Thursday, July 10, 2008
Wednesday, July 9, 2008
ഒരു മഴക്കാലത്തിന്റെ ഓര്‍മ്മയില്‍
രാത്രി മൂടിപുതച്ച് കിടക്കുമ്പോള്‍ അകലെ
നിന്നും മഴ ഇരമ്പിച്ച് വരുന്നതിന്റെ ഒച്ച കേക്കാം.
അടുത്തെത്തുന്നതോടെ ശബ്ദം കൂടി കൂടി വരുന്നു.
പിന്നെ ഒരു അലര്‍ച്ചയൊടെ അത്
അതിന്റെ ആധിപത്യം സ്ഥാപിക്കുന്നു.
ഗ്രാമീണമായ അന്തരീക്ഷത്തില്‍ ഈ അകലെ
നിന്നുള്ള മഴയുടെ ഒച്ച കേട്ട് കിടക്കാന്‍
പ്രത്യേക ഒരു സുഖം തന്നെയണു.
പുലരും വരെ മഴയുടെ ഒച്ച മാത്രം.
പുലര്‍ച്ചെ നോക്കുമ്പോള്‍ കുളങ്ങളും
കിണരുമെല്ലാം നിറഞ്ഞു കിടക്കുന്നു.
പച്ചപ്പ് നിറഞ്ഞ വയലുകളിലെല്ലാം വെള്ളം മാത്രം.
സ്കൂളില്‍ പോകണ്ട എന്ന ചിന്ത മൂലം ഉള്ള ഉത്സാഹം.
വെള്ളം കയറിയ സ്ഥലങ്ങളിലെല്ലാം ചെന്നു നോക്കും.
പാടങ്ങളില്‍ ചാടി നീന്തുന്നവര്‍.
ചങ്ങാടമുണ്ടാക്കി തുഴഞ്ഞു പോകുന്നവര്‍.
പാടങ്ങളില്‍ വിളവെടുപ്പ് കഴിഞ്ഞ സമയത്ത്
ഇതു പോലത്തെ വെള്ളപ്പൊക്കം അടുത്ത
കൃഷിക്കുള്ള ഒരു വളവും കൂടിയാണു.
രണ്ട് ദിവസം വെള്ളം കെട്ടിക്കിടന്നാല്‍
ചളിയെല്ലാം അടിഞ്ഞ് നല്ല വളക്കൂറുള്ള
മണ്ണ് ലഭിക്കുന്നു.
അവസാനം വെള്ളം ഇറങ്ങി
പോകുന്ന സമയത്തെ സങ്കടം..
മലകളില്‍ നിന്നും വന്ന്
സമുദ്രത്തിലേക്കുള്ള യാത്രയിലെ അല്പ സമയം....
...........................................................................................
മഴ പെയ്താലും കഞ്ഞി കുടി muttaruthalo
..................................................
വെള്ളം വെള്ളം സര്‍വത്ര .
.................................................

വയലിന്റെ
പുഴയോ വയലോ ??
വെള്ളത്തിനെ തടയാന്‍ ആര്‍ക്ക് കഴിയും???
വെള്ളം കയറിയാലും യാത്ര മുടക്കരുത് ലോ !!
Read more...
വയലിന്റെ
.................................................
പുഴയോ വയലോ ??
..................................................
വെള്ളത്തിനെ തടയാന്‍ ആര്‍ക്ക് കഴിയും???
..................................................
വെള്ളം കയറിയാലും യാത്ര മുടക്കരുത് ലോ !!
..................................................
Posted by
മാത്തൂരാൻ
at
Wednesday, July 09, 2008
, 2
പേരഭിപ്രായപ്പെട്ടു. നിങ്ങളും അഭിപ്രായപ്പെടുമല്ലോ


Subscribe to:
Posts (Atom)