക്കുവാനുള്ള ഭാഗ്യവും ഞങ്ങള്‍ക്ക്‌ ലഭിച്ചു. അവിടെ അവരുടെ വഹ മധുര പലഹാര വിതരണവും ഉണ്ടായിരുന്നു. അത് സ്വീകരിക്കാന്‍ നില്‍ക്കാതെ ഭക്തിയോടു കൂടി ദേവി ദര്‍ശനത്തിനായി ഞങ്ങള്‍ നീങ്ങി.
രാവിലെ മൂകാംബികയില്‍ ദേവിയെ സരസ്വതി രൂപത്തിലും, മധ്യാഹ്നത്തില്‍ കാളി രൂപത്തിലും, സന്ധ്യാ സമയത്ത് മഹാലക്ഷ്മി രൂപത്തിലും ആണ് ഇവിടെ ആരാധന നടത്തുന്നത് . അതിനാലാണ് മൂന്ന് നേരം ദര്‍ശനം ഇവിടെ പ്രസിദ്ധം ആയത്.

അംബലത്തില്‍ എത്തിയ സമയം അവിടെ ശിവേലി നടക്കുകയായിരുന്നു. അതുകൊണ്ട് അപ്പോള്‍ താനെ ദേവി വിഗ്രഹം കണ്‍കുള്ളിര്‍ക്കെ കാണുവാന്‍ സാധിച്ചു. ദേവി ദര്‍ശനത്തിനായി നീണ്ട നിര ഉണ്ടായിരുന്നു, ഞങ്ങള്‍ ആദ്യം വീരഭദ്രനോദ്‌ ഈ സനിധിയില്‍ വീണ്ടും എത്തിച്ചതിനു നന്ദി പറഞ്ഞു, ദേവി ദര്‍ശനത്തിനുള്ള ആ നിരയില്‍ സ്ഥാനം പിടിച്ചു . തിരക്ക് ഉണ്ടെങ്കിലും നിര വേഗം നീങ്ങിയതിനാലും പെട്ടന്ന് തനെ ഉള്ളില്‍ കടക്കാന്‍ പറ്റി. ഞാന്‍ സാധാരണ പോലേ വേഗം താനെ മണ്ഡപത്തില്‍ കയറി , ദേവിയെ നല്ലവണ്ണം തൊഴുതു . അവിടുത്തെ ദേവി അലങ്കാരം അതി മനോഹരം താനെ ആണ് , എന്തുകൊണ്ട് എന്ന് അറിയില്ല ഒപ്ലെയും , ഏട്ടനേയും അവിടെ നിന്നിരുന്ന അഡിഗ മുന്നിലേക്ക്‌ വിളിച്ചു തൊഴുവന്നുള്ള സൌകര്യം ചെയ്തു കൊടുത്തു. ദേവിയുടെ അനുഗ്രഹം കിട്ടിയാല്‍ ഇതിനൊന്നും ഒരു അത്ഭുതവും ഇല്ല. അങ്ങിനെ മതിവരുവോളം ദേവിയെ തൊഴുതു പുറത്തു കടന്നു , സരസ്വതി മണ്ഡപവും ,മറ്റു ഉപദേവന്‍ മാരെയും തൊഴുതു , നാലു തവണ പ്രദിക്ഷിണം വെച്ചു. ഒന്നും കൂടി ഉള്ളില്‍ കയറി തൊഴുതു. ആ സമയം തീരെ തിരക്ക്‌ അനുഭവപെട്ടിരുന്നില്ല.

അപ്പോളേക്കും സമയം 9 മണി കഴിഞ്ഞിരുന്നു. മുറിയില്‍ പോയി വസ്ത്രം മാറി ,ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ച് കുടജാതിരി യാത്രക്കുള്ള തയാര്‍എടുപ്പായി . സമയ പരിമിധി മൂലം നടന്നു കയറുവാന്‍ സാധികുമായിരുന്നില്ല , അതുകൊണ്ട് തനെ ഞങ്ങള്‍ അവിടുത്തെ ജീപ്പ് സര്‍വീസ് ഉപയോഗപെടുത്താന്‍ തീരുമാനിച്ചു. കുടജാതിരിയിലെക്കുള്ള ജീപ്പ് യാത്രയും ഒരു അനുഭവം തനെ ആണ് .

കൊല്ലൂര് കുടജാതിരി ഏകദേശം 30 k.m നു അടുത്ത് വരും . ഒരാള്‍ക്ക്‌ 175 രൂപ എന്ന കണക്കില്‍ ആണ് അവര്‍ ഇടാക്കുന്നത്, ആദ്യം ആയി പോകുന്നവര്‍ക്ക്‌ ഇതു ഒരു അധിക തുകയായി തോന്നുമെങ്കിലും , ഈ തുക ഒട്ടും അധികം അല്ല എന്ന് യാത്ര കഴിയുമ്പോള്‍ മനസ്സിലാകും. ഞങ്ങള്‍ കയറിയ വാഹനത്തില്‍ 9 ആളുകള്‍ ഉണ്ടാര്‍ന്നു. രണ്ടു ആളുകള്‍ മുന്‍പിലും ബാക്കി ഉള്ളവര്‍ പുറകിലും അയീ ഇരുന്നു. മുന്‍പില്‍ ഇരുന്നവര്‍ ഇത്തരത്തില്‍ ഉള്ള യാത്രകള്‍ ധാരാളം ചെയുന്നവര്‍ ആയിരുന്നു. അതിനാല്‍ തനെ അവര്‍ ഞങ്ങളുടെ സാരധിയോടു നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. സാന്റ്രോ , ഇന്നോവ ,എനീ വാഹനങ്ങള്‍ കൊണ്ടു പോകാന്‍ പറ്റുമോ എന്ന ചോദ്യത്തിന് ഡ്രൈവര്‍ ഒന്നും മറുപടി പറഞ്ഞില്ല. ഈ റോഡ് ഷിമോഗ വഴി ബന്ഗ്ലൂര്‍ക്ക്‌ പോകുന്ന റോഡ് ആണ്. ബ്രിട്ടീഷ്‌കാരുടെ കാലത്ത്‌ ആണ് ഇതിന്റെ നിര്‍മാണം നടന്നത്. ബന്ഗ്ലൂര്‍ക്ക്‌ കൊലൂരില്‍ നിന്നു 400 k.m ദൂരം ഉണ്ട് . ഏകദേശം 18 k.m നു ശേഷം വാഹനം കുടജാതിരിയിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. കുറച്ചുംകൂടി പോയപ്പോ വഴി അതി ദുര്‍ഘടം ആയി( ചിത്രം നോക്കുക ). ഈ വഴി കണ്ടപ്പോ തനെ മുന്നില്‍ ഉണ്ടായിരുന്നു അവര്‍ക്ക്‌ പറ്റിയ അബദ്ധം മനസ്സിലായത്‌. എന്നാലും കഴിഞ്ഞ തവണ ഉണ്ടായിരുനതിനെക്കാള്‍ കുറച്ചു നന്നായിയോ വഴി എന്ന് തോന്നും.വഴി ദുര്‍ഘടം ആണെങ്കിലും പ്രകൃതി സൌദര്യം അതി മനോഹരം തനെ ആയിരുന്നു. എവിടെ നോക്കിയാലും പച്ച പരവതാനി വിരിച്ച കുന്നുകളും , മലകളും , ഇതു മനസിന്‌ വളരെ അധികം ആനന്ദം നല്‍ക്കുന്ന കാഴ്ചയായിരുന്നു.

വഴിയില്‍ മുഴുവനും നീര്‍ച്ചാലുകളും , ആ വെള്ളത്തിന്റെ സ്വാദ്‌ പറഞ്ഞു അറിയിക്കാന്‍ പറ്റാത്തതാണ്. അതിനിടയില്‍ ഡ്രൈവര്‍ ഒരു സ്ഥാലം കാണിചിട്ട് എതോ ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗ് ഉണ്ടായതു ഇവിടെ ആണ് എന്ന് പറഞ്ഞു അത് കേട്ട ആ ചെറുപ്പകാര്‍ വളരെ അധികം സന്തോഷവാന്‍മാരായി ഇതു കണ്ടപോ മനസ്സിന് ചെറിയ ഒരു വിഷമം തോന്നി. ശ്രീ ശങ്കരാചാര്യരുടെ പാദസ്പര്‍ശം ഏറ്റു പുണ്യം അയീ തീര്‍ന്ന ഇവിടുത്തെ ഓരോ കുന്നില്‍ പുറങ്ങളും , മലകളും, പുണ്ണ്യ നദിയായ സൌപര്‍ണികയും , വെറും ഒരു സിനിമ യുടെ പേരില്‍ അറിയപെടാന്‍ ഇടവരുന്നത് വളരെ അധികം കഷ്ടം തനെ ആണ് .

അങ്ങിനെ ആ പ്രകൃതി സൌദര്യം മുഴുവന്‍ നുകര്‍ന്ന് ഞങ്ങള്‍ കുടജാതിരിയില്‍ എത്തി ചേര്ന്നു. ഡ്രൈവര്‍ അവിടെ ഞങ്ങള്‍ക്ക്‌ രണ്ടു മണിക്കൂര്‍ സമയം മാത്രമേ അനുവദിച്ചുളൂ. ദേവിയുടെ മൂല വിഗ്രഹം സ്ഥിതി ചെയുന്നത് അവിടെ ആണ് . അവിടെ നിന്നാണ് ആചാര്യ സ്വാമികള്‍ക്ക്‌ ദേവിദര്‍ശനം കിട്ടിയത്‌ . മൂകസുരനെ വധിച്ച ശേഷം ആണ് ദേവി അവിടെ സ്ഥിര പ്രതിഷ്ടയായത്‌. ഇവിടെ നിന്നു ചോറ്റനിക്കരയിലേക്ക്‌ കൊണ്ടുവരാന്‍ ആണ് സ്വാമികള്‍ ശ്രമിച്ചത്‌, എന്നാല്‍ കൊല്ലൂര്‍ എത്തിയപ്പോ ദേവിയുടെ ചിലമ്പിന്റെ ശബ്ദം കേള്‍ക്കാതെ തിരിഞ്ഞു നോക്കുകയും ഇതു മൂലം മുന്‍പ്‌ഉറപ്പിച്ച തീരുമാനപ്രകാരം ദേവി കൊല്ലൂരില്‍ വസിക്കയും ചെയ്തു. ചിലപ്പോ ദേവിക്ക്‌ ഈ സ്ഥാലം വിട്ടു പോകാന്‍ ഇഷ്ടം അല്ലാത്തതുകൊണ്ട് സ്വാമികളെ കൊണ്ടു അങ്ങിനെ തോന്നിപിച്ച്തും അയീ കൂടെന്നില്ല. അത്ര മനോഹരം ആണ് ഈ കൂടജാതിരി മലനിരകള്‍.


ശ്രീമൂല സ്ഥാനത്ത്‌ അര്‍ച്ചനയും മറ്റു വഴിവടുകളും ചെയ്തു ,സര്‍വജ്ഞ പീടതിലേക്ക് ഉള്ള യാത്ര ആരംഭിച്ചു. ഞാന്‍ ഇതിനു മുന്‍പും ഇവിടെ വന്നിടുള്ളതിനാല്‍ കയറ്റം അത്ര ബുദ്ധിമുട്ട് ഉള്ളതായി തോന്നിയില്ല. എന്നാല്‍ ആദ്യം ആയി വരുന്നവര്‍ക്ക്‌ കുറച്ചു ബുദ്ധിമുട്ട് അനുഭവപെടുകയും ചെയും. മഴ കാലം ആയതിനാല്‍ ഇവിടെയും അതിമനോഹരം തനെ ആയിരുന്നു പ്രകൃതി. അങ്ങിനെ ഞങ്ങള്‍ പതുക്കെ പതുക്കെ മുകളിലേക്ക്‌ കയറി. ആദ്യ തവണ വന്നപ്പോള്‍ ഉണ്ടായ കഷ്ടപാടുകള്‍ എന്റെ മനസിലേക്ക്‌ ഓടിഎത്തി . മഴകാലത്തിന്റെ ബുദ്ധിമുട്ട് ഉള്ളതിനാല്‍ ആവാം തിരക്ക്‌ വളരെ കുറവ്‌ ആയിരുന്നു. ഞങ്ങളുടെ ജീപ്പില്‍ ഉണ്ടായിരുന്നവര്‍ വളരെ വേഗം തനെ തിരിച്ചു വരുന്നത് കണ്ടു.
കുറച്ചു കയറിയപ്പോള്‍ വഴിയുടെ ഇരുവശത്തും പൂത്തു നില്ക്കുന്ന നീലയും ,വെള്ളയും ആയ പുഷ്പങ്ങള്‍ അതി മനോഹരം ആയ്യി അനുഭവപെട്ടു. കുറച്ചും കൂടി ചെന്നാല്‍ ഗണപതി ഗുഹ എന്ന് പേരായ ഒരു ദേവ സ്ഥാനം ഉണ്ട് , അവിടെ പൂജാരികള്‍ ആരെയും കണ്ടില്ല , അവിടെ നിന്നും ചുവട്ടിലേക്ക്‌ ഇറങ്ങിയാല്‍ മനഹോരമായ ഒരു വെള്ള ചാട്ടം ഉണ്ട്. കുടജാതിരിയില്‍ താമസിക്കുമ്പോ ഞങ്ങള്‍ സാധാരണ യായി ഇവിടെയാണ് സ്നാനകര്‍മ്മങ്ങള്‍ ചെയാറു,
Add Image
അങ്ങിനെ ഗണപതി ദര്‍ശനം കഴിഞ്ഞു ,വീണ്ടും സര്‍വജ്ഞപീഠം ലക്ഷ്യം ആക്കി നടന്നു. കയറി മുകളില്ലേക്ക് ചെല്ലും തോറും ഒരു വശത്ത് നിറച്ചു കോട മഞ്ഞും , മറു വശത്ത്‌ കറുവാപെട്ട, ചൂരല്‍ തുടങ്ങിയ മരങ്ങള്‍ ഉള്ള കാടും ആണ് , ആ കാട്ടില്‍ നിന്നും മയൂര നാദം കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. അങ്ങിനെ ഈ മനോഹര ദ്രിശ്യങ്ങള്‍ ആസ്വദിച്ച് സര്‍വജ്ഞപീഠത്തില്‍ എത്തി. ഈസര്‍വജ്ഞപീഠത്തിന്റെ ചരിത്രം അറിയില്ലെങ്കിലും , ശെരിക്കുമുള്ള സര്‍വജ്ഞപീഠം ഹിമഗിരിയില്‍ ആണ് . ആചാര്യ സ്വാമികള്‍ എല്ലാ വാദ പ്രതിവാദങ്ങളും നടത്തി ,എല്ലാ വിദ്വാന്മാരെയും തോല്‍പ്പിച്ച് സര്‍വജ്ഞപീഠം കയറി എന്നാണ് ചരിത്രം .
അതി മനോഹരമായ ആ പ്രകൃതി സൌദര്യം എത്രകണ്ടാലും മതി വരില്ല. ഈശ്വര നിര്‍മിത സൌദര്യത്തിനു മുന്നില്‍ മനുഷ്യ നിര്‍മ്മിത സൌദര്യത്തിനു എന്ത് സ്ഥാനം ആണ് ഉള്ളത്‌. ഇതു തനെ ആകും ഭാരത ദേശവും ,ഇതര ദേശങ്ങളും തമ്മില്‍ ഉള്ള വിത്യാസവും. സര്‍വജ്ഞ പീഠത്തില്‍ സ്വല്പം നേരം കൂടി ഇരുന്നു ജപിച്ചു. ആ അനുഭവം ഒന്നു പറഞ്ഞു അറിയിക്കാന്‍ പറ്റാത്തത്‌ ആണ് . മൊബൈല്‍ ഫോണ്‍ ,ഇന്റര്‍നെറ്റ്‌,ഇമെയില്‍ ഒന്നും ഇല്ലാത്ത ആ അവസ്ഥ ശെരിക്കും എനിക്ക് വളരെ അധികം സന്തോഷം നല്കി. അവിടെ ചിലവിടാന്‍ അധികം സമയം ഇല്ലാത്തതു കൊണ്ടു തനെ അവിടെ നിന്നു മനസില്ല മനസോടെ മടങ്ങുവാന്‍ നിര്‍ബന്ധിധമായി. ശ്രീ ശങ്കര തൃപാദങ്ങളില്‍ ഒരിക്കല്‍ കൂടി പ്രണാമം അര്‍പ്പിച്ചു. ആ പ്രകൃതി സൌദര്യവും ആസ്വദിച്ച് മതിയാവാതെ ഞങള്‍ തിരിച്ചിറങ്ങി. താഴെ എത്തി ഒരിക്കല്‍ കൂടി ശ്രീമൂല സ്ഥാനത്ത്‌ തൊഴുതു ജീപ്പില്‍ കയറി. അപ്പോളേക്കും കുറേശെ മഴയും തുടങ്ങിയിരുന്നു. വാഹനം ഇടക്ക് ഒരു സ്ഥലത്ത്‌ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തി ,അവരുടെ ക്ഷണം ഞങ്ങള്‍ സ്നേഹത്തോടെ നിരസിച്ചു . നാല് മണിയോട് കൂടി ഞങ്ങള്‍ കൊലൂരില്‍ എത്തി , കുറച്ചു നേരം വിശ്രമിച്ചു. അഞ്ചു മണിക്ക് നടതുറക്കുന്ന സമയത്ത് ദര്‍ശനത്തിനു പാകത്തിന് ഞാന്‍ കുളിച്ചു തയാറായി. ഒപ്പോള്‍കും, അപ്പുഎട്ടനും യാത്ര ക്ഷീണം ഉള്ളതിനാല്‍ ദീപാരാധന സമയത്ത് എത്താം എന്ന് പറഞ്ഞു .
അഞ്ചു മണിക്ക്‌ ഞാന്‍ അമ്പലത്തില്‍ എത്തി . ആ സമയം തിരക്ക്‌ ഒട്ടും ഉണ്ടായിരുന്നില്ല , ഞാന്‍ വേഗം ഉള്ളില്‍ കയറി ,മഹാലക്ഷ്മി സങ്കല്പത്തില്‍ ഇരിക്കുന്ന ദേവിയെ കണ്കുളിര്‍ക്കെ കണ്ടു തൊഴുതു . ഇടതു വശത്തുള്ള മണ്ഡപത്തില്‍ കയറി കുറെ നേരം ജപിച്ചു . അപ്പോളെക്കും തിരക്ക്‌ കൂടി ,അതുകാരണം മണ്ഡപത്തില്‍ നിന്നു ഇറങ്ങി പുറത്തു ഇരുന്നു ജപിക്കാന്‍ ഉള്ള അവിടുത്തെ അഡിഗമാരുടെ സ്നേഹത്തോട് കൂടിയുള്ള അപേക്ഷ സ്വീകരിച്ച് ,ദേവിയെ ഒരുവട്ടം കൂടി തൊഴുത്‌ പുറത്തേക്ക്‌ ഇറങ്ങി . ദേവി സനിധി ജനങ്ങളെ കൊണ്ടു നിറഞ്ഞിരുന്നു. അടുപിച്ചു വന്ന മുടക്കങ്ങളും, കള്ളകര്‍ക്കിടകത്തിന്റെ പോക്കും ,ഐശ്വര്യ മാസമായ ചിങ്ങമാസത്തിന്റെ വരവും ഒരുമിച്ചു തൊഴുക എന്ന സ്ഥിരകാരും കാരണം ആവാം ഇത്ര അധികം തിരക്ക്‌ ഉണ്ടായത്‌ . സരസ്വതി മണ്ഡപത്തില്‍ ഒരു കുട്ടിയുടെ ഡാന്‍സ്ന്റെ അരെങ്ങേറ്റം ഉണ്ടായിരുന്നു. കുറച്ചു നേരം സരസ്വതി മണ്ഡപത്തില്‍ ചിലവിട്ടു. അപ്പോളേക്കും അവരും എത്തി , ദേവിക്ക്‌ വിളക്ക് വെച്ചു തൊഴുതു. ആ സമയങ്ങളില്‍ എല്ലാം വളരെ അധികം തിരക്ക്‌ അനുഭവപെട്ടിരുന്നു. എന്നാലും ദേവിയുടെ അനുഗ്രഹം കൊണ്ട് സുഖം അയീ ദര്ശനം കിട്ടി . അതിനുശേഷം ഞങ്ങള്‍ പുറത്തു കടന്നു മേല്‍ശാന്തിയുടെ ഭവനത്തില്‍ പോയി വഴിവാടുകള്‍ കൊടുത്ത് ഉടന്‍ തനെ രാത്രി ഭക്ഷണത്തിനുള്ള വരിയില്‍ നിന്നു . രണ്ടാമത്തെ പന്തിയില്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ച് വീണ്ടും അമ്പലത്തില്‍ വന്നു. അപ്പോള്‍ അവിടെ ശീവേലി നടകുകയായിരുന്നു.
രാത്രി കഷായം എന്ന് പേരായ ഒരു തീര്‍ത്ഥം അവിടെ കിട്ടും, ഈ തീര്‍ത്ഥം കഴിച്ചാല്‍ അസുഘങ്ങള്‍ ഉണ്ടാവാറില്ല എന്നാണ് വിശ്വാസം, ഭക്തി പുരസരം അതും സേവിച്ച് ഞങ്ങള്‍ ഞങ്ങളുടെ മുറിയിലേക്ക്‌ മടങ്ങി . അപ്പോളേക്കും സമയം രാത്രി പത്തു മണി കഴിഞ്ഞിരുന്നു.


16- 08- 2009
മണിക്ക്‌ എഴുനേറ്റ് കുളിയും ,തേവാരവും കഴിച്ചു കൃത്യം നട തുറക്കുന്ന സമയത്ത് തനെ ഞങ്ങള്‍ അമ്പലത്തില്‍ എത്തി. നല്ല തിരക്ക് ഉണ്ടാര്‍ന്നു എങ്കിലും ദര്‍ശനത്തിനു ഒരു ബുദ്ധി മുട്ടും ഉണ്ടായില്ല. പതിവു പോലെ ജപവും മറ്റു കഴിച്ചു , കടന്നു പ്രദിക്ഷിണം വെച്ച് വഴിവാട് വാങ്ങിച്ചു , ചേച്ചിയുടെ ചായകടയില്‍ നിന്നു ചൂടോടെ ദോശയും ,ചായയും കഴിച്ചു, ഒരു ഒന്‍പതു മണിയോട് കൂടി റൂമില്‍ എത്തി . ഒന്നു കിടന്നു അപ്പോളേക്കും ലോഡ്ജ് കാരന്‍ വന്നു മുറി ഒഴിയാന്‍ പറഞ്ഞു . 10.30 യോട് കൂടി ഒഴിയാന്‍ ആയിരുന്നു ഞങ്ങള്‍ വിചാരിച്ചത്‌. 7 മണി തൊട്ട് 7 മണി വരെ ആണ് ഒരു ദിവസത്തെ വാടക എന്നും അയാള്‍ അറിയിച്ചു , അത് പ്രകാരം ഞങ്ങള്‍ ബാഗ്‌ എല്ലാം ഒരുക്കി ഇറങ്ങാന്‍ നിന്നപോ ,വേറെ ഒരു ആള്‍ വന്നു 10 .30 ഒഴിഞ്ഞാല്‍ മതി എന്ന് അറിയിച്ചു . അത് പ്രകാരം ഞങ്ങള്‍ 10.30 ക്ക് റൂം ഒഴിഞ്ഞു . ബാഗും മറ്റും അവിടെ തനെ വെക്കാന്‍ അവരില്‍ നിന്നു അനുവാദം വാങ്ങി. വീണ്ടും അമ്പലത്തില്‍ എത്തി , കാളി സ്വരൂപത്തെ ദര്‍ശിച്ചു ,അവിടെ തനെ നടക്കുന്ന ചണ്ടികാ ഹോമവും തൊഴുതു, ക്ഷേത്രത്തിലെ അനദാനവും കഴിച്ചു, ഇറങ്ങുന്ന സമയം ഒരിക്കല്‍ കൂടി ഈ സനിധിയില്‍ കൊണ്ടുവരണമേ എന്ന്‍ വീരഭദ്രനോട് പ്രാര്‍ത്ഥിച്ചു.

കൊല്ലൂരില്‍ നിന്നു എല്ലാ അര മണികൂറിലും ബൈന്തൂര്‍ക്ക്‌ ബസ്സ് ഉണ്ട് . ഏകദേശം ഒന്നര മണികൂര്‍ കൊണ്ടു ബൈന്തൂര്‍ എത്തും, അവിടെ നിന്നും ഒരു കിലോമീറ്റെര്‍ ദൂരത്താണ് സ്റ്റേഷന്‍. നല്ല മനോഹരമായ സ്റ്റേഷന്‍ ആണ് ബൈന്തൂര്‍ , തീരെ തിരക്ക്‌ ഇല്ല , നാട്ടിലെ ബസ്സ് സ്ടോപിനെ അനുസ്മരിപ്പിക്കുന്ന വിശ്രമ കേന്ദ്രം ഉണ്ട് അവിടെ. ട്രെയിന്‍ ഒരു മണികൂര്‍ ലേറ്റ് ആയിരുന്നു . തീവണ്ടിയില്‍ കയറി അധികം താമസിയാതെ തനെ ഞാന്‍ നിദ്രയെ പൂകി. രാത്രി ഭക്ഷണം കഴിച്ചു വീണ്ടും ഞങ്ങള്‍ ഉറങ്ങി. പുലര്‍ച്ചെ മുംബയില്‍ കൃത്യ സമയത്ത് തനെ എത്തി ചേര്നു.

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു

ഈ യാത്രാ വിവരണം നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP